ഈ താര അമ്മച്ചിയെ വേണ്ടേ വേണ്ട... വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയ്‌ക്കെതിരെ പോസ്റ്ററുകള്‍

വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് ഒരു സീറ്റിനായി കാത്തിരുന്നവരെ തള്ളി സിനിമാ താരങ്ങളെ കെട്ടി എഴുന്നള്ളിക്കുന്നതിനെതിരെ പോസ്റ്ററുകള്‍. വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെയാണ് അവസാനം പോസ്റ്ററുകള്‍ വന്നിരിക്കുന്നത്.
താരപ്പൊലിമയുള്ളവരല്ല, മണ്ണിന്റെ മണമുള്ളവര്‍ സ്ഥാനാര്‍ഥിയാകണം. മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ടെന്നാണ് പോസ്റ്ററുകളില്‍ എഴുതിയിട്ടുള്ളത്. എല്‍ഡിഎഫിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് ലളിത ജനവിധി തേടുന്നത്. മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് നിലവില്‍ വടക്കാഞ്ചേരി എംഎല്‍എ. ബാലകൃഷ്ണനെ പിടിച്ചു കെട്ടാനാന്‍ ലളിതയ്ക്കാവുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha