ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി

കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുന്‍ ജീവനൊടുക്കിയതിനു പിന്നാലെ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂള്‍ നാലു ദിവസത്തേക്ക് അടച്ചു. അര്‍ജുന്റെ ആത്മഹത്യയ്ക്കു കാരണം ക്ലാസ് ടീച്ചറുടെയും പ്രധാന അധ്യാപികയുടെയും മാനസിക, ശാരീരിക പീഡനമാണെന്ന് ആരോപിച്ച് സ്‌കൂളില്‍ രാവിലെ മുതല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ഇതിനു പിന്നാലെ ക്ലാസ് ടീച്ചറെയും പ്രധാന അധ്യാപികയേയും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.
മാനേജ്‌മെന്റ് കമ്മിറ്റി, പിടിഎ, എഇഒ എന്നിവരുടെ സാന്നിധ്യത്തില്‍ കൂടിയ യോഗത്തില്‍, ആരോപണ വിധേയരായ പ്രധാനാധ്യാപിക യു. ലിസി, ക്ലാസ് ടീച്ചര്‍ ആശ എന്നിവരെ താല്‍ക്കാലികമായി ചുമതലയില്‍നിന്നു മാറ്റിനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പല്ലന്‍ചാത്തന്നൂര്‍ സ്വദേശിയായ അര്‍ജുന്‍ വീട്ടില്‍ ആത്മഹത്യ ചെയ്തത്. പിന്നാലെ, സ്‌കൂളിലെ അധ്യാപിക ആശയ്‌ക്കെതിരെ ഗുരുതര പരാതിയുമായി കുടുംബം രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ അയച്ച മെസേജിനെ തുടര്‍ന്ന്, സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ ഇടുമെന്നും അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നു കുടുംബം പൊലീസില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha





















