ജെസിയെ കൊന്നിട്ട് ഇറാനിയൻ പെണ്ണുമ്പിള്ളയുമായി കൂത്താടി സാം കാറിനുള്ളിൽ പൊലീസ് കണ്ടത്...! രണ്ടും കൂടെ പോയത് 'അവിടേക്ക്'

ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ കേസിൽ ഭർത്താവ് സാം കെ.ജോർജ് എത്രഫത്തോളം ക്രൂരൻ ആയിരുന്നു എന്നതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ് കാണക്കാരി രത്നഗിരി പള്ളിക്കു സമീപത്തെ കപ്പടക്കുന്നേൽ ജെസി (49) 26നു രാത്രി വീട്ടിൽ വച്ചാണ് കൊല്ലപ്പെട്ടത്.
മൃതദേഹം കൊക്കയിൽ തള്ളിയതിനു ശേഷം പുലർച്ചെ കൊച്ചിയിലെത്തിയ സാം സുഹൃത്തായ ഇറാനിയൻ യുവതിക്കൊപ്പം വൈറ്റിലയിൽ നിന്ന് 27ന് രാത്രി ബസ് കയറിയാണ് ബെംഗളൂരുവിലേക്കും അവിടെനിന്ന് ദസറ ആഘോഷങ്ങൾ കാണാനായി മൈസൂരുവിലേക്കും കടന്നത്. കൊലപാതകത്തിൽ ഇറാനിയൻ യുവതിക്കു പങ്കില്ലെന്നു കണ്ട് വിട്ടയച്ചതായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു.
ഐടി പ്രഫഷനലായ സാം എംജി യൂണിവേഴ്സിറ്റി ക്യാംപസിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സും പഠിക്കുന്നുണ്ട്. അവിടെ സഹപാഠിയാണ് ഇറാനിയൻ യുവതി എത്തിയത്.
മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. കാറിനുള്ളിൽനിന്ന് വെട്ടുകത്തിയും കിട്ടി. അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം സാമുമായി (59) പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കോട്ടയം ശാസ്ത്രി റോഡിലെ ബാങ്കിന്റെ പാർക്കിങ് പ്രദേശത്തുനിന്ന് കാർ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha