Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പേട്ട കുട്ടിക്കടത്ത്   പ്രതി ഹസ്സൻകുട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാവ വ്യത്യാസമില്ലാതെ  നിർവികാരനായി പ്രതിക്കൂട്ടിൽ, ശിക്ഷാ വിധി ഒക്ടോബർ 3 ന്   പോക്സോ കോടതി പ്രഖ്യാപിക്കും    

28 SEPTEMBER 2025 07:12 AM IST
മലയാളി വാര്‍ത്ത
 ചാക്ക എയർപോർട്ട് റൺവേ മതിലിന്  എതിർ വശത്തെ ടെന്റിൽ നിന്നും    രണ്ടു വയസ്സുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച പേട്ട കുട്ടിക്കടത്തു കേസിൽ  ഏക പ്രതി ഹസ്സൻകുട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജഡ്ജി എം. പി . ഷിബു വിധിന്യായത്തിൽ പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രസക്ത ഭാഗം വായിച്ചു കേൾപ്പിച്ചപ്പോൾ പ്രതി  ഭാവ വ്യത്യാസമില്ലാതെ  നിർവികാരനായി പ്രതിക്കൂട്ടിൽ നിന്നു.താൻ നിരപരാധിയെന്നും യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും പ്രതി പറഞ്ഞു. (അതേ സമയം വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ കുടുംബത്തിന്റെ ഏകാശ്രയം താനാണെന്നും മറ്റും ബോധിപ്പിച്ച് ശിക്ഷയിൽ ഇളവു വേണമെന്ന ദയ ആണ് പ്രതി അപേക്ഷിക്കേണ്ടത്.)    തിരുവനന്തപുരം പോക്സോ  കോടതി ജഡ്ജി എം.പി. ഷിബു  ശിക്ഷാ വിധി ഒക്ടോബർ 3 ന്   പ്രഖ്യാപിക്കും.  3 ന് രാവിലെ  ശിക്ഷയെക്കുറിച്ച് വാദം കേട്ട ശേഷം വിധി പുറപ്പെടുവിക്കും.   സ്ഥിരം കുറ്റവാളിയായ  പ്രതിയെ കൽതുറുങ്കിലിട്ടായിരുന്നു വിചാരണ ചെയ്തത്.   തട്ടുകട ജോലിക്കാരനായ  ഏക പ്രതി  അബ്ദുൾ റഹ്മാൻ മകൻ അബു എന്നും കബീർ എന്നും വിളിപ്പേരുള്ള ഹസ്സൻകുട്ടി (47) യുടെ ജാമ്യ ഹർജി കോടതി തള്ളി. മറ്റൊരു പോക്സോ കേസിൽ 2024 ജനുവരി 12 ന് പുറത്തിറങ്ങിയ ശേഷമാണ്  ഹസ്സൻകുട്ടി സമാന സ്വഭാവമുള്ള കുറ്റം ആവർത്തിച്ചിരിക്കുന്നതായി ആരോപണമുള്ളത്. അപകടകാരിയായ  പ്രതിയെ  കൽ തുറുങ്കിലിട്ട് വിചാരണ ചെയ്യാൻ   ജഡ്ജി എം.പി. ഷിബു  ഉത്തരവിട്ടു. 2024  മാർച്ച് 3 മുതൽ  റിമാൻ്റിൽ കഴിയുന്ന പ്രതിക്കാണ് കോടതി ജാമ്യം നിരസിച്ചത്. 2024 ജൂൺ 18 ന് പേട്ട പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ  പി പി  അജിത് പ്രസാദ് ഹാജരായി.       . 1860 ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363 ( ആൾ  മോഷണം) , 354 ( സ്ത്രീത്വത്തെ അപമാനിക്കണെമെന്ന ഉദ്ദേശ്യത്തോടെയുള്ളെ കൈയ്യേറ്റവും ബല പ്രയോഗവും ), 354 എ ( 1 ) (ഐ) (ലൈംഗിക സമീപനം ഉൾപ്പെടുന്ന ശാരീരിക സ്പർശവും മുന്നേറ്റങ്ങളും) , 307 ( വധ ശ്രമം) എന്നീ വകുപ്പുകളും 2012 ലെ പോക്സോ നിയമത്തിലെയും   ജുവനൈൽ ജസ്റ്റിസ് (കെയർ ആൻ്റ് പ്രൊട്ടക്ഷൻ ) (ബാലനീതി) നിയമത്തിലെ  84 (കുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച് അരക്ഷിതാവസ്ഥയിലാക്കൽ) എന്നീ വകുപ്പുകളും ചുമത്തിയാണ് പ്രതിയെ വിചാരണ ചെയ്തത്. 