കായലില്‍ കുളിക്കുന്നതിനിടെ മൂക്കിലൂടെ തലച്ചോറിലേക്കു പ്രവേശിച്ച അമീബയുണ്ടാക്കിയ അപൂര്‍വ രോഗം ബാധിച്ച കുട്ടി ഗുരുതര നിലയില്‍

ഗുരുതരമായ പ്രൈമറി അമീബിക് മെനഞ്ചൈറ്റിസ് എന്ന രോഗം കണ്ടെത്തിയ ആലപ്പുഴ സ്വദേശിയായ പതിനാറുകാരനെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു.
കടുത്ത പനിയും തലവേദനയുമായി തിങ്കളാഴ്ചയാണു കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറില്‍ നീര്‍ക്കെട്ടു കണ്ടെ ത്തിയതിനാല്‍ മസ്തിഷ്‌ക ജ്വര (മെനഞ്ചൈറ്റിസ്)ത്തിനുള്ള ചികില്‍സയാണ് ആരംഭിച്ചത്. അപ്പോഴാണ്, കായലില്‍ കുളിച്ച ശേഷമാണു കുട്ടിക്ക് അസുഖമുണ്ടായതെന്ന് കുട്ടിയുടെ അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞത്. തുടര്‍ന്നാണ് അമീബിക് മെനഞ്ചൈറ്റിസിന്റെ സാധ്യത പരിശോധിച്ചത്.
പരിശോധനയില്‍ നിഗ്‌ളേറിയ ഫൗളേറി എന്ന അമീബ ഉണ്ടാക്കുന്ന അസുഖമാണ് ഇതെന്നു തിരിച്ചറിഞ്ഞു. കായലില്‍ മുങ്ങി ക്കുളിക്കുന്നതിനിടെ മൂക്കിലൂടെ അമീബ തലച്ചോറിലേക്കു പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണു കുട്ടിക്ക് അസുഖം ആരംഭിച്ചത്. തിങ്കളാഴ്ച രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചു. ഗുരുതരമായ രോഗമെന്ന തിരിച്ചറിവില്‍ കൂടുതല്‍ പരിശോധനകള്‍ക്കു നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണു കൊച്ചിയിലെത്തിച്ചത്.
വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുള്ള കുട്ടിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നു പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ കണ്‍സല്‍റ്റന്റ് ഡോ. രാജപ്പന്‍പിള്ള പറഞ്ഞു. മറ്റു മെനഞ്ചൈറ്റിസ് രോഗങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ തലച്ചോറിനു നാശം വരുത്തുന്നതാണു അമീബിക് മെനഞ്ചൈറ്റിസ്. വളരെ വേഗത്തില്‍ തലച്ചോറില്‍ നീര്‍ക്കെട്ടു ബാധിക്കുന്നതാണു രോഗം. രാജ്യത്തു തന്നെ ആകെ പത്തിനും 15നും ഇടയില്‍ മാത്രമേ ഇത്തരത്തിലുള്ള രോഗം കണ്ടെത്തിയിട്ടുള്ളൂ എന്ന് ഇന്‍ഫെക്ഷ്യസ് ഡിസീസസ് കണ്‍സല്‍റ്റന്റ് ഡോ. അനൂപ് ആര്‍. വാരിയര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസില്‍ രോഗത്തെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തലച്ചോറു തിന്നുന്ന അമീബ എന്നു വിളിപ്പേരുള്ള നിഗ്‌ളേറിയ ഫൗളേറിയാണ് െ്രെപമറി അമീബിക് മെനഞ്ചൈറ്റിസിനു ഇടയാക്കുന്നത്. നമ്മുടെ ജലാശയങ്ങളില്‍ സാധാരണ കാണപ്പെടുന്ന ഈ അമീബ അസുഖം വരുത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വം. ശുദ്ധജലത്തില്‍ മാത്രമാണു നിഗ്‌ളേറിയ ഫൗളേറി കാണപ്പെടുന്നത്. മൂക്കിലൂടെ കടക്കുന്ന വെള്ളത്തിലൂടെ മാത്രമാണ് രോഗം വരാന്‍ സാധ്യത. വെള്ളത്തിലൂടെ മൂക്കിലെത്തുന്ന അമീബ തലച്ചോറിലേക്കു പ്രവേശിക്കുകയാണു ചെയ്യുന്നത്. ഉയര്‍ന്ന അത്യാഹിത നിരക്കാണ് രോഗത്തെ ഭീകരമാക്കുന്നത്.
വേനല്‍ക്കാലത്താണ് ഈ അമീബ കൂടുതല്‍ കാണപ്പെടുന്നത്. ശുദ്ധജലത്തിനു നിശ്ചിത ശതമാനം ചൂടുണ്ടാകുമ്പോഴാണ് അമീബയുടെ വളര്‍ച്ചാ നിരക്ക് കൂടുന്നത്.
വെള്ളത്തില്‍ ഇത്തരത്തിലുള്ള അമീബ ഉണ്ടെന്നു കരുതി എല്ലാവര്‍ക്കും അസുഖം വരണമെന്നുമില്ല. ലക്ഷത്തില്‍ ഒരാള്‍ക്കാണ് അണുബാധയ്ക്കു സാധ്യത. ഇത്രയും അപൂര്‍വമായതിനാല്‍ െ്രെപമറി അമീബിക് മെനഞ്ചൈറ്റിസ് സാധാരണ ഗതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസുഖവുമല്ല. നിഗ്‌ളേറിയക്കു പുറമെ അക്കാന്തമീബ, ബാലമിത്തീയ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന അമീബകളും പ്രൈമറി അമീബിക് മെനഞ്ചൈറ്റിസിനു കാരണമാകും. ഇതില്‍ ഏറ്റവും ഭീകരന്‍ നിഗ്‌ളേറിയ തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























