ഗണേശ് കുമാറിനെതിരെ പത്തനാപുരത്ത് ആഞ്ഞടിച്ച് ജഗദീഷ്, വായില്‍ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ചവര്‍ക്ക് ജനങ്ങളുടെ വികാരം മനസിലാകില്ലെന്ന് ആക്ഷേപം

വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റ് നോക്കുന്ന മണ്ഡലമാണ് താരമത്സരം നടക്കുന്ന പത്തനാപുരം. കെ ബാലകൃഷ്ണപിള്ളയുടെ മകനും രണ്ടുതവണ പത്തനാപുരം എംഎല്‍എയും നടനുമായ ഗണേഷ് കുമാറിനെതിരെ മത്സരിക്കുന്നത് നടന്‍ ജഗദീഷാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്നും മത്സരിക്കുന്ന ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെകുറെ ഉറപ്പിച്ച മട്ടാണ്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പത്തനാപുരത്തെ വിവിധ സ്ഥലങ്ങളില്‍ ജഗദീഷ് പ്രസംഗിച്ചു. ജഗദീഷിനെ കാണാനും പ്രസംഗം കേള്‍ക്കാനും വന്‍ ജനകൂട്ടമാണ് ഓരോ യോഗങ്ങളിലും എത്തുന്നത്. യോഗങ്ങളില്‍ പേര് പറയാതെ എതിര്‍സ്ഥാനാര്‍ഥിയായ ഗണേഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ചു.
വായില്‍ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ച് എസിയില്‍ കിടന്നുറങ്ങുന്നവര്‍ക്ക് പാവപ്പെട്ടവന്റെ വിഷമങ്ങള്‍ മനസിലാവില്ലെന്നായിരുന്നു ജഗദീഷിന്റെ പ്രധാന വിമര്‍ശനം. ഒരു പൊതുപ്രവര്‍ത്തകനെന്നാല്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ ഇടുപെടുന്നവനായിരിക്കണമെന്നും അവന്റെ വിശമങ്ങള്‍ മനസിലാക്കണമെന്നും ജഗദീഷ് പറഞ്ഞു.മാത്രമല്ല പൊതുപ്രവര്‍ത്തകന്‍ എപ്പോഴും തന്റെ സ്വഭാവംകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കണമെന്നും ജഗദീഷ് യോഗത്തില്‍ പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് ജഗദീഷിന്റെ പ്രസംഗം ജനങ്ങള്‍ സ്വീകരിച്ചത്.
ജഗദീഷിന്റെ പ്രസംഗം ഗണേഷനെ വൃക്തിഹത്യചെയ്യുന്ന തരത്തിലായിരുന്നുവെന്നാണ് വിമര്‍ശനം ഉയരുന്നത്. ഒരേപ്രവര്‍ത്തന മേഖലയില്‍ നിന്നു വരുന്ന സുഹൃത്തുക്കള്‍ കൂടിയായ ഗണേഷ് കുമാറിനെതിരെ ജഗദീശിന്റെ പരുതിവിടരുതെന്ന് സിനിമാമേഖലിയില്‍ നിന്ന് തന്നെ അഭിപ്രായം ഉയരുന്നുണ്ട്. എന്നാല്‍ ജഗദീശിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ ഗണേശ് കുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha