കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്കെതിരെ സുധീരന്‍, അനുസരിക്കാത്തവരെ നിലയ്ക്ക് നിര്‍ത്തും

കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ നിലപാടില്‍ ഉറച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. കരുണ എസ്‌റ്റേറ്റിന് കരം അടയ്ക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് ഭേദഗതി ചെയ്യുകയല്ല, പിന്‍വലിക്കുകയാണ് വേണ്ടത്. മന്ത്രിമാര്‍ തെറ്റു ചെയ്താന്‍ ഇനിയും തിരുത്തും. അനുസരിക്കാത്ത മന്ത്രിമാരെ നിലയ്ക്കു നിര്‍ത്തും. രണ്ടു തവണ കത്ത് കൊടുത്തിട്ടും ഉത്തരവ് പിന്‍വലിക്കാന്‍ റവന്യൂ മന്ത്രി തയ്യാറായില്ല. അതുകൊണ്ടാണ് വിമര്‍ശിക്കേണ്ടി വന്നതെന്നും സുധീരന്‍ പറഞ്ഞു. കെ.പി.സി.സി നിര്‍വ്വാഹക സമിതി യോഗത്തിലാണ് സുധീരന്‍ സര്‍ക്കാര്‍ നിലപാടിനെതിരെ വെട്ടിത്തുറന്ന് പറഞ്ഞത്. ഇന്നലെ ചേര്‍ന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലും സര്‍ക്കാര്‍ നിലപാടിനെ സുധീരന്‍ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ കരുണാ എസ്‌റ്റേറ്റിന് നികുതി അടയ്ക്കാനുള്ള ഉത്തരവ് പിന്‍വലിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വിവാദങ്ങള്‍ക്ക് അവസരം നല്‍കാതെ ഉത്തരവ് നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സൂധീരന്റെ എതിര്‍പ്പിനെ മറികടന്നുകൊണ്ടാണ് ഇതിതരതിതിലുള്ള തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha