തിരഞ്ഞെടുപ്പ് ചൂടില്‍; ചെറുപാര്‍ട്ടികളെയും പ്രവര്‍ത്തകരെയും സംതൃപ്തിപ്പെടുത്താനാകാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍

കുംഭച്ചൂടിനൊപ്പം കേരളം തിരഞ്ഞെടുപ്പിന്റെ ചൂടിലും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകളുമായിമുന്നോട്ട് പോവുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പല മുഖ്യധാര പാര്‍ട്ടികള്‍ക്കും കുഞ്ഞന്‍ പാര്‍ട്ടികളില്‍ നിന്നും കടുത്ത എതിര്‍പ്പുകളും ഭീക്ഷണികളുമാണ് നേരിടുന്നത്. എങ്ങനെയെങ്കിലും ഭരണം പിടിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ഇരു മുന്നണികില്‍ നിന്നും പ്രാദേശിക പാര്‍ട്ടികള്‍ വിലപേശി തങ്ങളുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കുകയാണ്. ചിലര്‍ സീറ്റ് തരപ്പെടുത്താന്‍ പാടുപെടുകയും ചിലര്‍ ഭരണം നേടിക്കഴിഞ്ഞാല്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലാണ് നോട്ടം. കഴിഞ്ഞ തവണ മത്സരിച്ച പല സീറ്റുകള്ക്ക് പുറമെ അധിക സീറ്റ് ആവശ്യപ്പെടുന്ന ചെറുപാര്‍ട്ടികളെ തൃപ്തിപ്പെടുത്താന്‍ ഇരു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. ഇതിനോടകം തന്നെ സീറ്റിനെ ചൊല്ലി പലരും മുന്നണി വിട്ട് കഴിഞ്ഞു. ചിലര്‍ മുന്നണി മാറ്റമെന്ന ഓലപ്പാമ്പിനെ കാട്ടി വിറപ്പിച്ചുകൊണ്ടുമിരിക്കുന്നു. ഇടത് മുന്നണിക്ക് ഒരു പരിധിവരെ ചെറുപാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. കൂടാതെ മുന്നണി വിട്ട് വന്ന ഫ്രാന്‍സിസ് ജോര്ജിനെയും സംഘത്തെയും ഇടതില്‍ ഉള്‍ക്കൊള്ളാനും സാധിച്ചു. പൂഞ്ഞാറില്‍ ജോര്‍ജിനെ ഇടതിനൊപ്പം കൂട്ടാനാണ് സാധ്യത എന്നാല്‍ യു.ഡി.എഫിലായിരുന്നപ്പോള്‍ പാര്‍ട്ടിയെ കുറ്റം പറഞ്ഞ ജോര്‍ജിനെ സ്വീകരിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ട്.
അതിനോടെപ്പം തന്നെ ഇരുമുന്നണികളും സിനിമാക്കാരെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ താല്്പര്യം കാണച്ചിരിക്കുന്നതും വലി. എതിര്‍പ്പുകളാണ് വിളിച്ച് വരുത്തിയിരിക്കുന്നത്. പ്രാദേശിക നേതാക്കളെ തഴഞ്ഞ് സിനിമാക്കാരെ പരിഗണിച്ചതിനെിരെ പലയിടങ്ങളിലും പോസ്റ്ററുകളും ഫ്‌ളെക്‌സുകളും ഉയര്‍ന്ന് കഴിഞ്ഞു. കൂടാതെ പാര്‍ട്ടിക്ക് വേണ്ടി കഷ്ട്ടപ്പെട്ട യുവാക്കളെ പലയിടത്തും തഴഞ്ഞതിലും പ്രതിഷേധമുണ്ട്. കെ.പി.എസ്.ഇ ലളിത., ജഗദീഷ്, സിദ്ദിഖ് എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്.
എന്നാല്‍ സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയ്‌ക്കെതിരെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ നിരന്നത് മികച്ച സ്ഥാനാര്‍ഥികളെ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു. തൃപ്പൂണിത്തുറയില്‍ പി.രാജീവിനെയും കൊല്ലത്ത് പി.കെ. ഗുരുദാസനെയും മല്‍സരിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പാര്‍ട്ടി നിലപാടുകള്‍ ചോദ്യം ചെയ്യുന്ന പോസ്റ്ററുകള്‍. കായംകുളം മണ്ഡലത്തിലേക്ക് ജില്ലാഘടകം നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പി. രാജീവിന്റെ സ്ഥാനാര്‍ഥിത്വത്തിനായി ഫെയ്‌സ്ബുക്ക് കൂട്ടായ്മയുംപ്രകടനവും നടത്തി.
കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥി പട്ടികയ്‌ക്കെതിരെയും ഇതിനോടകം തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇരിക്കൂറില്‍ സിറ്റിങ്ങ് എം.എല്‍.എ ആയ കെ.സി ജോസഫിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പത്തനാപുരത്ത് ജഗദീഷിനെ ദഹിക്കാനും പ്രവര്‍ത്തകര്‍ക്കായിട്ടില്ല. ബാര്‍ കോഴയില്‍ നാണം കെട്ട ബാബുവിനെ മാറ്റി നിറുത്തണമെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha