വേനല്‍ കടുത്തതോടെ ആദിവാസി ഊരുകളില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം

വേനലിന്റെ അതി കാഠിന്യത്തില്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ക്കിത് ദുരിതകാലം. കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ് പ്രാക്തനഗോത്രവിഭാഗം. വനമേഖലയില്‍ ഒറ്റപ്പെട്ടുകഴിയുന്ന ആദിവാസി ഊരുകളും ദാഹജലം തേടുന്നു. പുതൂര്‍ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡായ ചൂട്ടറ മേഖലയിലാണ് കടുത്ത ജലക്ഷാമം. ഒരു കുടം വെളളംവേണമെങ്കില്‍ കിലോമീറ്ററുകള്‍ അകലെ പോകണം. ചൂട്ടറ ഊരിന് താഴ്വാരത്തുളള തോട്ടിലെ വെളളമാണ് ഇത്രയും നാളും ഇവരുടെ ദാഹമകറ്റിയത്. പക്ഷേ േവനലിന്റെ കാഠിന്യം ജലസ്രോതസുകളെയും ഇല്ലാതാക്കി. നീരൊഴുക്ക് കുറഞ്ഞപ്പോള്‍ തോട്ടില്‍ കുഴികളെടുത്താണ് വെളളം കണ്ടെത്തുന്നത്. അതില്‍ നിറയുന്ന വെളളമാണ് കുടത്തില്‍ ശേഖരിക്കുന്നത്.
പുതൂര്‍ പഞ്ചായത്തിലെ അഞ്ചാംവാര്‍ഡായ ചൂട്ടറ മേഖലയിലാണ് കടുത്ത ജലക്ഷാമം. ഒരു കുടം വെളളംവേണമെങ്കില്‍ കിലോമീറ്ററുകള്‍ അകലെ പോകണം. ചൂട്ടറ ഊരിന് താഴ്വാരത്തുളള തോട്ടിലെ വെളളമാണ് ഇത്രയും നാളും ഇവരുടെ ദാഹമകറ്റിയത്. പക്ഷേ േവനലിന്റെ കാഠിന്യം ജലസ്രോതസുകളെയും ഇല്ലാതാക്കി. നീരൊഴുക്ക് കുറഞ്ഞപ്പോള്‍ തോട്ടില്‍ കുഴികളെടുത്താണ് വെളളം കണ്ടെത്തുന്നത്. അതില്‍ നിറയുന്ന വെളളമാണ് കുടത്തില്‍ ശേഖരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha