Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

തുറന്ന് പറഞ്ഞ് കോഴിക്കോട് റൂറൽ എസ്പി... ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി

13 OCTOBER 2025 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി കെ ഇ ബൈജു. ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിലാണ് എസ്പിയുടെ പ്രതികരണം ഉണ്ടായത്. ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തി കൊണ്ട് അടിക്കുകയായിരുന്നെന്നും അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും എസ്പി പറഞ്ഞു. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞുപോയത്.

ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് നടപടിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. രണ്ട് ഡിവൈഎസ്പിമാര്‍ക്കും ഷാഫിയെ ലാത്തി കൊണ്ടടിച്ച പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണ് കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയത്. നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ് പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും. അതേസമയം, ഷാഫിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് നടപടിയില്‍ വെട്ടിലായെങ്കിലും പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം.

അതേസമയം കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് പരിക്കേല്‍ക്കാനിടയായ സംഭവത്തിൽ പുതിയ ആരോപണവുമായി സിപിഎം. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിനിടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ആരോപിച്ചു. ആദ്യം പൊട്ടിയത് കണ്ണീർ വാതകമല്ലെന്നും യുഡിഎഫ് പ്രവർത്തകർ എറിഞ്ഞ സ്ഫോടക വസ്തുവാണെന്നും സജീഷ് പറഞ്ഞു. പൊലീസിനിടയിൽ വീണ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് പലർക്കും പരിക്കേറ്റത്. എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച് ജീവനെടുക്കാനായിരുന്നു പദ്ധതി. എല്‍ഡിഎഫ് പ്രവര്‍ത്തകരില്ലാത്തതിനാല്‍ ആ പദ്ധതി നടന്നില്ലെന്നും സജീഷ് പറയുന്നു.

പേരാമ്പ്രയിൽ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത് പൊലീസ് മർദനത്തിൽ തന്നെയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാത്തിച്ചാർജിന്റെ മൊബൈലിൽ പകർത്തിയ ചില ദൃശ്യങ്ങളിലാണ് ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് തല്ലുന്നത് വ്യക്തമായത്. ഷാഫിയെ പൊലീസ് തല്ലിയതല്ലെന്നും ഇതെല്ലാം ‘ഷോ’ മാത്രമാണെന്നും ചില ഇടതു നേതാക്കൾ വെളളിയാഴ്ച പ്രതികരിച്ചിരുന്നു. ഇടതുസമൂഹമാധ്യമ ഹാൻഡിലുകളിലും ഷാഫി നടത്തുന്നത് ‘നാടക’മാണെന്നും മറ്റുമുളള ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ അവ ശരിയല്ലെന്നു വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പ്രതിഷേധക്കാർക്കു മുന്നിൽ പൊലീസ് വലയം തീർക്കുന്നതിനിടെ പിന്നില്‍ നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റിരുന്നു. ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമാണ് പൊലീസിന്റെ വാദം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് വെള്ളിയാഴ്ച പറഞ്ഞത്. പ്രതിഷേധം നടത്തിയ ഷാഫി ഉൾപ്പെടെ 700 പേർക്കെതിരെ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

ഷാഫി പറമ്പിലിനെതിരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ ശനിയാഴ്ച രാവിലെ കോഴിക്കോട് നടക്കാവിലുള്ള ഐജി ഓഫിസിനു മുന്നിൽ ധർണ നടത്തി. എം.കെ.രാഘവൻ എംപി, ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ധർണയ്ക്കു പിന്നാലെ കോൺഗ്രസ് പ്രവർത്തകർ ഐജി ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി. ശനിയാഴ്ച വൈകിട്ട് പേരാമ്പ്രയിൽ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ യുഡിഎഫിന്റെ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു.

