പത്ത് മാസത്തിനിടെ കെ എസ് ആര്‍ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭമെന്ന് ഗണേഷ്

കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂള്‍ ലാഭകരമായി മുന്നേറുന്നതായി മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് മാസത്തിനിടെ രണ്ടരക്കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവിംഗ് സ്‌കൂളിലൂടെ ലാഭം നേടിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവല്ല ബിലീവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങള്‍ സംസ്ഥാനതല സെമിനാറില്‍ സംസാരിക്കുകയാരുന്നു മന്ത്രി. ആറുവരി ദേശീയ പാത പ്രവര്‍ത്തന സജ്ജമാകുന്നതോടെ ലൈന്‍ ട്രാഫിക് പഠിപ്പിച്ചു കൊണ്ടാകും ഡ്രൈവിംഗ് പരിശീലനമെന്നും ഗണേഷ് കുമാര്‍ പറ!ഞ്ഞു.
2025 ആഗസ്റ്റ് എട്ടിന് കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. സര്‍വകാല റെക്കോഡാണിത്. നിലവില്‍ ഒരു ബസില്‍ നിന്ന് പ്രതിദിനം ലഭിക്കുന്നത് 17000 രൂപ.യാണ്. കെ.എസ്.ആര്‍.ടി.സിയില്‍ സാങ്കേതിക വിദ്യ കാര്യക്ഷമമായി നടപ്പാക്കി. ചലോ ആപ്പ്, ട്രാവല്‍കാര്‍ഡ്, വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സഷന്‍ എന്നിവ അവതരിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിര്‍മ്മിത ബുദ്ധി അടക്കം ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും ഗണേഷ്‌കുമാര്‍ അറിയിച്ചു. നിര്‍മ്മിത ബുദ്ധി സഹായത്താല്‍ കെ.എസ്.ആര്‍.ടി.സി ഷെഡ്യൂള്‍ പരിഷ്‌കരിക്കും. പലപ്പോഴും ഒരേ സമയം തുടര്‍ച്ചയായി ബസുകള്‍ ഒരേ റൂട്ടില്‍ പോകുന്ന സാഹചര്യമുണ്ട്. നിര്‍മ്മിത ബുദ്ധിയാല്‍ പുതിയ സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha