കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശികനിവാരണ ക്യാമ്പുകളുടെ സംസ്ഥാന ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി വി.ശിവൻകുട്ടി

മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെട്ട 84,203 പേർക്ക് ഈ സർക്കാരിന്റെ കാലത്ത് 347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശ്ശികനിവാരണ ക്യാമ്പുകളുടെ സംസ്ഥാന ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അവധി ദിവസങ്ങളിൽ ഉൾപ്പെടെ ഓഫീസുകൾ തുറന്ന് 5858 ഫയലുകൾ തീർപ്പാക്കി 37 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്‌തു. ഈ സാമ്പത്തികവർഷത്തിലെ ആദ്യ അഞ്ചുമാസങ്ങളിലായി 41,990 പേർ അംഗത്വമെടുത്തു. ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിരവധി നടപടികൾ സർക്കാർ കൈക്കൊണ്ടു.
ഫയൽ തീർപ്പാക്കലിനായി പ്രത്യേക പദ്ധതി നടപ്പാക്കി. 31 വരെ സംസ്ഥാനമെങ്ങും 200 കുടിശ്ശികനിവാരണ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കലാകായിക–അക്കാഡമിക് രംഗങ്ങളിൽ മികവ് തെളിയിച്ച, മോട്ടോർ തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌പെഷ്യൽ റിവാർഡ് വിതരണം മന്ത്രി നിർവഹിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha