39 പേരെ കൊന്ന് തിന്ന് കാലൻ വിജയ്..!അറസ്റ്റ് ഉടൻ .. മൂടുംതട്ടി നാടുവിട്ട് ദളപതി ഒപ്പാരി നിറഞ്ഞ് കരൂർ

രാജ്യത്തെ നടുക്കി ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂർ റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. തിക്കിലും തിരക്കിലും പെട്ട് ഒമ്പത് കുട്ടികളും 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ് 111 പേരാണ് ആശുപതിയിൽ ചികിത്സയിലുള്ളത്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് പുലര്‍ച്ചെ കരൂരിലെത്തി. ആശുപത്രിയിൽ അവലോകന യോഗം ചേര്‍ന്നു. നടപടികള്‍ക്കുശേഷം പുലര്‍ച്ചെ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി. തമിഴ്നാട് സര്‍ക്കാര്‍ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പുലർച്ചെ 3.25 ഓടെയാണ് കരൂരിലെത്തി മരിച്ചവർക്ക് ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
കരൂർ ദുരന്തത്തിനു പിന്നാലെ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ അറസ്റ്റാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തം. കരൂരിലെ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിച്ച ദുരന്തമുണ്ടായതിനു പിന്നാലെ ഒന്നും മിണ്ടാതെ വിജയ് ചെന്നൈയ്ക്ക് മടങ്ങുകയായിരുന്നു. ട്രിച്ചി വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമപ്രവർത്തകരോടും അദ്ദേഹം പ്രതികരിച്ചില്ല. ഇതിനു പിന്നാലെ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് രാഷ്ട്രീയ പാർട്ടികളും സമൂഹമാധ്യമങ്ങളിലും ആവശ്യം ശക്തമാകുകയായിരുന്നു.
വിജയ് ഉച്ചയ്ക്ക് 12 മണിയ്ക്ക് എത്തുമെന്ന് പറഞ്ഞിട്ടും അദ്ദേഹം വൈകിയതാണ് ഈ ദുരന്തത്തിനു കാരണമെന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. പൊലീസേ, വിഡ്ഢിത്തം നിർത്തൂ, വിജയ്‌യെ അറസ്റ്റ് ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. 10,000 പേർ മാത്രമാണ് റാലിക്കെത്തുക എന്നാണ് ടിവികെയുടെ സംഘാടകർ പറഞ്ഞതെന്നും എന്നാൽ ഒരു ലക്ഷത്തോളം പേരാണ് ഇവിടെയെത്തിയതെന്നും ഡിഎംകെ വക്താവ് സേലം ധരണീധരൻ ആരോപിച്ചു. സിനിമയും ജീവിതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും ഓരോ ജീവനും നഷ്ടപ്പെട്ടതിനു കാരണക്കാരൻ വിജയ് ആണെന്നും അദ്ദേഹം ആരോപിച്ചു. ‘എന്തിനാണ് ഒരു നടനെ കാണാൻ ആളുകൾ അഞ്ചും ആറും മണിക്കൂർ കാത്തിരിക്കുന്നത്. നാമക്കലിൽ രാവിലെ 8.45ന് യോഗം നടക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ഈ മാന്യൻ 8.45നുള്ള വിമാനത്തിലാണ് പുറപ്പെട്ടതു തന്നെ. നാമക്കലിൽ 4 മണിക്കൂർ വൈകിയാണെത്തിയത്. കൊടുംവെയിലത്ത് മണിക്കൂറുകളോളം അയാളുടെ വരവും കാത്തുനിന്നതിനാലാണ് ആളുകൾ കുഴഞ്ഞുവീണത്. ദുരന്തമുണ്ടായപ്പോൾ വിജയ് ഒളിച്ചോടുകയാണ് ചെയ്തത്’–ധരണീധരൻ പറഞ്ഞു.
‘ബെംഗളൂരുവിൽ ആർസിബിയുടെ വിജയാഘോഷത്തിനിടെ അപകടമുണ്ടായപ്പോൾ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നു പലരും ആവശ്യപ്പെട്ടു. അതേ യുക്തിയിൽ ചിന്തിച്ചാൽ ഇപ്പോൾ വിജയ്‌യെയും അറസ്റ്റ് ചെയ്യണം’–എക്സിൽ ഒരാൾ പറഞ്ഞു, അതേസമയം, വിജയ്‌യെ പിന്തുണച്ച് ‘ഞാൻ വിജയ്ക്കൊപ്പം’ എന്ന ഹാഷ്ടാഗുമായി മറ്റൊരു വിഭാഗവും പ്രചരണം തുടങ്ങിയിട്ടുണ്ട്. ഡിഎംകെയും ബിജെപിയും വിജയ്‌യെ വേട്ടയാടുകയാണെന്നാണ് ഇവരുടെ പക്ഷം.
