നിലമ്പൂര്‍ ബൈപാസ് പദ്ധതി വിഭാവനം ചെയ്തത് ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ; പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്- നിലമ്പൂർ -ഗൂഡല്ലൂർ അന്തർ സംസ്ഥാന ഹൈവേ നിലമ്പൂർ നഗരത്തിലൂടെ കടന്നുപോകുന്നതിനാൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിലേക്കാണ് നിലമ്പൂര്‍ ബൈപാസ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രണ്ട് ഘട്ടങ്ങളായി വിഭജിച്ച ഈ ബൈപാസ് പദ്ധതിയുടെ മൊത്തം ദൈർഘ്യം 6 കിലോമീറ്ററാണ്. ഇതിൽ ഫേസ് 1 - 4.387 കിലോമീറ്ററും ഫേസ് 2 - 1.873 കിലോമീറ്ററും ആണ്.
2014-ൽ പദ്ധതിക്കായി ഭൂമിയേറ്റെടുപ്പ് ആരംഭിച്ചെങ്കിലും അന്ന് പ്രവൃത്തിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുവാന്‍ സാധിച്ചിരുന്നില്ല .ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും മുന്‍പ് ബൈപാസ് നിര്‍മ്മാണ പ്രവൃത്തിയും അന്നത്തെ സര്‍ക്കാര്‍ ആരംഭിച്ചു. എന്നാൽ, 1.860 കിലോമീറ്റർ വരെ മാത്രം എംബാങ്ക്മെന്റും റീട്ടെയിനിംഗ് വാള്‍ നിർമ്മാണവും പൂർത്തീകരിച്ചതിനുശേഷം, ബാക്കിയുള്ള ഭൂമി ലഭ്യമല്ലാത്തതിനെ തുടർന്ന് അന്നത്തെ പ്രവൃത്തിയും കരാറും അവസാനിപ്പിക്കേണ്ടിവന്നു.
ഫേസ് 1, ഫേസ് 2 എന്നിവയ്ക്കുള്ള ഭൂമിയേറ്റെടുപ്പ്,നിർമ്മാണം, യൂറ്റിലിറ്റി ഷിഫ്റ്റിംഗ്(KSEB 110 Kv sവറുകൾ ഉൾപ്പെടെ) എന്നിവക്കുള്‍പ്പെടെ 227.180 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി ഫണ്ട് വകയിരുത്തിയ സര്‍ക്കാരാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ശ്രീ.കെ.എന്‍.ബാലഗോപാല്‍ ഇക്കാര്യത്തില്‍ അനുകൂലമായ സമീപനത്തെ പ്രത്യേകമായി എടുത്തുപറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. മുന്‍കാല അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ആകണം , ഫേസ്-1,ഫേസ്-2 എന്നിവയ്ക്ക് ആവശ്യമായ മുഴുവൻ ഭൂമിയും ലഭ്യമായതിന് ശേഷം മാത്രമേ ടെണ്ടർ നടപടികൾ സ്വീകരിക്കാവൂ എന്ന് ഭരണാനുമതി നല്‍കുമ്പോള്‍ വ്യവസ്ഥ ചെയ്തിരുന്നു.
നിലമ്പൂര്‍ ബൈപാസ് യാഥാര്‍ത്ഥ്യമാക്കുക എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. നിലവില്‍ ഫേസ്-1-ൽ ഉൾപ്പെടുന്ന കി.മി. 0/000 മുതൽ 2/460 വരെ ഉള്ള റീച്ചിന് വേണ്ടിയുള്ള ഭൂമിയേറ്റെടുപ്പ് പൂർണമായി പൂർത്തിയായിട്ടുണ്ട്. ഈ ഭാഗത്ത് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയുന്നതിനുള്ള ശ്രമം പൊതുമരാമത്ത് വകുപ്പ് നടത്തുന്നുണ്ട്. സർക്കാർ ഉത്തരവിലെ വ്യവസ്ഥയ്ക്ക് ഇളവ് നൽകി സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായ ഫേസ്-1 ന് ഭാഗിക സാങ്കേതികാനുമതി നൽകി ടെണ്ടർ നടപടികൾ സ്വീകരിക്കുന്നതിനായുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നിരത്തുവിഭാഗം ചീഫ് എഞ്ചിനീയർ നൽകിയ പ്രൊപ്പോസൽ പരിശോധിച്ചു വരികയാണ്. ധനകാര്യ വകുപ്പിന്റെ അനുമതി കൂടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്.
നിലമ്പൂർ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി 75 കോടി രൂപ പുതുക്കിയ ഭരണാനുമതിയിൽ വകയിരുത്തിയിട്ടുണ്ട്. നിലവിൽ രണ്ടാംഘട്ടത്തിനുള്ള ഭൂമി ഏറ്റെടുക്കുന്നതിന് LA വിഭാഗം മലപ്പുറം 55 കോടി രൂപ ആവശ്യപ്പെട്ടു. അത് അനുസരിച്ച് ചീഫ് എഞ്ചിനീയർ സമർപ്പിച്ച പ്രൊപ്പോസലും പരിശോധിച്ചു വരികയാണ്.കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും നിലമ്പൂര്‍ ബൈപ്പാസിന് വേണ്ടി വളരെ നിശ്ചയദാര്‍ഢ്യത്തോടുള്ള നിലപാടാണ് സ്വീകരിച്ചത്.പരമാവധി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