2024  ഫെബ്രുവരി 18 അർദ്ധരാത്രിയിലാണ് സംഭവം നടന്നത്. ചാക്കയിൽ നിന്നും   ശംഖുമുഖം - വേളി പോകുന്ന റോഡിൽ ചാക്ക എയർപോർട്ട്  റൺവേ മതിലിന് എതിർവശവും ഓൾ സെയിൻ്റസ് കോളേജിന് പുറകു വശത്തുമായുള്ള  തുറസ്സായ സ്ഥലത്ത് ടാർപോളിൻ കെട്ടി താമസിക്കുന്ന നാടോടികളായ  ബീഹാറി ദമ്പതികളുടെ 4 മക്കളിൽ ഒരു കുട്ടിയായ രണ്ടു വയസ്സുകാരിയെയാണ്  തട്ടിക്കൊണ്ടു പോയത്. ദമ്പതികൾ തേൻ സംഭരിച്ച് വിൽക്കൽ , വടക്കേ ഇന്ത്യൻ ഉൽപന്നങ്ങൾ വിൽക്കൽ , വഴിയോര കച്ചവടം എന്നീ തൊഴിലുകളിലേർപ്പെട്ട്  ഉപജീവനം നടത്തുന്നവരാണ്.  18 ന് അർദ്ധ രാത്രി  തട്ടിക്കൊണ്ടുപോയ   കുഞ്ഞിനെ 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കൊച്ചുവേളി റെയിവേ സ്റ്റേഷൻ ബ്രഹ് മോസിന് സമീപമുള്ള പൊന്തക്കാട്ടിലെ ഓടയിൽ നിന്നാണ് കണ്ടെത്തിയത്. പ്രതി കുട്ടിയെ  റെയിൽപ്പാളത്തിനരികിലെ കുറ്റിക്കാട്ടിലൂടെയും  പാലത്തിനടിയിലൂടെയും മറ്റും കൊണ്ടു നടന്നും അവിടങ്ങളിൽ  കുട്ടിയുമൊത്ത്  പതുങ്ങിയിരുന്നും ലൈംഗികാതിക്രമം ചെയ്യുകയും   ലൈംഗികാതിക്രമം നടത്തവേ  കുട്ടി കരഞ്ഞപ്പോൾ പ്രതി വായ പൊത്തിപ്പിടിക്കവേ കുഞ്ഞ് ഉറങ്ങി ബോധരഹിതയായി. തുടർന്ന് പിടിക്കപ്പെടുമെന്നായപ്പോൾ  കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി കൃത്യ സ്ഥലത്തു നിന്നും ഒളിവിൽ പോയി. മാർച്ച് 4 ന് കൊല്ലത്തു നിന്നും പോലീസ് പിടിയിലായെന്നാണ് കേസ്.   കുഞ്ഞിൻ്റെ ജനന സർട്ടിഫിക്കറ്റ് രേഖയില്ലാത്തതിനാൽ ബീഹാറികളായ മാതാപിതാക്കളുടെ ഡിഎൻഎ പരിശോധനയിൽ ഇരുവരും കുഞ്ഞിൻ്റെ ബയോളജിക്കൽ മാതാപിതാക്കളാണെന്ന് തെളിഞ്ഞു.     സംഭവത്തിൽ പിടിയിലായ പ്രതി ഹസ്സൻകുട്ടി  അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ് കുറ്റപത്രത്തിൽ  പറയുന്നു. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സൻകുട്ടി.  മോഷണക്കേസുള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ ഹസ്സൻകുട്ടി തട്ടുകടയിൽ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്.
താൻ ഗുജറാത്തിലാണ് ജനിച്ചതെന്നും കുട്ടിയായിരുന്നപ്പോള്‍ ദത്തെടുത്ത് നാവായികുളത്ത് എത്തിയതാണെന്നുമാണ് പ്രതിയുടെ കുറ്റസമ്മത മൊഴിയിൽ  പറയുന്നത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം തമ്പാനൂരിൽ നിന്നും ആലുവയിലും അവിടെനിന്നും പളനിയിൽ പോയി തലമൊട്ടയിച്ചുവെന്നും ഇയാള്‍ പറയുന്നതായ കുറ്റസമ്മത  മൊഴി പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.   കുട്ടിയെ തട്ടികൊണ്ടുപോയ ദിവസം ധരിച്ചിരുന്ന അതേ വസ്ത്രങ്ങളാണ് പിടികൂടിയപ്പോഴും ധരിച്ചിരുന്നത്.