കരൂർ വേലുച്ചാമിപുരത്ത് ഇന്നലെ വൈകീട്ട് 7ന് ആണ് യോഗം ആരംഭിച്ചത്. നാമക്കലിലെ റാലിക്കു ശേഷമാണ് വിജയ് കരൂരിലെത്തിയത്. അപകടത്തിന് തൊട്ടുമുൻപ്, തിരക്കു നിയന്ത്രിക്കാനും ആളുകൾക്ക് വെള്ളക്കുപ്പികൾ എത്തിക്കാനും പൊലീസിന്‍റെ സഹായം മൈക്കിലൂടെ വിജയ് ആവശ്യപ്പെട്ടിരുന്നു. സഹായം ലഭിച്ചില്ലെന്ന് പിന്നീട് വിജയ് തന്നെ പരാതിപ്പെടുകയും ചെയ്തു. വെള്ളക്കുപ്പികൾ ആവശ്യത്തിന് സംഘാടകർ എത്തിച്ചിരുന്നുവെങ്കിലും തിരക്കുകാരണം വിതരണം ചെയ്യാനായില്ല. നിർജലീകരണം സംഭവിച്ച് ഏതാനും പേർ കുഴഞ്ഞുവീണതോടെയാണ് വിജയ് പൊലീസിന്‍റെ സഹായം മൈക്കിലൂടെ ആവശ്യപ്പെട്ടത്. പക്ഷേ, പൊലീസിന് എത്തിപ്പെടാൻ കഴിയാത്തത്ര തിരക്കായിരുന്നു. വിജയ് ആരാധകരായ ചെറുപ്പക്കാരും കുട്ടികളുമാണ് റാലിയിൽ പങ്കെടുക്കാൻ കൂടുതലും എത്തിയത്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ മാത്രം ആയിരത്തോളം പേർ ഉണ്ടായിരുന്നതായാണ് വിവരം. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമടക്കമുള്ളവര്‍ അനുശോചിച്ചു. കരൂർ റാലിയിലുണ്ടായ ദുരന്തം അതീവ വേദനാജനകമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അമിത് ഷാ സ്റ്റാലിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.
കരൂർ ദുരന്തത്തിൽ കേസ്
ദുരന്തത്തിൽ കരൂർ വെസ്റ്റ് ടിവികെ ജില്ലാ സെക്രട്ടറി വി.പി.മതിയഴകനെ പ്രതി ചേർത്ത് കേസെടുത്തതായി തമിഴ്നാട് ഡിജിപി ഇൻചാര്‍ജ് അറിയിച്ചു.കേസിൽ അന്വേഷണം തുടരുകയാണെന്ന് ഡിജിപി ഇൻചാര്‍ജ് ജി.വെങ്കട്ടരാമൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി പ്രതികരിച്ചു
ജൂണ്‍ 4നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) കന്നി ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും 37 മരണം ഉണ്ടായത്. നൂറിലേറെപ്പേക്കു പരുക്ക് ഏല്‍ക്കുകയും ചെയ്തു. പുഷ്പ 2 റിലീസിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയേറ്ററിലെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവവും ഏറെ ചര്‍ച്ചയായി. 2024 ഡിസംബറിലായിരുന്നു ഇത്. ബാംഗ്ലൂരുവിലും ഹൈദരാബാദിലും താരങ്ങളെ കാണാനെത്തിയവരാണ് ദുരന്തമായത്. അതിന് അപ്പുറത്തേക്ക് കരൂരിലെ ദുരന്തം മാറുന്നു. ഇളയ ദളപതി വിജയ് അവിടെ സംഘടിപ്പിച്ചത് രാഷ്ട്രീയ പൊതുയോഗമായിരുന്നു. ഇത് വിവാദത്തിന് മറ്റൊരു തലവും നല്‍കുന്നു. ദുരന്തം അറിഞ്ഞയുടന്‍ വിജയ് സ്ഥലം വിട്ടു. ഇത് ശരിയാണോ എന്ന ചോദ്യവും സജീവം.
'ബെംഗളൂരുവില്‍ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ അപകടമുണ്ടായപ്പോള്‍ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നു പലരും ആവശ്യപ്പെട്ടു. അതേ യുക്തിയില്‍ ചിന്തിച്ചാല്‍ ഇപ്പോള്‍ വിജയ്യെയും അറസ്റ്റ് ചെയ്യണം'എക്‌സില്‍ ഒരാള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. പുഷ്പ 2ന്റെ തിക്കും തിരക്കും അല്ലു അര്‍ജുന്റേയും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു. കോടതി ജാമ്യം നല്‍കിയതു കൊണ്ടാണ് അല്ലുവിന് അതിവേഗ മോചനം സാധ്യമായത്. കരൂരിലെ ദുരന്തത്തില്‍ വിജയ് അറസ്റ്റിലാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഈ വര്‍ഷം നിരവധി ആള്‍ക്കൂട്ട അപകടങ്ങളാണ് രാജ്യത്തുണ്ടായത്. അതില്‍ ഏറ്റവും ദുരന്തം വിതയ്ക്കുന്നതായി കരൂരിലേത്.
2025 ജനുവരി 8ന് തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 സ്ത്രീകളടക്കം 6 പേര്‍ മരിച്ചു. 12 പേര്‍ക്കു പരുക്ക്. അതിന് ശേഷം ജനുവരി 29ന് യുപിയിലെ പ്രയാഗ്രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 തീര്‍ഥാടകര്‍ മരിച്ചു. 90 പേര്‍ക്കു പരുക്ക്. ഫെബ്രുവരി 15ന് മഹാകുംഭമേളയ്ക്ക് പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ 3 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. 18 പേര്‍ക്കു ഗുരുതര പരുക്ക്. മേയ് 3ന് വടക്കന്‍ ഗോവയില്‍ ഷിര്‍ഗാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 2 സ്ത്രീകള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു. എഴുപതിലേറെപ്പേര്‍ക്കു പരുക്ക്.
ജൂണ്‍ 29ന് പുരി ജഗന്നാഥ ക്ഷേത്രത്തിനു 3 കിലോമീറ്റര്‍ അകലെയുള്ള ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള തിരക്കിനിടെ 2 സ്ത്രീകള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. 50 പേര്‍ക്കു പരുക്കേറ്റു. ജൂലൈ 27ന് ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു. 28 പേര്‍ക്കു പരുക്കേറ്റു. അതായത് 2025ല്‍ ഇതുവരെയുണ്ടായ ആറ് തിക്കും തിരക്കും ഉണ്ടാക്കിയ ദുരന്തങ്ങളും ക്ഷേത്രവും വിശ്വാസവുമായി ബന്ധപ്പെട്ട ഒത്തു ചേരലിനെത്തിയവരായിരുന്നു. ജൂണ്‍ 4നായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആര്‍സിബി) കന്നി ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലും 37 മരണം ഉണ്ടായത്. അന്ന് കോലിയും ടീമും ദുരന്തം അറിഞ്ഞിട്ടും ആഘോഷം തുടര്‍ന്നു. ഇതിനേയും കടത്തി വെട്ടി കരൂരിലെ വിജയ് റാലിയിലെ ദുരന്തം
നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയത് അടുത്തിടെയാണ്. താരത്തിളക്കത്തില്‍നിന്ന് രാഷ്ട്രീയത്തിലേക്കുള്ള ചുവടു മാറ്റത്തിനിടയില്‍ വിജയ്യുടെ മുന്‍പില്‍ അവ്യക്തമായ കുറെ സ്വപ്നങ്ങള്‍മാത്രമാണുള്ളത്. ഇതിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇപ്പോള്‍ അപ്രതീക്ഷിതദുരന്തം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള രാഷ്ട്രീയജീവിതത്തെ എങ്ങനെ ബാധിക്കുമെന്നു പറയാനാവില്ല.
ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ സാധിക്കാത്ത സ്ഥാനത്താണ് ഇപ്പോള്‍ ടിവികെയെ വിജയ് മുന്‍ നിരയിലേക്കു വളര്‍ത്തിക്കൊണ്ടു വന്നത്. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും ടിവികെയെ കൂടുതല്‍ ജനകീയമാക്കി.
https://www.facebook.com/Malayalivartha
























