സ്വർണ്ണം കട്ടത് ഉൾപ്പെടെ കേരളം ഞെട്ടിയ വാർത്തകളിലെ വില്ലനെ കണ്ടെത്തി! വരും ദിവസങ്ങളിൽ വാർത്തകളുടെ കാലവർഷം ഞെട്ടി പിണറായി

ശബരിമലയിലെ സ്വർണ്ണ മോഷണം ഉൾപ്പെടെ സർക്കാരിനെ തേജോവധം ചെയ്യുന്ന വാർത്തകൾ അതീവരഹസ്യമായി മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതാര്? കഴിഞ്ഞ ഏതാനും ദിവസങ്ങളായി സർക്കാർ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞ വസ്തുത ഞ്ഞെട്ടിക്കുന്നതാണ്.
സർക്കാർ ജീവനക്കാരാണ് സർക്കാരിനെതിരെ തിരിയുന്ന വില്ലൻമാർ. ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മൂന്ന് ശതമാനം ഡിഎ വര്‍ധിപ്പിച്ചപ്പോള്‍ കുടിശിക പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതിന്റെ വൈരാഗ്യമാണ് ജീവനക്കാർ സർക്കാരിനോട് കാണിക്കുന്നത്.
നിലവില്‍ 17 ശതമാനം കുടിശികയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഡിഎ വര്‍ദ്ധിപ്പിച്ചതോടു കൂടി കുടിശിക 20 ശതമാനത്തിലെത്തി. എന്നാല്‍ ഇപ്പോഴും ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം തുടരുകയാണ്.
2023 ജനുവരി ഒന്നു മുതലുള്ള ആറ് ഗഡുവായി 17 ശതമാനമായിരുന്നു കിട്ടാനുണ്ടായിരുന്നത്. കഴിഞ്ഞദിവസം മൂന്ന് ശതമാനം കൂടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ 20 ശതമാനത്തിലെത്തി. കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ കേസുകളടക്കം 9 ഹര്‍ജികളാണ് ഹൈക്കോടതിയിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലുമുള്ളത്. അതേസമയം സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ജീവനക്കാരോട് കരുതലുള്ള സമീപനം സ്വീകരിക്കുന്ന സര്‍ക്കാരാണ് നിലകൊള്ളുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍, വര്‍ഷങ്ങളായി ക്ഷാമബത്ത നിഷേധിക്കുന്ന സര്‍ക്കാരിന്റെ നയം വികലമെന്നാണ് എന്‍ജിഒ സംഘ് ഉള്‍പ്പെടെയുള്ള സര്‍വീസ് സംഘടനകളുടെ ആരോപണം.
പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മൂന്ന് ഗഡുക്കള്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളപരിഷ്‌കരണ കുടിശികയില്‍ ഒരു ഗഡു പോലും ഇതുവരെ നല്‍കിയിട്ടില്ല. ആകെയുള്ള 4 ഗഡുക്കളില്‍ 3 ഗഡുക്കളും കുടിശികയാണ്. ഒരു ഗഡു ഉടന്‍ നല്‍കാനുള്ള ഫയല്‍ ഇപ്പോഴും ധനമന്ത്രിക്കു മുന്നിലാണ്. അതോടൊപ്പം മേയില്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം ഇനിയും പൂര്‍ണമായും കൊടുത്തുതീര്‍ത്തിട്ടില്ല.
ക്ഷാമബത്ത കുടിശികയില്‍ ഒന്നാംസ്ഥാനത്ത് ഉള്ളത് കേരളമാണ്. ഗുജറാത്ത്, ഗോവ, ആസാം, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, തമിഴ്‌നാട്, അരുണാചല്‍പ്രദേശ്, കശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ക്ഷാമബത്ത പൂര്‍ണമായും നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒഴികെ എല്ലായിടത്തും ഒന്നും രണ്ടും ഗഡുക്കളാണ് ക്ഷാമബത്ത കുടിശിക.
സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും സി പി എമ്മുകാരാണ്. ഇവരിൽ 90 ശതമാനവും ദേശാഭിമാനി പത്രം വരുത്തുന്നവരാണ്. പിണറായി വിജയൻ സർക്കാരിന് ആയാറാം ഗയാറാം വിളിക്കുന്ന ഇടതുസംഘടനകളിൽ പ്രവർത്തിക്കുന്ന ഒരു വലിയ വിഭാഗം സർക്കാർ ജീവനക്കാർ ബി ജെ പിയുമായി അടുക്കുന്നതായി സർക്കാരിന് ഏതാനും മാസങ്ങൾക്ക് മുമ്പ് വിവരം ലഭിച്ചിരുന്നു . ജീവനക്കാരെ നിരീക്ഷിക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനും സി പി എം സർക്കാരിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അയോധ്യ കാണാൻ ക്ഷണം ലഭിച്ചവരിൽ ഇടത് സംഘടനാ പ്രവർത്തകർ ആയിരക്കണക്കിനുണ്ടെന്നാണ് സർക്കാരിന് ലഭിച്ച വിവരം. മുമ്പെങ്ങും ഇതുപോലൊരു പ്രതിസന്ധി ഇടതിന് ഉണ്ടായിട്ടില്ല.
ക്ഷാമബത്ത നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതോടെയാണ് ജീവനക്കാരുടെ കൂട്ടത്തോടെയുള്ള മനം മാറ്റം. നവ കേരള സദസ്സ് ഉൾപ്പെടെയുള്ള സർക്കാരിൻറെ ധൂർത്ത് പരിഹാസ രൂപേണ കോടതി വാക്കാൽ പരാമർശിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 2019 - ൽ നിശ്ചയിച്ച ശമ്പളത്തിലാണ് 2024 ലും ജോലി ചെയ്യുന്നത്.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഒരു രൂപയുടെ പോലും വരുമാനവർദ്ധനവ് ജീവനക്കാർക്ക് ഉണ്ടായിട്ടില്ല.മറ്റൊരു തൊഴിൽ മേഖലയിലും ഇത്തരം ഒരു സാഹചര്യം നിലവിലില്ല. അവിദഗ്ധ തൊഴിലാളികൾക്കും കർഷകത്തൊഴിലാളികൾക്കും ഓരോ വർഷവും കൂലി കൂട്ടി നിശ്ചയിക്കുന്നുണ്ട്. അസംഘടിത മേഖലയിൽ പോലും ഉയർന്ന കൂലി ലഭ്യമാകുന്ന കാലത്താണ് സർക്കാർ മേഖലയിലെ ജീവനക്കാരോടുള്ള ജനാധിപത്യവിരുദ്ധമായ സമീപനം
അവശ്യസാധനങ്ങളുടെ വില പോലും ഇരുന്നൂറും 300 ഉം മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയും സെസും വർധിപ്പിച്ചത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടാക്കിയത്
വിലക്കയറ്റത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് മാത്രമല്ല പ്രതിമാസം നിശ്ചിത ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയും ആണ്. സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ശമ്പളം അല്ലാതെ മറ്റൊരു വരുമാന മാർഗ്ഗമില്ല .അതിൽ തന്നെ നിർബന്ധിത കിഴിവുകൾ കഴിഞ്ഞ് ലഭിക്കുന്നത് വളരെ കുറഞ്ഞ തുകയാണ്. സർക്കാർ ജീവനക്കാരുടെ മൊത്ത ശമ്പളത്തിന്റെ കണക്ക് പെരുപ്പിച്ച് കാട്ടുന്നവർ അതിൽ നിന്നും സർക്കാരിലേക്ക് തന്നെ നിർബന്ധപൂർവ്വം പിടിക്കുന്ന തുകയെ കുറിച്ച് മൗനം പാലിക്കുകയാണ്. 2019ൽ നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക പോലും നൽകാൻ ഇതേവരെ തയ്യാറായിട്ടില്ല. ലീവ് സറണ്ടർ ആനുകൂല്യം ലഭിച്ചിട്ട് ഒൻപത് വർഷമായി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023–24ലെ ലീവ് സറണ്ടർ സർക്കാർ നീട്ടി.
ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്ന ഉറപ്പ് പാഴായതിനു പിന്നാലെയാണു ലീവ് സറണ്ടറിലും സർക്കാർ പിന്നാക്കം പോയത്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ലയിപ്പിക്കൽ അനിശ്ചിതമായി നീട്ടിവയ്ക്കുകയാണെന്നു ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ഈ സാമ്പത്തിക വർഷത്തെക്കാൾ ഗുരുതര പ്രതിസന്ധിയാണ് അടുത്ത വർഷം സർക്കാരിനു മുന്നിലുള്ളതെന്നു ധനമന്ത്രി ഈയിടെ പറഞ്ഞിരുന്നു. അവധി സറണ്ടർ തുക പണമായി നൽകാതെ പിഎഫിൽ ലയിപ്പിക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്; 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. സർവകലാശാലാ, കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണ കുടിശികയും മരവിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ടും ബാലഗോപാൽകട പൂട്ടി സ്ഥലം വിട്ടെന്നാണ് കേൾക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായം കരസ്ഥമാക്കാൻ പോലും ബാലഗോപാലിന്റെ കഴിയുന്നില്ലന്നാണ് ആക്ഷേപം.
സർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളും തൊഴിലാളികളുടെ സർക്കാർ അട്ടിമറിച്ചതോടെ ഇടത് അനുഭാവ സർവീസ് സംഘടനകളിൽ നിന്ന് ജീവനക്കാരുടെ വൻതോതിലുള്ള കൊഴിഞ്ഞു പോക്ക് തുടങ്ങിയത്. ഇങ്ങനെ മുന്നോട്ടുപോയാൽ ഇങ്കിലാബ് സിന്ദാബാദ് വിളിക്കാൻ ആളെ കിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി സർക്കാരിനെ അറിയിക്കും.
എന്നും ജീവനക്കാരോടൊപ്പം എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ സർക്കാരാണ് പെൻഷൻ ആനുകൂല്യങ്ങൾ പോലും അട്ടിമറിച്ചത്. കോവിഡിന്റെ മറവിൽ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്തത് വലിയ വാർത്തയായതിന് പിന്നാലെയാണ് പെൻഷൻ നിർണ്ണയത്തിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. സി പി എം സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് ഏകപക്ഷീയമായി ശമ്പളം പിടിച്ചെടുക്കുന്ന രീതിയിൽ ഒരു മാസത്തെ സാവകാശം നൽകിയത്. അതിനിടയാലാണ് പെൻഷനിൽ കൈവച്ചത്.ഇനി ശമ്പളത്തിൽ നിന്നും 10% പിടിച്ചെടുക്കാനും നീക്കമുണ്ട്.
എല്ലാ തീരുമാനങ്ങളും സർക്കാർ ജീവനക്കാരെ നിരാശയിലാഴ്ത്തുന്നതും സർക്കാരിനെ സഹായിക്കുന്നതുമാണ്. പിണറായി അധികാരത്തിലെത്തിയത് മുതൽ ജീവനക്കാരോട് നിഷേധാത്മക നിലപാടാണ് തുടരുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാർ ജോലിചെയ്യുന്നില്ലെന്ന ആക്ഷേപം മുഖ്യമന്ത്രി എപ്പോഴും ഉന്നയിക്കാറുണ്ട്. മുഖ്യമന്ത്രി ജോലി ചെയ്യുന്നില്ലെന്ന് പറയുന്നത് തങ്ങളെ അധിക്ഷേപിക്കാനാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
എക്കാലവും സി പി എമ്മിന് കരുത്തായി നില കൊണ്ടവരാണ് സർക്കാർ ജീവനക്കാർ. 5 ലക്ഷം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും എല്ലാ പാർട്ടികൾക്കും എക്കാലത്തും വോട്ടുബാങ്കായിരുന്നു. എന്നാൽ അത്തരമൊരു ചിന്താഗതിയിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. ഇടത് സംഘടനാ പ്രവർത്തകർ പോലും ഇടതിന് വോട്ടുചെയ്യാത്ത അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. 2026 ൽ നടക്കുന്ന തെരഞ്ഞടുപ്പിൽ ഇത് സിപിഎമ്മിന് വലിയ തലവേദനയായി തീരുമെന്ന കാര്യത്തിൽ സംശയം വേണ്ട. ചുരുങ്ങിയ കാലം ഏറ്റവും കൂടുതൽ വിദേശ യാത്ര നടത്തി ഒന്നും നേടാതെ തിരിച്ചെത്തിയ മുഖ്യമന്ത്രി എന്ന കുപ്രസിദ്ധി മുഖ്യമന്ത്രിക്ക് നേടി കൊടുത്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും തങ്ങളെ തിരിഞ്ഞു നോക്കാത്തതിലാണ് ജീവനകാർക്ക് സങ്കടം. ഇതിനെല്ലാം കുട പിടിച്ചവരാണ് സർക്കാർ ജീവനക്കാർ .
കടം വാങ്ങി ശമ്പളവും പെന്‍ഷനും നല്‍കുന്ന സര്‍ക്കാര്‍ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കി.
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം നട്ടംതിരിയുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദേശയാത്ര നടത്തി കോടികള്‍ ധൂര്‍ത്തടിക്കുന്നത്. മിക്ക യാത്രയിലും അദ്ദേഹം ഭാര്യയേയും മകളേയും ചെറുമകളേയും ഒപ്പം കൂട്ടി. എന്നാല്‍ ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക ഞെരുക്കത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും കടമെടുത്ത് നല്‍കേണ്ട സ്ഥിതിയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രാ ചെലവുകള്‍ക്ക് ധനവകുപ്പ് നിര്‍ലോഭം പണം അനുവദിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ യാത്രക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എത്ര രൂപ ചെലവാക്കിയെന്ന ചോദ്യത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. വിദേശ യാത്രക്കായി ചെലവിട്ട തുക സംബന്ധിച്ച് വിവരം ശേഖരിച്ചുവരികയാണെന്ന സ്ഥിരം പല്ലവിയാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാൻ വരെ പിണറായി സർക്കാർ ആലോചിക്കുന്നുണ്ട്.. കേരളത്തിൽ മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ട്. റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് കോടികൾ രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ കോടികൾ കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ കോടികളുടെ നഷ്ടം ഉണ്ടാകാം. .
കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്.
മന്ത്രി പറഞ്ഞ കണക്കനുസരിച്ച് കോടികളുടെ വരുമാനക്കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്.
ഗുരുതര പ്രതിസന്ധി അനുഭവിക്കുന്ന സർക്കാരിനെ സാമ്പത്തികമായി നയിക്കാൻ ധനമന്ത്രിക്ക് കഴിയുന്നില്ലെന്ന ധാരണയിലാണ് സർക്കാർ ജീവനക്കാർ. അതേ സമയം താനുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ധനമന്ത്രിയുടെ തലയിൽ കെട്ടി രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നാണ് ചിലരെങ്കിലും കരുതുന്നത്.തോമസ് ഐസക് ഉണ്ടായിരുന്നപ്പോൾ തൻെറ സ്വാതന്ത്ര്യം കുറഞ്ഞതായിരുന്നു പിണറായിയുടെ ആക്ഷേപം. അത് എന്തായാലും ക്ഷാമബത്ത പോലും നൽകാൻ കഴിയാത്ത തരത്തിൽ സർക്കാർ കൂപ്പു കുത്തുന്നത് ആദ്യ സംഭവമാണ്. സർക്കാർ ജീവനക്കാർ കൂറു മാറിയാൽ സർക്കാർ തീർത്തും പ്രതിസന്ധിയിലാവും. എന്തിന് അട്ടിമറി വരെ സംഭവിക്കാം. ബി ജെ പിയാകട്ടെ കരുതലോടെയാണ് നീങ്ങുന്നത്. കോൺഗ്രസ് ചിത്രത്തിലെ ഇല്ല.
ഇത്തരത്തിലാണ് മുന്നോട്ടുള്ള പോക്കെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ വാർത്തകൾ പുറത്തുവരും.അത് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കും.
https://www.facebook.com/Malayalivartha