സരിതയെ കാണുകയോ നേരില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് തമ്പാന്നൂര്‍ രവി, പക്ഷെ 446 തവണ ഫോണില്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖകള്‍

സരിതയെ താന്‍ കാണുകയോ നേരില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് തമ്പാനൂര്‍ രവി. എന്നാല്‍ സരിതയോട് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. താനൊരു പൊതുപ്രവര്‍ത്തകനായതിനാല്‍ തന്നെ ആരു വിളിച്ചാലും ഫോണെടുക്കാറുണ്ടെന്നും തമ്പാനൂര്‍ രവി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. അട്ടക്കുളങ്ങര ജയിലില്‍ വച്ച് പ്രദീപ് കുമാര്‍ സരിതയോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ല. സരിതയ്ക്ക് ഉറപ്പ് നല്‍കേണ്ട ഒരു സാഹചര്യവും ഇല്ലെന്നും രവി സോളാര്‍കമ്മീഷന് മുമ്പാകെ മൊഴി നല്‍കി.
സരിത തന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. സരിതയെ സ്വാധീനിക്കാന്‍ ഒരിക്കലും താന്‍ ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി രേഖപ്പെടുത്തണമെന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും തമ്പാനൂര്‍ രവി മൊഴി നല്‍കി.
എന്നാല്‍ തമ്പാനൂര്‍ രവി സരിതയുമായി 446 തവണ ഫോണില്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖകള്‍ സോളാര്‍ കമ്മീഷന്റെ അഭിഭാഷകന്‍ ഹാജരാക്കി. 2014 ഡിസംബര്‍ മുതല്‍ 2015 ജൂണ്‍ വരെയാണ് റെക്കോര്‍ഡ് പ്രകാരം ഫോണ്‍ സംഭാഷണം നടന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റ രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha