പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതുകുറിച്ചി സ്വദേശി കുമാർ (45) ആണ് മരിച്ചത്. അവശനായ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
ബുധനാഴ്ച രാവിലെ ആറു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റാർക്കും പരിക്കില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha