ചുഴലിക്കാറ്റായ ‘ശക്തി’ അറേബ്യൻ ഉൾകടലിൽ രൂപപ്പെട്ടതായി ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്...കടൽ പ്രക്ഷുബ്ധമാവാൻ സാധ്യയുള്ളതിനാൽ മത്സ്യബന്ധനം നടത്തുന്നവരും തീരമേഖലയിലെ താമസക്കാരും ജാഗ്രത പാലിക്കണമെന്നും നിർദേശം

ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി’ അറേബ്യൻ ഉൾകടലിൽ രൂപപ്പെട്ടതായി ദേശീയ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി തുടരുന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് വരും ദിവസങ്ങളിൽ ശക്തിപ്രാപിച്ചേക്കാവുന്ന ചുഴലികാറ്റ് അറബിക്കടലിൽ രൂപംകൊണ്ടത്.
മഹാരാഷ്ട്ര, ഗുജറാത്ത് ഉൾപ്പെടെ തീരമേഖലകളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട് . മുംബൈ, താനെ, പൽഗാർ, റായ്ഗഡ്, രത്നഗിരി തുടങ്ങിയ മഹാരാഷ്ട്രയിലെ തീരമേഖലകളിൽ ശക്തമായ ഒക്ടോബർ ഏഴുവരെ ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പുള്ളത്.
കടൽ പ്രക്ഷുബ്ധമാവാൻ സാധ്യയുള്ളതിനാൽ മത്സ്യബന്ധനം നടത്തുന്നവരും തീരമേഖലയിലെ താമസക്കാരും ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. 45-55 കി.മീ വേഗതയിൽ വീശുന്ന കാറ്റ് 65 കി.മീ വരെ ശക്തി പ്രാപിക്കും. ശ്രീലങ്ക നിർദേശിച്ച ശക്തി എന്ന പേരാണ് ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റിന് നൽകിയിട്ടുള്ളത്.
https://www.facebook.com/Malayalivartha