അടിച്ചു മോനേ ബമ്പർ; ഒന്നാം സമ്മാനം TH577825 എന്ന ടിക്കറ്റിന്

കേരളം മുഴുവൻ ഉറ്റുനോക്കുന്ന ആ നിമിഷം. ആ ഭാഗ്യം TH577825 എന്ന നമ്പറിന്. 2025 ലെ ഓണം ബമ്പർ ഫലപ്രഖ്യാപനം വന്നു കഴിഞ്ഞതോടെ ആരായിരിക്കും ഭാഗ്യവാൻ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. കേരള സംസ്ഥാന ഭാഗ്യക്കുറികളിൽ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയെന്ന ഒന്നാം സമ്മാനം നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പ് ഫസമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
സെപ്റ്റംബർ 27-ന് നടത്താനിരുന്ന നറുക്കെടുപ്പ് മാറ്റിവെച്ച ശേഷം, ഇന്ന്, ഒക്ടോബർ 4-ന് നറുക്കെടുപ്പ് നടക്കുന്നു. നിലവിൽ പാലക്കാട് നിന്നും തിരുവനന്തപുരം ഏജന്റിന് നൽകിയ ടിക്കറ്റാണ് ഒന്നാം സമ്മാനമായി മാറിയതെന്നാണ് നിലവിലത്തെ സൂചന. തിരുവനന്തപുരം ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന ലോട്ടറിക്കടയിലാണ് ടിക്കറ്റ് വിറ്റത്. 88ാം ടിക്കറ്റാണ് പാലക്കാട് നിന്ന് ഏജൻസി വാങ്ങിയതെന്നാണ് കണക്ക്. എന്തായാലും നിലവിൽ പാലക്കാട് ഒരു ഭാഗ്യ ജില്ലകൂടെയായി മാറിയെന്നാണ് പൊതുജനഭിപ്രായം.
2022 മുതലാണ് ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടിയായി ഉയർത്തിയത്. കഴിഞ്ഞ വർഷം ഈ ബമ്പർ ഭാഗ്യം തേടിയെത്തിയത് വയനാട് ജില്ലയിൽ നിന്നുള്ള TG 43222 എന്ന നമ്പറിനായിരുന്നു. അടിച്ചു മോനേ ബംബർ ; ഒന്നാം സമ്മാനം TH577825 എന്ന ടിക്കറ്റിന്
https://www.facebook.com/Malayalivartha