ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനുള്ള അവബോധം സൃഷ്ടിക്കുക ലക്ഷ്യം; ഹൃദയപൂര്‍വം പദ്ധതി

ലോക ഹൃദയ ദിനത്തില്‍ അനിവാര്യമായ ഒരു പ്രവര്‍ത്തനത്തിനാണ് തുടക്കമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആര്‍: കാര്‍ഡിയോ പള്‍മണറി റെസെസിറ്റേഷന്‍) പരിശീലന ബോധവത്ക്കരണ ക്യാമ്പയിന്‍ 'ഹൃദയപൂര്‍വം' സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിക്കുകയായിരുന്നു മന്ത്രി .
നമ്മുടെ കണ്‍മുമ്പില്‍ പ്രിയപ്പെട്ടവര്‍ വീണ് മരിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതൊരു തീരാവേദനയാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഹൃദയമിടിപ്പ് വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള ഒരു ഇടപെടല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് സാധ്യമാണ്.
ലോക ഹൃദയ ദിനത്തില്‍ ഇതിന്റെ അനിവാര്യത കണ്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈയൊരു ജനകീയ ഇടപെടല്‍ നടത്തുന്നത്. ഹൃദയസ്തംഭനവുമായി ആശുപത്രികളില്‍ എത്തുന്നവരിലെ മരണനിരക്ക് മുമ്പ് 30 ശതമാനമായിരുന്നെങ്കില്‍ ഇപ്പോളത് 6 ശതമാനത്തില്‍ താഴെയാണ്.
ആശുപത്രികളിലെത്തുന്നതിന് മുമ്പ് നടക്കുന്ന ഹൃദയസ്തംഭനങ്ങളില്‍ ഇത്തരത്തിലുള്ള ജനകീയ ഇന്റര്‍വെന്‍ഷനിലൂടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ സാധിക്കും. പദ്ധതിയുമായി സഹകരിച്ച ഐഎംഎയ്ക്ക് നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























