സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കും

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത. 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങും. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ചക്രവാദചൂഴി നിലനില്‍ക്കുന്നു.
വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം വരും ദിവസങ്ങളിലും കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഒക്ടോബര്‍ 17ന് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ട്.
https://www.facebook.com/Malayalivartha