ബസ് നടുറോഡില്‍ നിറുത്തി ആളെയിറക്കിയത് ചോദ്യം ചെയ്ത യുവാവ് അതേ ബസിടിച്ച് മരിച്ചു

കോഴിക്കോട് അമിത വേഗത്തിലെത്തിയ ബസ് നടുറോഡില്‍ നിറുത്തി ആളെയിറക്കിയത് ചോദ്യം ചെയ്ത യുവാവ് അതേ ബസിടിച്ച് മരിച്ചു. അലോഷ്യസ് ജയിംസാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം ഉണ്ടായത്. വെസ്റ്റ് ഹില്‍ ചുങ്കത്തെ കാര്‍ സ്പായിലെ ജീവനക്കാരനാണ് അലോഷ്യസ്.
കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് നടുറോഡില്‍ പെട്ടെന്ന് നിറുത്തി ഡോര്‍ തുറന്നു. ഇതോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അലോഷ്യസും ബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇതിനുശേഷം യാത്ര തുടര്‍ന്ന അലോഷി വെസ്റ്റ് ഹില്‍ ചുങ്കമെത്താറായപ്പോഴാണ് അതേ ബസ് ഇടിച്ച് അപകടത്തില്‍ പെട്ടത്. അപകടം ഉണ്ടായ ഉടന്‍ ബസ് ജീവനക്കാര്‍ ഒളിവില്‍ പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha