സങ്കടക്കാഴ്ചയായി... മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു

ആലപ്പുഴയിൽ മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. കാരിച്ചാൽ ഡാണാപ്പടി വലിയപറമ്പിൽ പടീറ്റതിൽ ബിനു തമ്പാൻ (47) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന വെട്ടുവേനി പടിക്കലെത്ത് വടക്കത്തിൽ മഹേഷ് കുമാറിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11-ന് ആയിരുന്നു സംഭവം നടന്നത്. കാരിച്ചാലിലെ വീട്ടുവളപ്പിൽ ആഞ്ഞിലിയുടെ കൊമ്പു മുറിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. പത്തേമുക്കാലോടെ ചാറ്റൽമഴ പെയ്‌തെങ്കിലും ഇരുവരും ജോലി തുടരുകയായിരുന്നു ഇതിനിടെ പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും ഉണ്ടാവുകയായിരുന്നു.
ഇടിമിന്നലേറ്റ ബിനു തെറിച്ചുവീഴുകയും തത്ക്ഷണം മരിക്കുകയുമായിരുന്നു. ദേഹത്ത് പൊള്ളലേറ്റ പാടുകളും വീഴ്ചയിലുണ്ടായ പാടുകളുമുണ്ട്. ബിനു തമ്പാനെ ഉടനേ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരിച്ചിരുന്നതായി ഡോക്ടർമാരും അറിയിച്ചു.
പോസ്റ്റ്മോർട്ടത്തിലും മിന്നലേറ്റതിന്റെ സൂചനയാണു ലഭിച്ചതെന്ന് പോലീസ് . മരത്തിൽനിന്നു വീണത് താഴെയുള്ള മതിലിനു മുകളിലേക്കാണ് മഹേഷ് വീണത്. തലയിൽ ആഴത്തിലുള്ള മുറിവ് ഉൾപ്പെടെയുള്ള ഗുരുതരമായി പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പോസ്റ്റ്മോർട്ടത്തിനു ശേഷം ബിനുവിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഭാര്യ: റീന. മക്കൾ: സ്നേഹാ ബിനു, അലൻ ബിനു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് നടക്കും.
"
https://www.facebook.com/Malayalivartha






