താടിയും മീശയും ഷേവ് ചെയ്യാതെ എങ്ങിനെയാണ് ഷാഫി പറമ്പില്‍ എംപി സർജറി ചെയ്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഷാഫിയുടെ സർജറി വ്യാജമാണെന്ന തരത്തില്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് നിരവധി പോസ്റ്റുകളും ട്രോളുകളും സൈബറിടത്ത് നിറയുകയാണ്. ഈ വിഷയത്തില്‍ നിഷാന്‍ പരപ്പനങ്ങാടി ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഈ സർജറി വ്യാജമാണ് എന്നാണ് ഡോക്ടറേറ്റുള്ള അന്തങ്ങൾ തൊട്ട്, സൂപ്പർമാർക്കറ്റിൽ ബുച്ചറി സെക്ഷനിൽ ഇറച്ചി വെട്ടുന്ന സാധാരണ അന്തങ്ങളുടെ വരെ വാദമെന്ന് നിഷാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇനി വസ്തുത നോക്കാം..

കേരളത്തിലെ ഏറ്റവും പ്രമുഖ ആശുപത്രികളിൽ ഒന്നായ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, ഷാഫിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ കണ്ടെത്താൻ കഴിഞ്ഞത്, മൂക്കിൻ്റെ പാലത്തിന് (Nasal Bone) പൊട്ടുണ്ട് എന്നാണ്.

ഇത് സർജറി ചെയ്ത് സുഖപ്പെടുത്തുമ്പോൾ സർജിക്കൽ സ്പോട്ടിൻ്റെ പരിസരങ്ങൾ, അഥവാ താടിയും മീശയും ഷേവ് ചെയ്യണ്ടേ? എന്നാണ് സി.പി.എം സൈബർ കോമാളികൾ ചോദിക്കുന്നത്.

ബുള്ളറ്റിനിൽ വ്യക്തമായി പറയുന്നുണ്ട്, സാധാരണ ചെയ്യുന്നത് പോലെ പുറത്തേക്ക് മുറിവുണ്ടാക്കുന്ന Open Surgery അല്ല, മറിച്ച്, കവണ പോലെ ഒരു സർജിക്കൽ ഉപകരണം മൂക്കിൻ്റെ അകത്തേക്ക് കയറ്റി ബാഹ്യമായി ഒരു മുറിവും സൃഷ്ടിക്കാത്ത വിധമുള്ള Closed Reduction സർജറി, പിന്നെ Endoscopy സർജറി (കുഴലിറക്കി ചികിത്സ) എന്നിവ വഴിയാണ് Nasal Bone (മൂക്കിൻ്റെ പാലം) നേരെയാക്കിയത്.

സഖാക്കൾ കരുതിയത്, ഷാഫിയുടെ മൂക്ക് ഡോക്ടർമാർ നാല് പീസാക്കി നാല് ട്രേയിൽ വെച്ച് പൊട്ടിയ ഭാഗം സൂപ്പർ ഗ്ലൂ വെച്ച് ഒട്ടിച്ച് തിരികെ സ്ക്രൂ ഇട്ട് മുറുക്കിയെന്നാണ്.

മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന ആരോടെങ്കിലും ഒരാളോട് ചോദിച്ചാൽ നിമിഷങ്ങൾ കൊണ്ട് വ്യക്ത വരുത്താമെന്നിരിക്കെ, സർജറി വ്യാജമാണെന്ന് പറഞ്ഞ് ആശ്വസിച്ച് നടക്കുന്ന സൈബർ അന്തങ്ങളെ സമ്മതിച്ചേ മതിയാകൂ.

വളരെ ശ്രദ്ധിക്കപ്പെട്ട കാര്യം, താടിയും മീശയും ഷേവ് ചെയ്യാത്ത ഈ സർജറി വ്യാജ സർജറിയാണെന്നും പറഞ്ഞ് ഒരൊറ്റ താത്വിക മെഡിക്കൽ ബുദ്ധിജീവികളും ഇതുവരെ വന്നില്ലെന്നതാണ് ആശ്ചര്യം. കാരണം പലരീതിയിൽ വ്യാഖ്യാനം സാധ്യമായ ചരിത്രവും ആദർശവും പലപ്പോഴായി വളച്ചൊടിച്ച് ഇടത്തേക്ക് ചെരിക്കുന്ന പോലെ ചെരിക്കാവുന്നതല്ല മെഡിക്കൽ വസ്തുതകൾ. കാരണം അതിൽ സാങ്കേതിക യാഥാർഥ്യങ്ങൾക്കാണ് പ്രാധാന്യം. നുണ പറയാൻ പറ്റില്ല. വട്ടത്തിലും നീളത്തിലും ആഴത്തിലും നാണംകെടും. ഗൈഡിനെ സ്വാധീനിച്ച് PhD നേടിയ സഖാക്കളെ പോലെ പഠിക്കാതെ MBBS നേടിയ അന്തങ്ങൾ ഇല്ലെന്ന് ഈ നിശബ്ദതകൊണ്ട് ബോധ്യമായി. ഇനി വരുമോ എന്നുമറിയില്ല.

സഖാക്കൾക്ക് പരിചയമുള്ള, ഷേവ് ചെയ്യാതെ നടത്തുന്ന ഓപ്പൺ സർജറി വടിവാളുകൊണ്ടുള്ള സർജറിയാണ്. അത് പലപ്പോഴായി ചെയ്തിട്ടുണ്ട്. മുഖത്ത് 51 വെട്ട് വെട്ടി ടിപിയെ കൊന്നപ്പോൾ, ഷുക്കൂറിൻ്റെ ഇടത്തെ നെഞ്ചിൽ നോക്കി കത്തിയിറക്കി ഒരൊറ്റ കുത്തിന് ജീവൻ തീർത്തപ്പോൾ, ഷുഹൈബിൻ്റെ കാലിന് വെട്ടി ഞെരമ്പ് വലിച്ചെടുത്ത് രക്തം ഒഴുക്കി കൊന്നപ്പോൾ എല്ലാം സഖാക്കൾ മെഡിക്കൽ എക്‌സ്‌പേർട്ടുകളെ പോലും അതിശയിപ്പിക്കും വിധം കൈകാര്യം ചെയ്തിട്ടുണ്ട്. നിങ്ങൾക്കിത്തരം അനുഭവ പരിചയങ്ങളേ കാണൂ.

അടി കൊണ്ടില്ലെന്ന് ആദ്യം പറഞ്ഞു.

ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ ചോദിക്കുന്നത്,

തലക്ക് കൊണ്ടാൽ മൂക്കിൽ നിന്നെങ്ങിനെ ചോര?

മെഡിക്കൽ ബുള്ളറ്റിൻ വന്നപ്പോൾ പറഞ്ഞത്,

ഷേവ് ചെയ്യാത്ത സർജറി വ്യാജം.

പൊലീസിലെ ചിലർ ബോധപൂർവ്വം സംഘർഷത്തിന് ശ്രമിച്ചു എന്ന് അല്പം മുമ്പ് റൂറൽ എസ്പി പറഞ്ഞു. റൂറൽ എസ്പിക്ക് പിന്നിൽ ജമാഅത്തെന്ന് ഗോവിന്ദൻ മാസ്റ്റർ ഉടനെ പറയും. സഖാക്കളെ വെല്ലുവിളിക്കുന്നു, ഷേവ് ചെയ്യാതെ അങ്ങനെയൊരു സർജറി ചെയ്യാൻ കഴിയില്ലെന്ന് നിങ്ങളുടെ പാർട്ടി അനുഭാവികളായ ഏതെങ്കിലും മെഡിക്കൽ ഡോക്ടറെക്കൊണ്ട് ഒരു പ്രസ്താവന നടത്തിക്കൂ, എന്നിട്ട് ഷാഫിയെയും യു.ഡി.എഫുകാരെയും നാണം കെടുത്തൂ! – നിഷാന്‍ പരപ്പനങ്ങാടി ട്രോളുന്നു.

പേരാമ്പ്രയില്‍ എല്‍ഡിഎഫ് - യുഡിഎഫ് പ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ അടക്കം 692 പേർക്കെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആർ.

എൽഡിഎഫ് പ്രവർത്തകർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേർക്കെതിരെയാണ് കേസ്. ന്യായവിരോധമായി സംഘം ചേരൽ, വഴി, വാഹന ​ഗതാ​ഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചാർത്തിയാണ് കേസ്.

സംഘർഷത്തിൽ ഷാഫി പറമ്പലിന്റെ മൂക്കിനു പരിക്കേറ്റിരുന്നു. മൂക്കിന്റെ എല്ല് പൊട്ടിയതിനെ തുടർന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പിന്നാലെയാണ് കേസ് വിവരങ്ങൾ പുറത്തു വന്നത്.

പൊലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധത്തിനു കോൺ​ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ‌ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആഹ്വാനം ചെയ്തു.

പലയിടങ്ങളിലും പ്രതിഷേധം തുടർന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ നീക്കിയത്. വിവിധ ജില്ലകളിൽ നടന്ന കോൺ​ഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. പലയിടങ്ങളിലും പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ദേശീയപാത ഉപരോധിച്ച പ്രവർത്തകർ ഏറെ നേരത്തിനു ശേഷമാണ് പിന്തിരിഞ്ഞത്.

തലസ്ഥാനത്ത് ഷാഫിക്കു പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺ​ഗ്രസ് രം​ഗത്തിറങ്ങി. സെക്രട്ടേറിയറ്റ് മാർച്ചിൽ വൻ സംഘർഷം ഉടലെടുത്തു. പിന്നാലെ ലാത്തിച്ചാർജും അരങ്ങേറി. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കും പ്രതിഷേധം പടർന്നു. മിക്കയിടത്തും പൊലീസ് സ്റ്റേഷൻ ഉപരോധം, ദേശീയപാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങളും അരങ്ങേറി.

ആസൂത്രിത ആക്രമണമാണ് അരങ്ങേറിയത് എന്ന് എഐസിസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ആരോപിച്ചു. പേരാമ്പ്രയില്‍ ഉണ്ടായത് പൊലീസിന്റെ നരനായാട്ടാണെന്ന് എം കെ രാഘവന്‍ എംപിയും ആരോപിച്ചു. അതേസമയം, ശബരിമലയിലെ സ്വര്‍ണക്കൊള്ള ഉള്‍പ്പെടെ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് പൊലീസ് നടപടിക്ക് പിന്നില്‍ എന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കെ സി അബു. ഷാഫി പറമ്പില്‍ രാഷ്ട്രീയത്തിലെ ദുല്‍ഖര്‍ സല്‍മാനാണെന്ന് കെ സി അബു പറഞ്ഞു. പേരാമ്പ്ര സിപിഐഎമ്മിന് സ്ത്രീധനം കിട്ടിയതല്ല. മരണം കാത്ത് കിടക്കുന്ന പായയില്‍ തന്നെ തീറ്റയും കുടിയും നടത്തുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. ഭരണം നാളെ മാറും. അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ സി അബു പറഞ്ഞു.

ഇന്നലെയായിരുന്നു പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. ഷാഫി പറമ്പില്‍ എംപിക്കും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അടക്കം ഏഴോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഷാഫിയുടെ മൂക്കിനായിരുന്നു പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

പേരാമ്പ്ര സികെജെ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതില്‍ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ യുഡിഎഫ് പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു.ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താന്‍ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്കും പരിക്കേറ്റത്.

ഷാഫിയുടെ മൂക്കിന് സാരമായ പരിക്കേറ്റെന്നാണ് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞത്. മൂക്കിന്റെ ഇടത്-വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഷാഫിക്ക് പരിക്കേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മര്‍ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞു.

അതേസമയം, പേരാമ്പ്രയില്‍ നടന്ന കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായ പൊലീസ് മര്‍ദനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. പൊലീസ് മര്‍ദന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (5 minutes ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (2 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (3 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (3 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (5 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (5 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

Malayali Vartha Recommends