പ്രണയം മറക്കാന്‍ പത്തുലക്ഷം, ശങ്കറിന് പോയത് സ്വന്തം ജീവന്‍

കൗസല്യയെ പ്രണയിച്ച് വിവാഹം കഴിക്കുബോള്‍ ശങ്കര്‍ വിചാരിച്ചിരുന്നില്ല അത് തന്റെ മരണത്തിലേക്കുള്ള വാതിലായിരുന്നുവെന്ന്. മരിച്ചാലും ജീവിക്കുന്നെങ്കില്‍ ഒരുമിച്ച് എന്ന് തീരുമാനമെടുത്തതാണ് ജാതിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കൗസല്യയെ ദലിതനായി ശങ്കര്‍ വിവാഹം കഴിച്ചത്. ജാതി അഭിമാനപ്രശ്‌നമായെടുത്ത കൗസല്യയുടെ മാതാപിതാക്കളും ബന്ധുക്കളും ഒരുമാസം മുന്‍പു ശങ്കറിന്റെ വീട്ടിലെത്തി കൗസല്യയെ വിട്ട് നല്‍കണമെന്ന് ശങ്കറിനോട് പറഞ്ഞിരുന്നു. അതിനയി കൗസല്യുടെ വീട്ടുകാര്‍ ശങ്കറിന് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടും കസല്യയെ വിട്ട് കൊടുക്കാന്‍ തയ്യാറായില്ല.
ശങ്കറിനു പണം ആവശ്യമില്ലെന്നൂം ജീവനുള്ളിടത്തോളം കാലം താന്‍ ശങ്കറിനൊപ്പമേ ജീവിക്കുകയുള്ളുവെമെന്നും കൗസല്യ പറഞ്ഞു സ്വന്തം മാതാപിതാക്കളെ കൗസല്യ മടക്കി അയച്ചു. മടങ്ങാന്‍ വിസമ്മതിച്ച കൗസല്യയോട് ഇനി നിങ്ങള്‍ക്ക് എന്തു സംഭവിച്ചാലും ഞങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്നു പറഞ്ഞു രക്ഷിതാക്കള്‍ മടങ്ങിയതായി ചികിത്സയില്‍ കഴിയുന്ന കൗസല്യ പറഞ്ഞു.
ദിവസത്തിനു ശേഷം രണ്ടു യുവാക്കള്‍ വീട്ടിലെത്തി ശങ്കറിനോടു വരാന്‍ ആവശ്യപ്പെട്ടതായും ഇതില്‍ സംശയം തോന്നി അന്നുതന്നെ കുമരലിംഗം പൊലീസില്‍ പരാതി നല്‍കിയതായും കൗസല്യ പറഞ്ഞു. പ്രതികളെ കണ്ടാല്‍ തിരിച്ചറിയാമെന്നും കൗസല്യ മൊഴിനല്‍കി. ഞായറാഴ്ചയാണ് വെട്ടേറ്റു മരിച്ചത്. കേസില്‍ യുവതിയുടെ പിതാവ് പഴനി സ്വദേശി ചിന്നസ്വാമി (48) നിലക്കോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങി.
ഉദുമലപ്പേട്ട ബസ്സ്റ്റാന്റിനു മുന്നിലെ റോഡ് കുറുകെ കടക്കാന്‍ നില്‍ക്കുബോഴാണ് ശങ്കറിനും കൗസല്യയ്ക്കും നേരെ ആക്രമണമുണ്ടായത്. ജനകൂട്ടം നോക്കി നില്‍ക്കുകയാണ് രണ്ട് യുവാക്കള്‍ ശങ്കറിനെ വെട്ടിവീഴ്ത്തിയത്. തേവര്‍ സമുദായംഗമായ കൗസല്യ ദലിത് അരുന്ധതിയര്‍ സമുദായത്തില്‍പ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് രഹസ്യമായി വിവാഹം കഴിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൗസല്യയുടെ മാതാപിതാക്കള്‍ വിവാഹം നടന്നത് അറിഞ്ഞ ഉടന്‍ തന്നെ വിദ്യാഭ്യാസം അവസാനിപ്പിച്ചു കൗസല്യയെ തിരികെ വീട്ടില്‍ എത്തിച്ചു. ഒരുമാസത്തിന് ശേഷം കൗസല്യ ശങ്കറിന്റെ വീട്ടിലേക്ക് പോയി അവിടെ താമസമാക്കി.ഇത് കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങലെയും പ്രകേപിതരാക്കി. തുടര്‍ന്നുണ്ടായ ദുരഭിമാന പ്രശ്‌നമാണ് അതിദാരുണമായ കൊലപാതകത്തില്‍
കലാശിച്ചത്.
കുമരലിംഗത്തില്‍ നിന്നു പതിനൊന്നുമണിയോടെ ഉദുമപേട്ട നഗരത്തിലെത്തിയ ശങ്കറും കൗസല്യയും ബേക്കറിയില്‍ കയറി ലഘുഭക്ഷണം കഴിച്ചു. സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനായി റോഡ്മുറിച്ച് കടക്കുന്നതിനിടയിലാണ് പിന്തുടര്‍ന്ന് എത്തിയ യുവാക്കള്‍ ഇവരെ ആക്രമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha