അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി

അതുല്യ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം സ്വദേശിനിയായ അതുല്യ ഷാര്‍ജയില്‍ വച്ചാണ് ജീവനൊടുക്കിയത്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പ്രതിയായ സതീഷ് ശങ്കര്‍ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി.
വൈകീട്ട് 4.15ഓടെയാണ് സതീഷ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ അടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനുശേഷം ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന.
അതുല്യയുടെ മരണത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സതീഷിനെതിരെ കേസെടുത്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയശേഷമാണ് സതീഷ് ഷാര്‍ജയില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യമുണ്ടായിരുന്നതിനാല്‍ വിട്ടയച്ചിരുന്നു. ഇതിനു ശേഷമാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി െ്രെകംബ്രാഞ്ച് കോടതിയെ സമീപിച്ചത്.
കേസില്‍ പ്രതിക്കെതിരെ ചുമത്തിയ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നാണ് കോടതി വ്യക്തമാക്കുന്നത്. കൊലപാതകത്തിന് തെളിവുകളില്ലാത്ത സാഹചര്യത്തില്‍ ആത്മഹത്യപ്രേരണയ്ക്കുള്ള വകുപ്പാണ് ചുമത്തേണ്ടിയിരുന്നത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ വകുപ്പ് ഉള്‍പ്പെടുത്താതിരുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
ജൂലായ് 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് വര്‍ഷങ്ങളായി ഷാര്‍ജയില്‍ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയായിരുന്നു മരണം. സതീഷും ഷാര്‍ജയിലെ ഒരു കമ്പനിയില്‍ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു. അതുല്യയുടെ മരണത്തിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. 11 വര്‍ഷം മുമ്പായിരുന്നു അതുല്യയും സതീഷും തമ്മിലുള്ള വിവാഹം.
https://www.facebook.com/Malayalivartha
























