സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം... പത്തനംതിട്ട സ്വദേശിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്

കേരളത്തിൽ വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളർനിൽക്കുന്നതിൽ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമുണ്ടായത്.
കഴിഞ്ഞ മാസം നാലാം തീയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പ്രതിരോധ വാക്‌സിൻ സ്വീകരിക്കുകയും ചെയ്തിരുന്നു. കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി.
അതേസമയം സംസ്ഥാനത്ത് ഈ വർഷം ജൂലൈ വരെ ഏഴ് മാസത്തിനുള്ളിൽ കേരളത്തിൽ പേവിഷബാധ മൂലം 23 പേർ മരിച്ചതായാണ് കണക്കുകളുള്ളത്. സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
"
https://www.facebook.com/Malayalivartha