ഇരു മെയ്യെന്നാലും ഒരു മനത്തോടെ പോരാടാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്സ് നേതാക്കാള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുമനമോടെ പോരാടാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്സ് നേതാക്കാള്‍ രംഗത്ത്. സീറ്റിന് വേണ്ടി കോണ്‍ഗ്രസ്സിനുള്ളില്‍ പേര് ഉണ്ടെങ്കിലും നേതാക്കള്‍ക്കിടയില്‍ സംയമനം പാലിക്കുന്നതിനാല്‍ പ്രശ്‌നങ്ങള്‍ പുറത്ത വരുന്നില്ല. എന്നാല്‍ ഗ്രൂപ്പിന് അധീതനായി നിന്നുകൊണ്ട് കെ.പി.സി.സി പ്രസിഡന്റെ് സുധീരന്‍ നടത്തുന്ന നീക്കങ്ങലെ ഇരു ഗ്രൂപ്പുകളും ചേര്‍ന്ന് പ്രതിരോധിക്കുന്നുമുണ്ട്. സുധീരന്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഹൈക്കമാന്റെ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ കേരള ഘടകത്തിന് അംഗീകരിക്കാതെ നിവര്‍ത്തിയില്ലാത്തതിനാല്‍ സുധീരന്റെ നീക്കങ്ങളെ മുളയിലെ നുള്ളാനാണ ഗ്രൂപ്പ് നേതാകേകളുടെ ശ്രമം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനേക്കാള്‍ പ്രാധാന്യം വിജയസാധ്യതയ്‌ക്കെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഗ്രൂപ്പില്ല എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എ, ഐ ഗ്രൂപ്പുകളില്‍ പെടാത്തവര്‍ക്കും സീറ്റ് ലഭിക്കും. വിജയ സാധ്യത മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയസാധ്യതയാണ് മാനദണ്ഡം.
ഗ്രൂപ്പുകളില്‍ ഉള്‍പ്പെടാത്തവരെ ഒഴിവാക്കാന്‍ എ, ഐ ഗ്രുപ്പുകള്‍ ശ്രമിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാത്തവര്‍ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്റെ പദവി എന്തായിരിക്കുമെന്നത് ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
എന്തായാലും ഭരണം പിടിക്കാന്‍ ഗ്രൂപ്പ് രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ ആഹ്വാനം. ഡി.സി.സി പ്രസിഡന്റെമാര്‍ക്ക് നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. ഇലക്ഷന്‍ കഴിയുന്നത് വരെ ഗ്രൂപ്പ് പോരുകളവസാനിക്കാനും നിര്‍ദേശിക്കുന്ന സ്ഥാനര്‍ത്ഥിക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഭരണ നേട്ടങ്ങള്‍ ഒരിക്കല്‍ കൂടി ബരണം സാധ്യമാക്കിതുമെന്നാണ് യു.ഡി.എഫ് ക്യാമ്പിലെ വിശ്വാസം. എന്നാല്‍ അടുത്ത തവണ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അഴിമതിയാരോപണങ്ങള്‍ വീണ്ടും കുത്തിപ്പൊക്കുമോയെന്ന ഭയവും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha