ബിഹാറില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 12 സ്ഥാനാര്‍ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ആനന്ദ് മിശ്രയും ഗായിക മൈഥിലി തക്കൂറും പട്ടികയിലുണ്ട്. 5!9 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടിയും പ്രഖ്യാപിച്ചു. ജെഡിയു ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയും പ്രഖ്യാപിച്ചു. അഞ്ചു മന്ത്രിമാരും നാലു വനിതകളും മൂന്നു പ്രധാന നേതാക്കളും ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഇതിനിടെ ആര്‍ജെഡി നേതാവ് തേജസ്വിയാദവ് നാമനിര്‍ദ്ദേശപത്രിക നല്‍കി. മുന്‍ മുഖ്യമന്ത്രിമാരായ അച്ഛന്‍ ലാലുപ്രസാദി യാദവിനും അമ്മ റാബ്രി ദേവിക്കുമൊപ്പം എത്തിയാണ് തേജസ്വി യാദവ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. ആര്‍ ജെ ഡി സിറ്റിംഗ് സീറ്റായ രാഘോപൂരില്‍ നിന്നാണ് തേജസ്വി യാദവ് ജനവിധി തേടുന്നത്.
എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ രാഷ്ട്രീയ ലോക് മോര്‍ച്ച നേതാവും രാജ്യസഭാ എംപിയുമായ ഉപേന്ദ്ര കുശ്വാഹ അത്യപ്തി പ്രകടിപ്പിച്ചു. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എന്‍ഡിഎയില്‍ ഒന്നും ശരിയല്ല എന്നായിരുന്നു പ്രതികരണം. ഗുണ്ടാ നേതാവ് മുഹമ്മദ് ഷഹാബുദ്ദീന്റെ മകന്‍ ഒസാമ ഷഹാനിന് ആര്‍ജെഡി സീറ്റ് നല്‍കിയതായി ബിജെപി ആരോപിച്ചു.
https://www.facebook.com/Malayalivartha