മെത്രാന്‍ പറയുന്നത് കേള്‍ക്കാനോ വിപ്ലവ പാര്‍ട്ടി...ദീപികയെ ഫാരിസിന് ഏല്പിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ രാഷ്ട്രീയ മോഹങ്ങളില്‍ മൂക്കും കുത്തി വീണ് സിപിഎം...

സിപിഎം എന്നും കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് ആരുടെ മുമ്പിലും പ്രത്യേകിച്ച് മതമേലധ്യക്ഷന്‍മാരുടെ മുമ്പില്‍ അടിയറവെക്കാത്ത അവരുടെ വ്യവസ്ഥാപിതമായ നിലപാടുകള്‍ക്കൊണ്ടാണ്. എന്നാല്‍ അതിനെയെല്ലാം തച്ചുടക്കുന്ന പാര്‍ട്ടിയുടെ പുതിയ നീക്കത്തിന് വലിയ വിലകൊടുക്കേണ്ടിവരും. പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ. മധ്യകേരളം പിടിക്കുന്നവര്‍ അധികാരത്തില്‍ എത്തുമെന്ന പല്ലവി കൂടിയാവാം അവിടെ എന്തും ബലികഴിക്കാന്‍ വിപ്ലവപാര്‍ട്ടി തയ്യാറാകുന്നത്. കാരണം ഇത്തവണ ഭരണമില്ലെങ്കില്‍ പാര്‍ട്ടി തീരും. ആ സാഹചര്യം നന്നായി മുതലാക്കുകയാണ് ചാണക്യനായ അറയ്ക്കല്‍ പിതാവ്.
തിരുവനന്തപുരം, ആറന്മുള, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പൂഞ്ഞാര്‍, പാലാ, തൊടുപുഴ, ഇടുക്കി, മൂവാറ്റുപുഴ, കോതമംഗലം, കളമശ്ശേരി, തൃക്കാക്കര, ഇരിങ്ങാലക്കുട, ഒല്ലൂര്‍, ചിറ്റൂര്‍, നിലമ്പൂര്‍, കൊടുവള്ളി, തിരുവമ്പാടി, സുല്‍ത്താന്‍ ബത്തേരി, ഇരിക്കൂര്‍, പേരാവൂര്‍ എന്നീ യുഡിഎഫ് സീറ്റുകളാണ് സഭ ലക്ഷ്യം വച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഈ മണ്ഡലങ്ങളുടെ പേര് വിവരങ്ങളും ഈ സീറ്റുകള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ട തിരുമേനിമാരുടെ പേരും അടങ്ങിയ ലിസ്റ്റാണ് ഹൈ കോണ്‍ഫിഡന്‍ഷ്യല്‍ എന്ന പേരില്‍ വിസി സെബാസ്റ്റ്യന്‍ വേണ്ടപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തത്. യുഡിഎഫ് കോട്ടകളായ ഇത്രയും സ്ഥലങ്ങളില്‍ സഭയ്ക്ക് സ്വാധീനമുണ്ടെന്നും അവിടെ ഒക്കെ സഭ നിര്‍ദ്ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ യുഡിഎഫിനെ തോല്പിക്കാം എന്നുമാണ് ഇവര്‍ സിപിഎമ്മിന് നല്‍കിയ വാക്ക്.
സഭ നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇടത് മുന്നണിയെ സമ്മര്‍ദ്ദം ചെലുത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് സഭ തയ്യാറാക്കിയ മണ്ഡലങ്ങളുടെ ലിസ്റ്റ് ഒരു ഓണ്‍ലൈന്‍ പത്രം പുറത്തുവിട്ടത്. സഭ നേരിട്ട് ഇടപെട്ടു എന്ന പേരുദോഷം ഒഴിവാക്കാന്‍ കര്‍ഷകരുടെ പേരില്‍ ഒരു പാര്‍ട്ടി ഒരു വര്‍ഷം മുമ്പ് തല്ലിക്കൂട്ടി ആ പാര്‍ട്ടിയുടെ പേരിലാണ് ഒരു മെത്രാനെ മുന്‍നിര്‍ത്തി വിലപേശല്‍ നടത്തിയത്. വിശ്വാസികളുടെ ചുമതലയുള്ള അല്‍മായ കമ്മിഷന്‍ ചെയര്‍മാനായ കാഞ്ഞിരപ്പള്ളി മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത്.
മെത്രാന്റെ വലം കൈയായി പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളിക്കാരന്‍ വി സി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം പീപ്പിള്‍ എന്ന പേരില്‍ കര്‍ഷക സംഘടനകളുടെ ഒരു കൂട്ടായ്മ എന്ന നിലയില്‍ ഒരു സംഘടന ഉണ്ടാക്കിയത് ഈ തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എന്ന് അന്ന് വാര്‍ത്ത വന്നിരുന്നു. ആ വാര്‍ത്ത ശരിയാക്കുന്ന സംഭവങ്ങള്‍ ആണ് പിന്നീട് ഉണ്ടായതെല്ലാം. കേരള കോണ്‍ഗ്രസില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് നിന്ന നേതാക്കളെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഒരു വര്‍ഷം കൊണ്ട് സംഘടന സജീവം ആക്കുകയായിരുന്നു. മെത്രാന്റെ നേതൃത്വത്തിലുള്ളവര്‍ പലതവണ യോഗം ചേര്‍ന്ന് 23 മണ്ഡലങ്ങളില്‍ സഭ നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് ചോദിക്കണം എന്ന് തീരുമാനിക്കുകയായിരുന്നു. ഈ 23 ഇടങ്ങളില്‍ വിലപേശി പത്തിടങ്ങളില്‍ എങ്കിലും സ്ഥാനം ഉറപ്പിക്കുക ആയിരുന്നു സഭയുടെ ലക്ഷ്യം.
23 സീറ്റുകള്‍ ചോദിച്ച ശേഷം എട്ടോ പത്തോ സീറ്റുകളെങ്കിലും ഉറപ്പിക്കുകയായിരുന്നു സഭയുടെ ലക്ഷ്യം. 23 സീറ്റുകളിലും സഭയുടെ സ്വാധീനം ഇടതിന് അനുകൂലമായി ഉപയോഗിക്കും എന്ന് ഇവര്‍ സിപിഐ(എം) നേതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതിനായി ഓരോ മണ്ഡലത്തിലും ശ്രമിക്കേണ്ട മെത്രാന്മാരുടെ പേരും ചേര്‍ത്തിട്ടുണ്ട്. ഇത് കേട്ട് ആവേശം കൊണ്ട് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ രഹസ്യമായി കാഞ്ഞിരപ്പള്ളി അരമനയില്‍ എത്തി പലതവണ മെത്രാനുമായി ചര്‍ച്ച നടത്തി. 23 യുഡിഎഫ് കോട്ടകളില്‍ സഭ കനിഞ്ഞാല്‍ ഭരണം ഉറപ്പാണ് എന്ന ആത്മവിശ്വാസത്തില്‍ സിപിഐ(എം) മുന്നോട്ട് പോയി.
പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ, കോതമംഗലം, തിരുവമ്പാടി, ഇടുക്കി, മൂവാറ്റുപുഴ, കടുത്തുരുത്തി തുടങ്ങിയ അനേകം സീറ്റുകളില്‍ സിപിഐ(എം) സഭ നേതൃത്വത്തിന് വഴങ്ങുമെന്നാണ് സൂചന. ഇവിടങ്ങളില്‍ എല്ലാം സിപിഐ(എം) അണികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധവും ആശങ്കയും ശക്തമാണ്. പൂഞ്ഞാറില്‍ സെക്രട്ടറിയേറ്റ് അംഗമായ കെ ജെ തോമസോ, കോട്ടയം ജില്ലാ സെക്രട്ടറിയെറ്റ് അംഗമായ പി ഷാനവാസോ മത്സരിച്ചാല്‍ അനായാസം ജയിക്കാമെന്നിരിക്കെ മുന്‍ കോണ്‍ഗ്രസ്‌കേരള കോണ്‍ഗ്രസ് നേതാവും കോടീശ്വരനുമായ ജോര്‍ജ് ജെ മാത്യുവിനെ മത്സരിപ്പിക്കാനുള്ള നീക്കം ഇതിനോടകം വന്‍ എതിര്‍പ്പിന് കാരണമായി കഴിഞ്ഞു.
വിപ്ലവപാര്‍ട്ടി തന്നെ അരമന നേതാക്കളുടെ തിണ്ണ നിരങ്ങി നടക്കുന്നത് അണികള്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്രകാരമല്ലെന്നതും ശ്രദ്ധേയമായിരുന്നു.
ഇല്ലാത്ത ഓലപ്പാമ്പില്‍ കുടുങ്ങി പാര്‍ട്ടി പ്രീണനം നടത്തി കിട്ടുന്ന വോട്ടുകള്‍ക്കൂടി കളയരുതേ..
എന്നാല്‍ കാഞ്ഞിരപ്പള്ളി മെത്രാന്‍ പറഞ്ഞാല്‍ കാഞ്ഞിരപ്പള്ളിയിലെ വിശ്വാസികള്‍ പോലും കേള്‍ക്കില്ല എന്ന കാര്യം മാത്രം സിപിഐ(എം) നേതാക്കള്‍ ആലോചിച്ചില്ല. കാഞ്ഞിരപ്പള്ളി മെത്രാന്റെ നീക്കത്തിന് എതിര് നിന്നില്ലെങ്കിലും മറ്റ് മെത്രന്മാര്‍ പൂര്‍ണമായും ഈ നീക്കത്തോട് യോജിച്ചിരുന്നില്ല. ഇവരുടെ അനുമതി കൂടാതെ തന്നെ മാര്‍ അറയ്ക്കല്‍ പേരുകള്‍ ഉപയോഗിക്കുകയായിരുന്നു എന്നാണ് ചില മെത്രാന്മാര്‍ പറയുന്നത്. മെത്രാന്മാര്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും ഏറെ വിമര്‍ശനം നേരിടുന്ന മെത്രാനാണ് മാര്‍ അറയ്ക്കല്‍. തുറന്ന രാഷ്ട്രീയ ഇടപെടലാണ് അതിന് പ്രധാന കാരണം.മെത്രാനെന്താ രാഷ്ട്രീയത്തില്‍ കാര്യം....പാവം വിശ്വാസി ആരോട് ചോദിക്കാന്‍...ചോദിച്ചാ ഔട്ട്..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha