ഇനിയുള്ള അഞ്ച് രാപ്പകലുകള്‍ ചെങ്ങന്നൂരിന് കലയുടെ മേളപ്പെരുക്കം; കേരള സര്‍വകലാശാല യുവജനോത്സവം ഇന്നു തുടങ്ങും

ഇനിയുള്ള അഞ്ച് രാപ്പകലുകള്‍ ചെങ്ങന്നൂരിന് കലയുടെ മേളപ്പെരുക്കം. കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തിരിതെളിയും. ഉച്ച കഴിഞ്ഞ് മൂന്നിന് മുണ്ടന്‍കാവില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടക്കമാകും. നഗരസഭാ സ്‌റ്റേഡിയത്തില്‍ സംവിധായകന്‍ രഞ്ജിപണിക്കര്‍,
നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, കഥാകൃത്ത് അശോകന്‍ ചരുവില്‍, സിനിമാ പിന്നണി ഗായകന്‍ ജി.വേണുഗോപാല്‍, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, പിന്നണി ഗായിക ദലീമാ ജോജോ, നടി ദേവീചന്ദന എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്യും. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എസ്.ആര്‍.ആര്യ അധ്യക്ഷത വഹിക്കും. പി.സി.വിഷ്‌ണുനാഥ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. 236 കോളജുകളില്‍ നിന്നായി അയ്യായിരത്തിലേറെ പ്രതിഭകളാണ് യുവജനോത്സവത്തില്‍ പങ്കെടുക്കുന്നത്. പ്രധാന വേദിയായ നഗരസഭാ സ്‌റ്റേഡിയം ഉള്‍പ്പെടെ ഒന്‍പതു വേദികളിലായി 94 ഇനങ്ങളിലാണ് മത്സരങ്ങള്‍. 22 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ചെങ്ങന്നൂര്‍ യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha