Widgets Magazine
06
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദികള്‍ വീട്ടിലേക്ക് മടങ്ങിയത്തുമെന്നും പ്രഖ്യാപിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം ഈജിപ്തിലേക്ക് പോകുമെന്നും നെതന്യാഹു..


ബന്ദികള്‍ വീട്ടിലേക്ക് മടങ്ങിയത്തുമെന്നും പ്രഖ്യാപിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം ഈജിപ്തിലേക്ക് പോകുമെന്നും നെതന്യാഹു..


ബന്ദികള്‍ വീട്ടിലേക്ക് മടങ്ങിയത്തുമെന്നും പ്രഖ്യാപിച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..ഇസ്രായേലില്‍ നിന്നുള്ള ഒരു സംഘം ഈജിപ്തിലേക്ക് പോകുമെന്നും നെതന്യാഹു..


ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.. കേരളത്തിലെ എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴ.. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും..


ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.. ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോയെന്നാണ് വീണയോട് രാഹുലിന്റെ ചോദ്യം...


ശബരിമല സ്വർണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം വരുന്നു.. ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ആവശ്യ പ്രകാരമാണ് ശബരിമലയിലെ സർക്കാർ കള്ളക്കളി അന്വേഷിക്കാൻ കേന്ദ്ര സർക്കാർ..


ബ്രിട്ടീഷ്‌ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്... രണ്ടു ദിവസത്തെ സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം

കപ്പലമ്മ എ കെ ജി സെന്ററില്‍ ഇരുന്ന് തള്ളിയാല്‍ മതി ; ഇതുപോലെ കഴ്പ്പണംകെട്ട ഒരെണ്ണമെന്ന്...രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ഗ്രൂപ്പ് കണക്ക് തീര്‍ക്കുന്നു

05 OCTOBER 2025 01:01 PM IST
മലയാളി വാര്‍ത്ത

സര്‍ കുഞ്ഞുങ്ങളെ ഇല്ലാതാക്കാനല്ല സര്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കാനാണ് സര്‍ ഈ സര്‍ക്കാര്‍. നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ട്രോളി ആളാകാന്‍ മന്ത്രി വീണ ജോര്‍ജ് അടിച്ച ഡയലോഗാണ്. അന്ന് അന്തം കമ്മി സോഷ്യല്‍മീഡിയ പേജുകള്‍ ഇതെടുത്ത് സഖാവ് ഡാ മാങ്ങാണ്ടിയുടെ അണ്ണാക്കിലെ പിരിവെട്ടിച്ച പെണ്ണൊരുത്തിയെന്നൊക്കെ കുറിച്ച് ബിജിഎം ഇട്ട് വീഡിയോ വൈറലാക്കി. അതേ പെണ്ണൊരുത്തിയുടെ തീയും പുകയും കെടുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ കളത്തിലിറങ്ങി. ആരോഗ്യ വകുപ്പിന്റെ കപ്പല്‍ മുക്കിയ വീണ ജോര്‍ജിനെ പൊളിച്ചടുക്കുന്നു. പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ കൈ മുറിച്ച് മാറ്റേണ്ടി വന്ന നാലാം ക്ലാസുകാരിയുടെ ശബ്ദമായ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുല്‍ ഒരു പോസ്റ്റ് പങ്കുവെച്ചു മിനിറ്റുകള്‍ക്കുള്ളില്‍ സംഭവം വന്‍ ചര്‍ച്ചയായ് മാറി. വീണ ജോര്‍ജ് ഒരു മറുപടിയും പറയാനില്ലാതെ അണ്ണാക്കിലെ പിരിവെട്ടി ഇറങ്ങിയോടി. ആളാകാന്‍ പട്ടി ഷോ കാണിക്കുന്ന പോലെയല്ലെ സഖാത്തി വകുപ്പ് കൈകാര്യം ചെയ്യല്‍. അത് കുറച്ച് പാടാണ്. രാഹുലിന്റെ പോസ്റ്റിന് താഴെ വീണ ജോര്‍ജിനെ കുടഞ്ഞെറിഞ്ഞ് മലയാളി കമന്റിട്ട് പൊളിച്ചടുക്കുന്നു. രാഹുലിന്റെ കുറിപ്പ് നോക്കാം.

ശ്രീമതി വീണ ജോര്‍ജ്ജ്,

പാലക്കാട് ജില്ലാ ആശുപത്രിയില്‍ എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിച്ചു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ, അടുത്ത നിമിഷം താങ്കള്‍ പാലക്കാട് എത്തി അത് സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും താങ്കളുടെയും നേട്ടങ്ങളുടെ പട്ടികയിലെ അടുത്ത പൊന്‍തൂവലായി ചിത്രീകരിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും താങ്കള്‍ നടത്തില്ലേ? ആ നേട്ടത്തിന് കാരണക്കാരായ ആരോഗ്യ മേഖലയിലെ ഏതെങ്കിലും ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രസക്തിയോ പ്രാധാന്യമോ നിങ്ങള്‍ നല്കുമോ?

അത്രയും അല്പ്പതരങ്ങളുടെ ആള്‍രൂപമായ ഈ സര്‍ക്കാര്‍ എന്ത് കൊണ്ടാണ് ആരോഗ്യ വകുപ്പിലെ നിരന്തര വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തത്? എന്ത് കൊണ്ടാണ് കപ്പിത്താനും, അങ്ങയെ പോലെയുള്ള കപ്പിത്താന്‍ സ്തുതിഗീതകരും ഉണ്ടായിട്ടും ആരോഗ്യ മേഖലയുടെ പോരായ്മകള്‍ക്ക് മാത്രം നാഥനില്ലാതെ പോകുന്നത്?

കൈ ഒടിഞ്ഞു ചികിത്സക്ക് എത്തിയ 8 വയസ്സ് മാത്രം പ്രായമായ കുഞ്ഞ് മയക്കം കഴിഞ്ഞു ഉണരുമ്പോള്‍ 'എന്റെ കൈ എവിടെ അമ്മേ?' എന്ന് ചോദിക്കേണ്ടി വരുന്നത് അങ്ങയുടെ വകുപ്പിന്റെ കഴിവ് കേടുകൊണ്ട് മാത്രമാണ്. ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാര്‍ നിങ്ങള്‍ മാത്രം അല്ലേ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കല്‍ പ്രതിവിധിയുണ്ടോ?

കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് 'അശ്രദ്ധ' എന്നാണോ 'ക്രൈം' എന്നാണോ പറയേണ്ടത്? ഇങ്ങനെ തുടര്‍ച്ചയായി ഭീതിജനകമായ വീഴ്ച്ചകള്‍ ഉണ്ടാകുമ്പോള്‍ സാധാരണ മനുഷ്യര്‍ എങ്ങനെ വിശ്വസിച്ചു ആശുപത്രികളില്‍ എത്തും?
കഴിഞ്ഞ ദിവസം കരൂരില്‍ ഒരു ദുരന്തമുണ്ടായപ്പോള്‍ 'വേണമെങ്കില്‍ ഒരു വിദഗ്ദ്ധ സംഘത്തിനെ തമിഴ് നാട്ടിലേക്ക് അയക്കാം' എന്ന് താങ്കള്‍ പറഞ്ഞിരുന്നു. മിനിസ്റ്റര്‍, സത്യത്തില്‍ കൂടുതല്‍ ആളുകള്‍ വേണം, അത് തമിഴ് നാട്ടില്‍ അല്ല പാലക്കാട് ജില്ലാ ആശുപത്രി അടക്കമുള്ള കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആണ്.

ഞാന്‍ MLA ആയതിനു ശേഷം എത്ര തവണ നേരിട്ടും കത്തുകള്‍ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും, അതിലെ താങ്കളുടെ വകുപ്പിന്റെ ഇടപെടലുകള്‍ പൂര്‍ണമാണോ? പാലക്കാട് ജില്ലാ ആശുപത്രി പോലെ പല പ്രദേശത്തുള്ള മനുഷ്യര്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലായി ഡോക്ടറുമാരുടെ അടക്കം ഒഴിവ് നികത്തണം എന്ന് പറഞ്ഞു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ അടക്കമുള്ളവര്‍ തന്ന നിവേദനങ്ങള്‍ അവഗണനയുടെ ചവറ്റു കൊട്ടയില്‍ തന്നെ അല്ലേ ഉള്ളത് മിനിസ്റ്റര്‍? ആരോഗ്യ വകുപ്പിന്റെ നിരന്തര അനാരോഗ്യം പരിഹരിക്കാതെ ഇങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ജനമാണ് ദുരിതത്തിലാകുന്നത് എന്ന് മന്ത്രി മറക്കരുത്. കപ്പല്‍ ഉലഞ്ഞാലും ഇല്ലെങ്കിലും ജനത്തിന്റെ ആരോഗ്യമാകെ ഉലയുന്നുണ്ട്. ഇതായിരുന്നു രാഹുല്‍ കുറിച്ചത്.

പാലക്കാട് ആശുപത്രിയില്‍ നടന്ന ഗുരുതര പിഴവില്‍ ഒരക്ഷരം മിണ്ടാതെ തടിതപ്പാന്‍ നോക്കിയതാണ് മന്ത്രി. പക്ഷെ ഒത്തില്ല രാഹുലിന്റെ ഇടപെടലോടെ സഖാത്തി മുള്‍മുനയില്‍. മാധ്യമങ്ങള്‍ ചോദ്യം ചോദിച്ച് വളയാതിരിക്കാന്‍ പെടാപ്പാട്. മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് ഒരു വീട്ടമ്മ മരിച്ചപ്പോള്‍ മറുപടി പറയാനില്ലാതെ തലകറങ്ങി വീണ പോലെ ഇവിടെയും എന്തേലും നാടകം സഖാത്തി പുറത്തെടുക്കുമെന്ന് പരിഹാസം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭം കലക്കിയെന്ന് സഭയില്‍ പറയാതെ പറഞ്ഞു വീണ ജോര്‍ജ്. പിന്നാലെ രാഹുല്‍ അനുകൂല സൈബര്‍ ഗ്രൂപ്പ് വീണ ജോര്‍ജ്ജിനെ എയറില്‍ക്കയറ്റി. ഗര്‍ഭം കലക്കിയതിന് തെളിവ് എവിടെ. നിങ്ങളുടെ ക്രൈംബ്രാഞ്ച് അല്ലെ അന്വേഷിക്കുന്നത് എത്ര ഗര്‍ഭം കലക്കിയതിന്റെ തെളിവ് കിട്ടിയെന്നും വീണയ്ക്ക് നേരെ ചോദ്യം ഉയര്‍ത്തി. രാഹുലിനെ എങ്ങനെയും കുടുക്കാന്‍ ഗര്‍ഭം ഉണ്ടോ ഗര്‍ഭം ഉണ്ടോയെന്ന് ചോദിച്ച് നടക്കുന്ന ക്രൈംബ്രാഞ്ചിന്‍രെ ഗതികേടെന്നല്ലാതെ എന്തുപറയാനെന്നും രാഹുല്‍ ഗ്രൂപ്പ് മറുപടി കൊടുത്തു. അന്നേ രാഹുലും സംഘവും ഓങ്ങിവെച്ചതാണ് വീണ ജോര്‍ജ്ജിനിട്ട് പൊട്ടിക്കാന്‍.

രാഹുല്‍ പങ്കുവെച്ച പോസ്റ്റിന് താഴെ വീണ ജോര്‍ജിനുള്ള ഒന്നാന്തരം മറുപടികള്‍ ഉണ്ട്. ആ കമന്റുകള്‍ കൂടെ നമുക്കൊന്ന് നോക്കാം.

കേരളം ഇത് വരെ കണ്ട ആരോഗ്യ മന്ത്രിമാരില്‍ ഏറ്റവും മോശപ്പെട്ടതും വാ തുറന്നാല്‍ കള്ളവും തള്ളലും മാത്രം പറയുന്ന ഒരു മന്ത്രി. ..????
ആരോഗ്യമേഖലയില്‍ എത്ര വീഴ്ചകള്‍ ഉണ്ടായാലും ഒരു കൂശലുമില്ലാത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പച്ച കള്ളത്തരങ്ങള്‍ പച്ചക്ക് വിളമ്പുന്നത് സ്ഥിരം പരിപാടിയാക്കി മാറ്റിയ ഒരു മന്ത്രി.

ആകെ അറിയുന്നത് മണിയടി.. അങ്ങിനെ കിട്ടി മന്ത്രി സ്ഥാനം.. എങ്ങിനെ എങ്കിലും കുറച്ച് മാസങ്ങള്‍ കൂടി തള്ളി നീക്കണം അത്രയേ ഒള്ളു..

ഈ സ്ത്രീ സര്‍ക്കാരിനെ പൊക്കിപ്പറയാന്‍ മാത്രം ഓടി നടക്കുന്ന ഒരു പിണറായി ഭക്തയാണ് ജനങ്ങള്‍ക്ക് എന്തെങ്കിലും നല്ല കാര്യം ചെയ്യാന്‍ ഈസ്ത്രീക്ക് താല്പര്യം ഇല്ല

കപ്പലിന്റെ അടിഭാഗത്ത് വീണു കൊണ്ടിരിക്കുന്ന വിള്ളലുകളും, അതിലൂടെ കപ്പലിലേക്ക് കയറിക്കൊണ്ടിരിക്കുന്ന വെള്ളത്തിന്റെ അളവും ഗൗനിക്കാതെ ഈ സര്‍ക്കാര്‍ എന്ന കപ്പല്‍ താഴ്ന്നു പോയിക്കൊണ്ടിരിക്കുകയാണ്.
'കപ്പിത്താന്‍' പുകഴ്ത്തലുകളില്‍ മയങ്ങിക്കിടക്കുകയാണ്. ...
ഇനി ആയുസ്സില്ല. ...ഉടന്‍ മുങ്ങും

ഇത് പോലെ ഒരു ദുരന്തമായ ആരോഗ്യ മന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പോവുമ്പോള്‍ കയ്യും കാലും എല്ലാം ഒരു ഫോട്ടോ എടുത്തു വെക്കുന്നത് നല്ലത് ആണ് അല്ലങ്കില്‍ തിരിച്ച് പോരുമ്പോള്‍ വന്നപ്പോള്‍ ഉണ്ടായിരുന്നില്ല എന്ന് പറയും.

ഞാനും അപ്പനും അപ്പന്റെ പെങ്ങള്‍ സുഭദ്രയും' എന്ന് പറഞ്ഞപോലെ..വിജ്യനും റിയാസും വീണയും അടങ്ങുന്ന ട്രസ്റ്റിനാണ് ഭരണചുമതല

ഈ മന്ത്രി ക്രെഡിറ്റ് മാത്രമേ എടുക്കൂ. ഡെബിറ്റ് എടുക്കൂല. വീണു കിട്ടുന്നത് എടുക്കും അതു മാത്രമേ എടുക്കൂ അത് കുഞ്ഞു നാളിലെ മാതാപിതാക്കള്‍ മനസ്സിലാക്കിയത് കൊണ്ടാണ് വീണ എന്നു പേര് വച്ചത് എന്നാണ് ഐതിഹ്യം. അല്ല പിന്നെ ഈ മന്ത്രി പണി പോലും വീണുകിട്ടിയതാണ് എന്നത് പിന്നണിയിലെ വസ്തുത. രാഹുല്‍ നീ പറയാനുള്ളത് മുഖം നോക്കി പറയുക അത് മാത്രം മതി ശത്രുക്കള്‍ താനെ ഉണ്ടായിക്കോളും

കപ്പിത്താന്‍ ഓടിരക്ഷപ്പെട്ട കപ്പല്‍മറിഞ്ഞു പോകാതിരിക്കാന്‍ തള്ളിപ്പിടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതുപോലുള്ള കുനിഷ്ട ചോദ്യങ്ങള്‍ ചോദിക്കരുത് അത് ഫൗള്‍ ആണ്


ഇതൊരു രാഷ്ട്രീയപരമായ വിഷയമല്ല...
തികച്ചും അനാസ്ഥയാണ് ഗവണ്‍മെന്റ് ഹോസ്പിറ്റലുകളില്‍ മനുഷ്യന് തീരെ വിലകല്‍പ്പിക്കാത്ത ഉദാഹരണങ്ങളാണ് നമ്മുടെ മുന്നില്‍ ഇത്തരം കേസുകള്‍ ഒന്നല്ല ഡസന്‍ കണക്കിന് കേസുകളാണ് ആരോഗ്യ മേഖലയില്‍ നിന്നും കേട്ടുവരുന്നത്. ആരോഗ്യമന്ത്രിയുടെ ന്യായീകരണവും സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും നമ്മള്‍ കാണാതെ പോകരുത്. പണമുള്ളവനെ പ്രൈവറ്റ് ഹോസ്പിറ്റല്‍ പോയാല്‍ ആ കുട്ടിയുടെ കൈ മുറിക്കേണ്ടി വരില്ലായിരുന്നു. ഇതുപോലെ കൃത്യമായി ചികിത്സ ലഭിക്കാത്തതിന്റെ പേരില്‍ അപകടത്തില്‍പ്പെട്ട യുവാവിന്റെ കാല് മുറിച്ച വാര്‍ത്ത ഈ അടുത്ത് കേള്‍ക്കാന്‍ ഇടയായി നടപടി വേണം.

രാഹുലിന്റെ പോസ്റ്റിന് താഴെ അമൂപ് എന്നൊരാള്‍ കമന്റ് ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നിസ്സാരമല്ല ചര്‍ച്ചയാക്കപ്പെടേണ്ടതും പരിഹരിക്കേണ്ടതുമാണ്. ആ കമന്റ് കൂടി നോക്കാം....

ഈ അമ്മയുടെ ദയനീയ മുഖം കാണുമ്പോള്‍ ഒരുപാട് വേദനയുണ്ട്. രക്ഷപ്പെടുത്താന്‍ പറ്റുമായിരുന്ന സ്വന്തം കുഞ്ഞിന്റെ കൈ കണ്‍മുന്നില്‍ നഷ്ടപ്പെട്ടല്ലോ എന്നത് കണ്ണുകളില്‍ വായിക്കാം. വലിയ ഒരപകടം പറ്റിയതല്ല, രോഗം വന്നതല്ല. സാധു മനുഷ്യരോടുള്ള അവഗണനയുടെ തിക്തഫലം. കൈ സുരക്ഷിതമാക്കാന്‍ എത്തിയ ആശുപത്രിയിലും അവര്‍ കണ്ണില്‍ ചോരയില്ലാതെ കൈയ്യറുത്ത് മാറ്റി. ഡോക്ടര്‍മാര്‍ തീവ്രവാദികളെപ്പോലെയാവരുത്. മദര്‍ തെരേസയെപ്പോലെയാവണം. അല്ലാത്തവര്‍ ഈ മേഖലയില്‍ സാമ്പത്തികാവശ്യപ്രകാരം മാത്രം വരരുത്. കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ മുറിച്ചു മാറ്റുക അവര്‍ക്ക് നിസാരമാണ്. റിസ്‌കെടുത്ത് രക്ഷപ്പെടുത്താന്‍ അവര്‍ക്ക് സമയമില്ല. കാരണം ഡോക്ടേഴ്‌സ് എണ്ണം കുറവാണ്. തിരക്ക് കൂടുതലും.

മുമ്പ് പിതൃസുഹൃത്തിനെ പ്രമേഹം അധികരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍, കാല് മുറിച്ച് മാറ്റാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ രണ്ട് ദിവസത്തിനകം മരിക്കുമെന്നും. കാലിനു പകരം തലയെടുത്തോളൂവെന്ന് പറഞ്ഞ് അദ്ദേഹം തിരിച്ച് വീട്ടിലെത്തി ഒരു ചികിത്സയും ദേഷ്യത്താല്‍ ചെയ്തില്ല. 4 വര്‍ഷത്തിന് ശേഷം മറ്റസുഖം മൂലമാണദ്ദേഹം മരിച്ചത്. മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും മുറിച്ചു മാറ്റാന്‍ പറഞ്ഞ കാലും കൈകളുമാണ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് രക്ഷപ്പെടുത്തി കൊടുക്കുന്നത്. ഇപ്പോള്‍ ആന്ധ്രയില്‍നിന്നു വന്ന രാംദാസ്‌നായക് എന്ന ഡോക്ടര്‍ കോഴിക്കോട് ഇത്തരം ആയിരങ്ങളുടെ കാലും കൈയ്യും രക്ഷപ്പെടുത്തി. മലയാളി ഡോക്ടര്‍മാര്‍ക്കെന്താ മനുഷ്യരുടെ കാലും കൈയ്യും അറുത്ത് മാറ്റാന്‍ കൈ വിറക്കാത്തത്? മനുഷ്യത്വം മരവിച്ചു പോവുകയാണോ?

6 മാസം മുമ്പ് 21 വയസുകാരന്റെ കാല്‍ മുറിച്ചു മാറ്റിയത് അച്ഛനുമമ്മയും ഹൃദയം പൊട്ടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കണ്ടു നിന്നത്. 5 മണിക്ക് പറ്റിയ പരിക്ക് അവര്‍ക്ക് വിശദമായി നോക്കാന്‍ വരെ സമയം കിട്ടിയത് രാത്രി 9 നാണ്. സര്‍ജറി ചെയ്യാന്‍ പ്ലാസ്റ്റിക്‌സര്‍ജറിക്കാര്‍ തിരക്കില്‍. പറഞ്ഞിട്ട് കാര്യമില്ല അത്രയും സീരിയസായ രോഗികളെ കൊണ്ട് നിറയുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. ഡോക്ടേഴ്‌സ് തളര്‍ന്നു വീഴുന്നു. കോയമ്പത്തൂര്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ബി പി കുറഞ്ഞ് പെട്ടെന്ന് തന്നെ കാല്‍ മുറിച്ചു മാറ്റുകയാണുണ്ടായത്. എത്തിച്ച സമയത്ത് ശ്രദ്ധിച്ചിരുന്നെങ്കില്‍? ഡോക്ടറോട് ചോദിച്ചപ്പോള്‍ തല പോയവര്‍ അവിടെ കിടക്കുന്നു. അവരുടെ ജീവനാണ് നഷ്ടപ്പെടുക. ഇത് കാലല്ലേ പോകൂ എന്നാണ്. ആ ലേഡി ഡോക്ടറും കരഞ്ഞ് കൊണ്ടാണത് പറഞ്ഞത്. ആരും പുറത്ത് പറയാതെ ഉള്ളിലമര്‍ത്തുന്ന എത്രയെത്ര സംഭവങ്ങള്‍ ? ഒരു നഖം പറഞ്ഞു പോയാല്‍ നമ്മുടെ അവസ്ഥ എന്താണ്? പ്രിയഡോക്ടര്‍മാരെ നിങ്ങളോടുള്ള ഒരു വിദ്വേഷവും കൊണ്ട് പറയുന്നതല്ല. കാണുമ്പോഴുള്ള വേദന കൊണ്ടാണ്. ഇത്തരം വേദനകള്‍ ഇനിയുണ്ടാവാതിരിക്കട്ടെ. കുട്ടികള്‍ക്ക് പോലും ആരോഗ്യപരിരക്ഷ ലഭിക്കുന്നില്ല എന്നത് ആ നാടിന്റെ അരക്ഷിതാവസ്ഥയാണ്. ഇത്തരം ക്രൂരതകള്‍ക്ക് കടുത്ത ശിക്ഷ നല്‍കാത്ത പക്ഷം ജനം നിയമം കയ്യിലെടുക്കുന്ന കാലം വിദൂരമല്ല. കോടതികള്‍ നേരിട്ടിടപെടണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയ്യനെ തൊഴാന്‍ രാഷ്ട്രപതി ഒക്ടോബര്‍ 22ന് ശബരിമലയില്‍  (3 hours ago)

പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത് മകന്‍  (3 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ ഇന്ന് കുടുങ്ങിയത് 112 പേര്‍  (3 hours ago)

ചികിത്സാ പിഴവില്‍ നടപടിയെടുക്കുവാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം  (3 hours ago)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറി ചെയര്‍മാനായി പ്രകാശ് രാജ്  (4 hours ago)

ഗര്‍ഭിണിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് കൊലപ്പെടുത്തി  (9 hours ago)

ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാല്‍ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (9 hours ago)

ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (9 hours ago)

പശ്ചിമബംഗാളില്‍ കനത്തമഴ തുടരുന്നുണ്ടായ മണ്ണിടിച്ചിലില്‍ മരണസംഖ്യ 17 കടന്നു  (9 hours ago)

എനിക്ക് പേടിയാ സാറേ...എന്റെ പേര് പുറത്ത് പറയല്ലെ ; ബമ്പറടിച്ച ഭാഗ്യവതി ഭയത്തില്‍ ; ഓണം ബമ്പറില്‍ കോളടിച്ചത് പെണ്ണുങ്ങള്‍  (10 hours ago)

ശബരിമലയിലെ സ്വർണ്ണ കൊള്ള; ഹിന്ദു സമുദായ സംഘടനകൾ പ്രതിഷേധ സമരത്തിനിറങ്ങണം എന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (10 hours ago)

ജെസിയെ കൊന്നിട്ട് ഇറാനിയൻ പെണ്ണുമ്പിള്ളയുമായി കൂത്താടി സാം കാറിനുള്ളിൽ പൊലീസ് കണ്ടത്...! രണ്ടും കൂടെ പോയത് 'അവിടേക്ക്'  (10 hours ago)

ഓണം ബമ്പര്‍ ഭാഗ്യശാലി നെട്ടൂര്‍ സ്വദേശിനി  (11 hours ago)

വാഹനക്കടത്തിലൂടെ വന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പരും വ്യാജം  (11 hours ago)

വധ ഭീഷണിയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

Malayali Vartha Recommends