അന്വേഷണ സംഘത്തിന് പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങള്‍ ആണ്. കുട്ടിയെ ഉപേക്ഷിച്ചതിന് ശേഷം മുഖം മൂടി റെയിൽവേ ട്രാക്കുവഴി പോകുന്ന ഒരാളുടെ ദൃശ്യങ്ങള്‍ പിന്തുടർന്നുള്ള അന്വേഷണമാണ് ഹസ്സൻകുട്ടിയെന്ന കബീറിലേക്ക് അന്വേഷണം എത്തിയത്. ഹസ്സൻെറ സിം കാർഡ് പരിശോധിച്ചപ്പോഴും സംഭവം നടന്ന ദിവസം രാത്രിയിൽ ഇയാള്‍ ചാക്കയിൽ എത്തിയെന്ന് വ്യക്തമായി. രണ്ടുവയസ്സുകാരിയെ കണ്ടെത്തിയെങ്കിലും ആരാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നത് കണ്ടെത്താനാകാതെ ആദ്യഘട്ടത്തിൽ പൊലിസ് ഇരുട്ടിൽ തപ്പുകയായിരുന്നു.

നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു. ഫെബ്രുവരി 18-ാം തീയതി രാത്രി 11ന് ശേഷം ഒരാള്‍ റെയിൽവേ ട്രാക്കിലൂടെ ആനയറ ഭാഗത്ത് തലയിൽ മുണ്ടിട്ടു നടന്നു പോകുന്ന ദൃശ്യങ്ങള്‍ കണ്ട് പൊലിസിന് സംശയം തോന്നി. പിന്നീട് ആ വഴി ദൃശ്യങ്ങള്‍ പരിശോധിച്ചു. ആനയറിയിലെത്തി ആള്‍ തലയിലെ തുണി മാറ്റി. പിന്നീട് വെണ്‍പാലവട്ടത്ത് എത്തി.

ഒരു തട്ടുകടയ്ക്ക് സമീപം കിടന്നുറങ്ങി. രാവിലെ കെഎസ്ആർടിസി ബസ്സു കയറി തമ്പാനൂരിലെത്തി. തമ്പാനൂരിൽ നിന്നും മുഖം വ്യക്തമാകുന്ന പകൽ ദൃശ്യങ്ങള്‍ കിട്ടി. ജയിൽ അധികൃതകരാണ് പോക്സോ കേസിൽ ജനുവരി 12ന് പുറത്തിറങ്ങിയ ഹസ്സൻകുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പൊലിസ് കുട്ടിയെ കാണാതാകുന്ന ദിവസത്തെ ചാക്ക – എയർപോർട്ട് റോഡിലെ ദൃശ്യങ്ങള്‍ വിശദമായ പരിശോധിച്ചത്.

പേട്ടയിൽ ട്രെയിൻ ഇറങ്ങിയ ഹസ്സൻകുട്ടി നടന്നു പോകുന്നതും ഇടയ്ക്ക് ഒരു ബൈക്കിന് പിന്നിൽ കയറി ചാക്കയിലിറങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇയാൾ കയറിയ ബൈക്കുകാരനെ കണ്ടെത്തി പൊലിസ് വിവരങ്ങള്‍ ചോദിച്ചു. ബ്രഹ്മോസിൽ ദൃശ്യങ്ങള്‍ നിർണായകമായി. ബ്രഹ്മോസിലെ ദൃശ്യങ്ങളിൽ ഹസ്സൻകുട്ടിയുണ്ട്. പക്ഷെ തൊട്ടടുത്ത ആള്‍ സെയിൻ്റ്സ് കോളജിലെ സിസിടിവിൽ ഇയാളില്ല. ഇതോടെ സമീപത്തെ വിജനമായ സ്ഥലത്തേക്ക് ഇയാള്‍ തിരിഞ്ഞുവെന്ന് വ്യക്തമാകുകയായിരുന്നു. "   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends