Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്... വിജിലൻസ് കോടതി ഒക്ടോബർ 20 ന് മാറ്റി, ഹൈക്കോടതി സ്റ്റേ 7 വരെ നീട്ടിയതിനാലാണ് വിചാരണ കോടതി കേസ് മാറ്റി വച്ചത്

29 SEPTEMBER 2025 06:49 AM IST
മലയാളി വാര്‍ത്ത

സർക്കാർ പുതിയ ലാവണം നൽകി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുൻ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഒക്ടോബർ 20 ന് മാറ്റി. കേസിലെ തുടർ നടപടികൾക്കുള്ള

ഹൈക്കോടതി സ്റ്റേ 7 വരെ നീട്ടിയതിനാലാണ് വിചാരണ കോടതി കേസ് മാറ്റി വച്ചത്. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി ആഗസ്റ്റ് 14 ന് തളളിയിരുന്നു.

കോടതി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും വാദിയായ നെയ്യാ നെയ്യാറ്റിൻകര . പി. നാഗരാജിന്റെ മൊഴിയെടുക്കാൻ ആഗസ്റ്റ് 30 ന് വാദിയോട് ഹാജരാകാൻ വിജിലൻസ് ജഡ്ജി എ. മനോജ് നിർദേശിക്കുകയും ചെയ്തു. വിചാരണ കോടതിയുടെ മൊഴിയെടുപ്പടക്കമുള്ള തുടർ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് അജിത് കുമാർ ഹൈക്കോടതിയിൽ ഇടക്കാല സ്റ്റേ ഹർജി സമർപ്പിക്കുകയായിരുന്നു.
നാഗരാജ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി ആഗസ്റ്റ് 14 ന് തളളി. കോടതിയുടെ മേൽനോട്ടത്തിൽ നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.
സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും 114 പേജുള്ള ഉത്തരവിൽ കോടതി വിലയിരുത്തി.ശരിയായ അന്വേഷണം നടത്താതെ വിജിലൻസ് മാനുവൽ കാറ്റിൽ പറത്തി എഡിജിപിയെ രക്ഷിച്ചെ
ടുക്കാൻ അദൃശ്യ അന്തർ പ്രവേശിത ശക്തി പ്രവർത്തിച്ചതായി വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ . മനോജ് ഉത്തരവിൽ വ്യക്തമാക്കി. 114 പേജുള്ള കോടതി ഉത്തരവിലെ

86-ാം പേജിൽ മുഖ്യമന്ത്രിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നിയമ വിരുദ്ധ ക്ലീൻ ചിറ്റ് റിപ്പോർട്ടിൽ മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചുവെന്ന് കോടതി ചോദിച്ചു. കോടതി ഉത്തരവ് കേസ് കോടതിയിലെത്തില്ലെന്നു കരുതിയ സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്നും അഡ്വ നാഗരാജ് പ്രതികരിച്ചു

വസ്തുവകകൾ വാങ്ങൽ വിൽക്കലുകൾക്ക് അനുമതിപത്രം എവിടെയെന്ന് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ . മനോജ് സർക്കാരിനോട് ചോദിച്ചു. സർക്കാരിനെ അറിയിച്ചതായി അജിത് കുമാറിൻ്റെ മൊഴിയിലുണ്ടെന്ന് സർക്കാർബോധിപ്പിച്ചു. അതേ സമയം സർക്കാരിനെ അറിയിച്ചതായും അനുമതി കിട്ടിയതുമായ രേഖകൾ എവിടെയെന്ന കോടതിയുടെ ചോദ്യത്തിന് സർക്കാർ മൗനം പാലിച്ചു. തൽസമയം
പ്രാമാണിക തെളിവുകൾ ഹാജരാക്കാതെ കുറ്റാരോപിതൻ്റെ മൊഴി എങ്ങനെ വിശ്വസത്തിലെടുക്കുമെന്ന് കോടതി ചോദിച്ചു. എന്നാൽ
ഹർജി തള്ളണമെന്ന വാദത്തിൽ സർക്കാർ കോടതിയിൽ ഉറച്ചു നിന്നു.

പി ശശിക്കെതിരെ ഗൂഢാലോചന മാത്രമാണ് ആരോപിക്കുന്നതെന്നും ശശിയെ ഒഴിവാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
സംസ്ഥാന മുൻ ക്രമസമാധാന എഡിജിപി എം ആർ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് തള്ളി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജാണ് കോടതിയെ സമീപിച്ചത്.

സർക്കാർ അനുമതി വാങ്ങാതെ കവടിയാർ കൊട്ടാരത്തിന് സമീപം ആദിത്യ വർമ്മയിൽ നിന്നും വില വാങ്ങി നിർമ്മിക്കുന്ന കൊട്ടാര സദൃശ്യമായ വീട് , 2016 ൽ 33 ലക്ഷം രൂപക്ക് ഫ്ലാറ്റ് വാങ്ങി 22 ആം നാൾ അതേ ഫ്ലാറ്റ് 65 ലക്ഷം രൂപക്ക് മറിച്ച് വിറ്റ് കള്ളപ്പണം വെളിപ്പിക്കൽ ,
സ്വർണ്ണക്കടത്ത് മാഫിയാ ബന്ധം, പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കാൻ പ്രതികളിൽ നിന്ന് കോഴ കൈപ്പറ്റൽ, അനധികൃത സ്വത്ത് സമ്പാദനം , ഇൻ്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തൽ , സോളാർ കേസ് അട്ടിമറിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെ അഴിമതി നടത്തി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (3 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends