മേയര്‍ പയ്യനാണേ... ബിജെപിയേയും സിപിഎമ്മിനേയും തമ്മില്‍ തല്ലിപ്പിച്ച് തലസ്ഥാനത്ത് രഹസ്യമായി ഇറക്കിയ മാസ്റ്റര്‍പ്ലാന്‍ പരസ്യമായി പൊളിച്ച് തിരുവനന്തപുരം മേയര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടായിക്കോണത്ത് നടന്ന അക്രമത്തോടെയാണ് തലസ്ഥാന മാസ്റ്റര്‍ പ്ലാനിനെപ്പറ്റി പുറം ലോകം അറിയുന്നത്. മാസ്റ്റര്‍ പ്ലാന്‍ ഇറക്കിയത് സിപിഎം നേതൃത്വം നല്‍കുന്ന മേയറാണെന്നായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. മേയറുടെ കോലവും ബിജെപി കത്തിച്ചു. സിപിഎം കോട്ടയായ കാട്ടായിക്കോണത്തുകാര്‍ക്ക് ഇത് സഹിച്ചില്ല. മാസ്റ്റര്‍ പ്ലാനിനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സമരം ചെയ്ത് മടങ്ങി വന്ന സിപിഎമ്മുകാര്‍ ബിജെപിക്കാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാരമായ പരിക്കുപറ്റി. ഇത് ബിജെപിക്ക് വലിയ നേട്ടമായി.
ബിജെപി സംഘട്ടനത്തില്‍ പരിക്കേറ്റ ഒരു ബിജെപി പ്രവര്‍ത്തകന്റെ നില ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം താലൂക്ക് പ്രചാരക് അമല്‍ കൃഷ്ണയുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.
ഇതോടെയാണ് പയ്യന്‍ മേയര്‍ വി.കെ. പ്രശാന്ത് രംഗത്തിറങ്ങിയത്. തലസ്ഥാന നഗര മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച രഹസ്യമാക്കി സര്‍ക്കുലര്‍ പുറത്തിറക്കി പ്രകോപനം സൃഷ്ടിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ മേയര്‍ പുറത്തുകൊണ്ടുവന്നു. മേയറുടെ ശക്തമായ നിലപാടിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി.
കാട്ടായിക്കോണത്ത് സംഘര്‍ഷം ഉടലെടുത്തതോടെ വിഷയത്തില്‍ ശക്തമായ ഇപടെലാണ് മേയര്‍ വി കെ പ്രശാന്ത് നടത്തിയത്. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നേരത്തെ മരവിപ്പിച്ച തലസ്ഥാന നഗര മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ രഹസ്യ ഉത്തരവിറക്കിയത് പ്രശ്‌നം വീണ്ടും വഷളാക്കി. ഇതേ തുടര്‍ന്നാണ് കടുത്ത രീതിയില്‍ പ്രതിഷേധവുമായി വി കെ പ്രശാന്ത് രംഗത്തിറങ്ങിയത്. മേയറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ചേംബറിനു മുന്നില്‍ ഇന്നലെ 5 മണിക്കൂര്‍ കുത്തിയിരിപ്പ് നടത്തിയതോടെ, ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ തടിതപ്പുകയാണ് ഉണ്ടായത്. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരും കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തു. മറ്റ് ചില സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരും ഇടത് കൗണ്‍സിലര്‍മാരും പുറത്ത് കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചു.
മരവിപ്പിച്ച മാസ്റ്റര്‍പഌന്‍ തിരിച്ചുകൊണ്ടുവരില്ലെന്ന ഉറപ്പിനെ തുടര്‍ന്ന് കാട്ടായിക്കോണത്തും ആറ്റിപ്രയിലും മറ്റും വൈകിട്ട് ആഹഌദ പ്രകടനം നടന്നു. മരവിപ്പിച്ച മാസ്റ്റര്‍ പഌന്‍ കൊണ്ടുവരരുതെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാവിലെ പത്തരയോടെയാണ് മേയറും മറ്റുള്ളവരും മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയത്. യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഌഫ് ഹൗസിലായതിനാല്‍ കാണാന്‍ സാധിച്ചില്ല. മുഖ്യമന്ത്രിയുമായും നഗരാസൂത്രണ മന്ത്രി മഞ്ഞളാംകുഴി അലിയുമായും മേയര്‍ ഫോണിലൂടെ സംസാരിച്ചു.
ഉത്തരവ് സംബന്ധിച്ച് വ്യക്തത വരുത്തി തദ്ദേശ ഭരണ സെക്രട്ടറി ഉത്തരവിറക്കുമെന്ന് ഇരുവരും അറിയിച്ചു. അതിനിടയില്‍ വി. ശിവന്‍കുട്ടി എംഎല്‍എയുമെത്തി. നഗരസഭയറിയാതെ മാസ്റ്റര്‍ പഌന്‍ നടപ്പാക്കില്ലെന്ന് രേഖാമൂലം ഉറപ്പ് കിട്ടാതെ പോകില്ലെന്നായി മേയറും ഡെപ്യൂട്ടി മേയറും. മുഖ്യമന്ത്രിയുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് അവര്‍ മുദ്രാവാക്യം വിളി തുടങ്ങി. അതിനിടയില്‍ ചിലര്‍ പുറത്തുനിന്ന് തള്ളിക്കയറാന്‍ ശ്രമിച്ചു.
പ്രതിഷേധം കടുത്തതോടെ മാധ്യമ പ്രവര്‍ത്തകരും തടിച്ചു കൂടി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മേയര്‍, ഡെപ്യൂട്ടി മേയര്‍, ശിവന്‍കുട്ടി എന്നിവരുമായി െ്രെപവറ്റ് സെക്രട്ടറി ശ്രീകുമാറും തദ്ദേശ സ്വയംഭരണ സെക്രട്ടറി മുഹമ്മദ് ഹനീഷും ചര്‍ച്ച നടത്തി. മരവിപ്പിച്ച മാസ്റ്റര്‍ പഌനില്‍ വ്യക്തത വരുത്താന്‍ മാത്രമാണ് ഉത്തരവിറക്കിയതെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പ് കിട്ടണമെന്നായി മേയര്‍. അതിനിടെ കുത്തിയിരിപ്പ് നീണ്ടു, മുദ്രാവാക്യം വിളികളും. തിരഞ്ഞെടുപ്പുകാലമായതിനാല്‍ പ്രശ്‌നം വഷളാക്കേണ്ടെന്ന് കരുതി രേഖാമൂലം ഉറപ്പ് നല്‍കി സര്‍ക്കാര്‍ തലയൂരി. ഇതോടെ പയ്യന്‍ മേയര്‍ നാട്ടിലെ താരമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha