ഏഴാം ക്ലാസ്സുകാരിയുടെ അറിവ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു

കോട്ടയം പള്ളിക്കത്തോടിയില്‍ രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷിക്കാന്‍ സാധിച്ചു. സൂര്യ എന്ന ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് രണ്ടു വയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ സഹായിച്ചത്.
അയല്‍ വാസിയുടെ വീട്ടില്‍ പാല്‍ വാങ്ങാന്‍ പോയപ്പോഴാണ് സംഭവം. അയല്‍വാസിയുടെ രണ്ടു വയസ്സുള്ള കുട്ടിയുടെ തൊണ്ടയില്‍ നാണയം കുടുങ്ങിപ്പോയി. നാണയം പുറത്തെടുക്കുന്നതിനായി അമ്മ വളരെയധികം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശ്വാസോച്ഛാസ്വം തടസ്സപ്പെട്ട് ജീവന്‍ നഷ്ടമാകുമെന്ന അവസ്ഥയിലായിരുന്നു കുട്ടി.
സ്ഥിതി വഷളാകുന്നതായി മനസ്സിലാക്കിയ സൂര്യ അമ്മയുടെ കൈയ്യില്‍ നിന്ന് കുട്ടിയെ വാങ്ങി. പാഠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ പ്രാഥമിക ശുശ്രൂഷകള്‍ ചെയ്തുനോക്കി. പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ കുട്ടിയെ മടിയില്‍ കിടത്തി പുറത്ത് തട്ടിയും തലോടിയും നാണയം പുറത്തെടുത്തു. ഇതോടെ ശ്വാസോച്ഛാസം പൂര്‍വ്വസ്ഥിതിയിലായ കുഞ്ഞിന് ജീവന്‍ തിരികെ കിട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha