ഇന്ത്യയില്‍ തടവിലായിരുന്ന ഒന്‍പത് പാക് മത്സ്യതൊഴിലാളികളെ മോചിപ്പിച്ചു

ഇന്ത്യയില്‍ തടവിലായിരുന്ന ഒന്‍പത് പാക്കിസ്ഥാന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിച്ചു. വാഗ അതിര്‍ത്തിയില്‍ വച്ച് പാക്ക് അധികൃതര്‍ക്ക് തടവുകാരെ ഇന്ത്യ കൈമാറി. കറാച്ചിയില്‍ നിന്നുള്ള ഇവര്‍ 17 മാസം മുന്‍പാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായത്. ഗുജറാത്തിലെ ജയിലിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്.
കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ തടവിലായിരുന്ന 87 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha