തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്; ഇങ്ങനെ പോയാൽ അത് പറയേണ്ടി വരും; അത്തരം കാര്യങ്ങൾ ഇതു വരെ പറയാത്തതിന് കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്‌നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ്; പൊട്ടിത്തെറിച്ച് റിനി ആൻ ജോർജ്

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ സംഘടിപ്പിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും തന്റെ സ്ത്രീപക്ഷ രാഷ്ട്രീയമാണ് അവിടെ സംസാരിച്ചതെന്നും റിനി ആൻ ജോർജ് . കലാകാരി എന്നനിലയിൽ പല പ്രസ്ഥാനങ്ങളുടെയും പല പരിപാടികളിലും ഞാൻ ഭാഗമായിട്ടുണ്ട്. ഇതിനും മുൻപും അങ്ങനെയാണ്.
ഇപ്പോഴും അങ്ങനെ ഞാൻ പലവേദികളിലും വരുന്നുണ്ട്. ഇത് രാഷ്ട്രീയ വിഷയമാണെന്ന രീതിയിൽ വിവാദമാക്കേണ്ട കാര്യമില്ല.കെ.ജെ. ഷൈനിനു നേർക്കുണ്ടായ സൈബർ ആക്രമണത്തിനെതിരേ സംഘടിപ്പിച്ച പ്രതിരോധ പരിപാടിയിലാണ് റിനി പങ്കെടുത്തത് എന്നരീതിയിലാണ് പലമാധ്യമങ്ങളും വാർത്ത കൊടുത്തത്.
കെ.ജെ. ഷൈൻ എന്ന സ്ത്രീയെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ല ആ പരിപാടി നടത്തപ്പെട്ടത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, സ്ത്രീകൾക്കെതിരേ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾ തുടങ്ങിയവയ്‌ക്കെതിരേ നടക്കുന്ന പെൺപ്രതിരോധം എന്ന പരിപാടിയായിരുന്നു.
അതുകൊണ്ടാണ് ഞാൻ അവിടെപോയതും എന്റെ സ്ത്രീപക്ഷ രാഷ്ട്രീയം സംസാരിച്ചതും.നിങ്ങൾക്ക് എന്റെ പ്രസംഗം മുഴുവനും നോക്കാം. എവിടെയെങ്കിലും ഏതെങ്കിലും ഒരു കക്ഷിരാഷ്ട്രീയത്തിന് വേണ്ടി, അല്ലെങ്കിൽ സംഘടനയ്ക്ക് വേണ്ടി സംസാരിക്കുകയോ അവർക്കെതിരേ സംസാരിക്കുകയോ ചെയ്തിട്ടില്ല.ഞാൻ എന്തു പോയിന്റ് ആണോ ഇതുവരെ മുന്നോട്ടുവെച്ചത് അതേകാര്യങ്ങൾ തന്നെയാണ് അവിടെയും മുന്നോട്ടുവെച്ചത്.
തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങൾ ഇതുവരെ പറയാത്തതിന് കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്‌നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ്.
ആ പ്രസ്ഥാനം ഇനിയും ഉയരങ്ങളിലേക്ക് എത്തണമെന്നുള്ള സാധാരണക്കാരായ പ്രവർത്തകരുടെ താത്പര്യം ഉൾക്കൊള്ളുന്നതുകൊണ്ടാണ് താൻ ഇപ്പോഴും മിണ്ടാതിരിക്കുന്നതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.താൻ നേരിടുന്ന പ്രശ്‌നങ്ങൾ ആ പ്രവർത്തകർ പോലും മനസിലാക്കുന്നില്ലെന്നും റിനി പറഞ്ഞു. പലരും രാഷ്ട്രീയക്കാരുടെ മേലങ്കി അണിഞ്ഞിരിക്കുകയാണ്. അവർ എന്താണ് ചെയ്യുന്നതെന്ന് സഹപ്രവർത്തകർക്ക് പോലും അറിയില്ലെന്നും റിനി പറഞ്ഞു.
https://www.facebook.com/Malayalivartha