മോഹന്‍ ലാലിനെതിരെ കടുത്ത ഭാഷയില്‍ സംസാരിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര

ചാലക്കുടിയില്‍ ചിരസ്മരണ എന്ന പേരില്‍ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ നിന്ന് വിനയനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത് നടന്‍ മോഹന്‍ലാലെന്ന് സംവിധായകനും മാക്ട ഫെഡറേഷന്‍ പ്രസിഡന്റുമായ ബൈജു കൊട്ടാരക്കര. വിനയന്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ വരില്ലെന്ന് ഒരു പ്രമുഖ ഗായകന്റെ സാന്നിധ്യത്തില്‍ മോഹന്‍ലാല്‍ പറഞ്ഞതായും ബൈജു കൊട്ടാരക്കര പറഞ്ഞു.
കലാഭവന്‍ മണി അഭിനയിച്ച ഒരു ചിത്രം പോലും ഒരുക്കാത്ത സംവിധായകനും മുന്‍നിരയില്‍ ഇരിപ്പിടം ലഭിച്ചു. മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന് പോലും ഇടം കിട്ടിയ വേദിയിലാണ് മണിയെ വച്ച് 13 ചിത്രങ്ങളൊരുക്കിയ സംവിധായകനെ ഒഴിവാക്കിയത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഇടപെടല്‍ നടത്തിയ സൂപ്പര്‍താരം മാപ്പ് പറയണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.
അമ്മയും ചാലക്കുടി പൗരസമിതിയും സാംസ്‌കാരിക സംഘടനകളും സംഘടിപ്പിച്ച ചിരസ്മരണയില്‍ തെന്നിന്ത്യന്‍ താരം വിക്രം,മമ്മൂട്ടി,മോഹന്‍ലാല്‍ ഇന്നസെന്റ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇതേദിവസത്തില്‍ ചാലക്കുടിയില്‍ മറ്റൊരു അനുസ്മരണചടങ്ങിനെത്തിയപ്പോഴാണ് സിനിമാ മേഖലയിലുള്ളവരുടെ അനുസ്മരണചടങ്ങിനെക്കുറിച്ച് അറിഞ്ഞതെന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു. തന്നെ വിളിച്ചാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഒരു സൂപ്പര്‍താരം പറഞ്ഞതിനാലാണ് സംഘാടകര്‍ ക്ഷണിക്കാതിരുന്നതെന്നും വിനയന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























