എന്നെ നൂലില്‍ കെട്ടിയിറക്കിയതല്ലെന്ന് കെപിഎസി ലളിത, വിവാദങ്ങള്‍ വിജയസാധ്യത കൂട്ടും

തൃശൂര്‍ വടക്കാഞ്ചേരിയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും പോസ്റ്ററുകള്‍ക്കും മറുപടിയുമായി കെപിഎസി ലളിത. തന്നെ നൂലില്‍ കെട്ടിയിറക്കിയതല്ലെന്നാണ് കെപിഎസി ലളിതയുടെ പ്രതികരണം. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരണം അറിയിച്ചത്.
വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആകാശത്ത് നിന്നും കെട്ടിയിറക്കിയ താരപ്പൊലിമയുടെ സേവനം നാടിന് ആവശ്യമില്ലെന്ന് പറഞ്ഞു കൊണ്ട് എല്‍ഡിഎഫിന്റെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
തന്നെ നൂലില്‍കെട്ടി ഇറക്കിയതാണെന്ന പ്രരണത്തിനെതിരെ ഈ പഴയ കെപിഎസി നാടകക്കാരി പറഞ്ഞത് ഇതാണ്. 'എന്നെ ആരും നൂലില്‍ കെട്ടി ഇറക്കിയതല്ല. അറിവ് വെച്ച കാലം മുതല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പമുണ്ട്. ബോധപൂര്‍വ്വമായ പ്രചരണമാണ് എനിക്കെതിരെ നടക്കുന്നത്. എന്നാല്‍ ഇത് വിജയസാധ്യത കൂട്ടും'. തനിക്കെതിരെ ഇപ്പോഴുണ്ടായ ഈ അരോപണങ്ങള്‍ തനിക്ക് മത്സരിക്കാന്‍ കൂടുതല്‍ ഊര്‍ജം പകരുന്നതാണെന്നും കെപിഎസി ലളിത പറഞ്ഞു.
പ്രാദേശിക ഘടകങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായാണ് സംസ്ഥാന കമ്മിറ്റി കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. പിന്നീട് ജില്ലാ ഘടകവും തീരുമാനം അംഗീകരിച്ചതാണ് പ്രാദേശികമായുള്ള പ്രതിഷേധം മറനീക്കി പുറത്ത് വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























