സുധീരന് ഒറ്റപ്പെടുന്നു, എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് സുധീരനെതിരെ പടയെരുക്കം തുടങ്ങി

നിയമാസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് തുടക്കമായി. എല്ലാത്തവണയും എ,ഐ ഗ്രൂപ്പുകളാണ് തമ്മില്‍ കൊമ്പ് കോര്‍ക്കുന്നത്. എന്നാല്‍ ഇവര്‍ ഒരുമിച്ച് പടയൊരുക്കം തുടങ്ങിയത്
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനെതിരെയാണ്. ഇന്നലെ നടന്ന കെപിസിസി യോഗത്തില്‍ സുധീരന്‍ സര്‍ക്കാരിനെ കടുത്ത വാക്കുകളില്‍ വിമര്‍ശിച്ചതിനെതിരെയാണ് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളാകെ രംഗത്തെത്തിയത്. സുധീരന്റെ പ്രസ്താവന പാര്‍ട്ടിയിലെ ഐക്യം തകര്‍ത്തതായാണ് വിമര്‍ശനം. ഹൈക്കമാന്റ ഇടപെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഉറപ്പുവരുത്തിയ ഐക്യത്തില്‍ സുധീരന്‍ വിള്ളലുണ്ടാക്കിയെന്ന പരാതിയുമായി ഹൈക്കമാന്റിനെ സമീപിക്കാനും എ,ഐ ഗ്രൂപ്പുകള്‍ ആലോചിക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരത്തുള്ള കേരളത്തിന്റെ ചുമതലയുള്ള എഐഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ നേതാക്കള്‍ പരാതി ബോധിപ്പിക്കുമെന്നാണ് വിവരം.
ഇന്നലെ കെപിസിസി ഭാരവാഹി യോഗത്തിലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ന്യായമായ കാര്യത്തില്‍ പാര്‍ട്ടി സര്‍ക്കാരിനൊപ്പം നില്‍ക്കും. പക്ഷെ, ഒരു കൊള്ളയ്ക്കും കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞു. കരുണ എസ്‌റ്റേറ്റ് വിഷയത്തിലായിരുന്നു സുധീരന്റെ പ്രതികരണം. കരുണ എസ്‌റ്റേറ്റ് പ്രശ്‌നത്തില്‍ എജിയുടെ നിയമോപദേശം തേടേണ്ടതില്ലെന്നും സുധീരന്‍ യോഗത്തില്‍ പറഞ്ഞിരുന്നു. കരുണ എസ്‌റ്റേറ്റ് വിഷയത്തിലെ സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിച്ചേ മതിയാകൂ. അടൂര്‍പ്രകാശിന്റെ ഭൂമിയില്‍ തനിക്ക് കരമടയ്ക്കാനാകുമോയെന്നും സുധീരന്‍ പരിഹസിച്ചിരുന്നു. വിവാദ ഉത്തരവുകളെല്ലാം പിന്‍വലിച്ചേ മതിയാകൂവെന്നും സുധീരന്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. ജനരക്ഷായാത്രയാണ് സര്‍ക്കാരിനെ അല്‍പ്പമെങ്കിലും രക്ഷിച്ചതെന്നും സുധീരന്‍ തുറന്നടിച്ചതും കടുത്ത വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്. തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ എതിരാളികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആയുധമാണ് ഇതെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും യോഗത്തില്‍ വിഡി സതീശനും, ടിഎന്‍ പ്രതാപനും, രാജ് മോഹന്‍ ഉണ്ണിത്താനും ആവശ്യപ്പെട്ടിരുന്നു.
പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സുധീരന് ഇടപെടുകയും പരിഹരിക്കുകയും ചെയ്യാമായിരുന്നു. ഇതിലൊന്നും അദ്ദേഹം ഇടപെട്ടില്ലെന്നും എ,ഐ ഗ്രൂപ്പുകള്‍ പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സജീവമായി ഇടപെടുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ സുധീരന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്, മറ്റ് ഉദ്ദേശങ്ങളോടെയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു. പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആയുധം നല്‍കുന്ന നടപടിയാണിതെന്നും ശക്തമായ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഭാരവാഹി യോഗത്തില്‍ എഐസിസി നിര്‍വാഹകസമിതിയംഗം എകെ ആന്റണി ഐക്യസന്ദേശം നല്‍കിയ ഉടനായിരുന്നു സൂധീരന്റെ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രം. സുധീരന്‍ പിസിസി അധ്യക്ഷന്റെ ചുമതല മറന്നുവെന്നും ഹൈക്കമാന്റിനെ അറിയിക്കും. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ പ്രവര്‍ത്തകര്‍ സജ്ജരാകണമെന്ന് പറഞ്ഞ നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ സൂധീരനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം വിഷയത്തില്‍ പരസ്യ നിലപാട് വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. എ,ഐ ഗ്രൂപ്പുകളുടെ ഈ ഒരുമയില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാം. തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പാര്‍ട്ടിക്കത്തെ പോരില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. എന്നാല്‍ സൂധീരന്‍ പരസ്യമായി നിലപാടെടുത്താല്‍ ഇരു ഗ്രൂപ്പുകളെയും നന്നായി ബാധിക്കുകതന്നെ ചെയ്യുമെന്ന കാര്യമുറപ്പാണ്. സൂധീരനോട് ഹൈക്കമാന്റിനുള്ള പ്രിയം ഇരു ഗ്രൂപ്പുകളും ചേര്‍ന്നുള്ള രഹസ്യ ധാരണകള്‍ പൊളിക്കുമോയെന്നും ഭയമുണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അധീതരായവര്‍ക്ക് സീറ്റഅ നല്‍കാന്‍ സൂധീരന്‍ നന്നേ വിയര്‍ക്കേണ്ടി വരുമെന്ന കാര്യമുറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha