വെളിച്ചെണ്ണയിലും പാലിലും വ്യാപകമായി മായം, സംസ്ഥാനത്ത് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാല് ബ്രാന്‍ഡ് പാലും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു

പച്ചക്കറിപഴവര്‍ഗങ്ങള്‍ക്ക് പിന്നാലെ വെളിച്ചെണ്ണയിലും പാലിലും വ്യാപകമായി മായം കലര്‍ന്നതായി കണ്ടെത്തി. സംസ്ഥാനത്ത് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാല് ബ്രാന്‍ഡ് പാലും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. സംസ്ഥാനത്തെത്തുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും വിഷാംശങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണയിലും പാലിലും മായം കലര്‍ന്നതായി കണ്ടെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഈ നടപടി വിശദീകരിച്ചത്.
സംസ്ഥാനത്ത് വിറ്റഴിക്കുന്ന ബ്രാന്റഡ് വെളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പിളുകള്‍ ശേഖരിച്ച ഭക്ഷ്യസുരക്ഷാവിഭാഗം അവ വിദഗ്ധ ലാബില്‍ പരിശോധിച്ചു. ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും ഇവയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നാണ് നടപടി. എടക്കര പത്തിരിപ്പാടത്ത് നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കേര പ്ലസ്, പാലക്കാട് നിന്നു വരുന്ന ഗ്രീന്‍ കേരള, തിരുപ്പൂരില്‍ ഉല്‍പ്പാദിപ്പിക്കുന്ന കേര സൂപ്പര്‍, രാമനാട്ട് കര പുതുക്കോട്ടെ കേരം ഡ്രോപ്‌സ്, മലപ്പുറത്തെ ബ്ലെയ്‌സ്, പത്തനത്തിട്ടയിലെ പുലരി, കൊച്ചിയിലെ കൊക്കോ സുധം, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്‍മ, തൃശൂരിലെ കൊപ്രാനാട് , കൊക്കനട്ട് നാട്, കൊഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്‍മ, എന്നിവയാണ് നിരോധിച്ച വെളിച്ചെണ്ണ ബ്രാന്റുകള്‍.
നാല് ബ്രാന്‍ഡ് മില്‍ക്കും നിരോധിച്ചിട്ടുണ്ട്. ഹെരിറ്റേജ് പത്മനാഭ, ജെഷ്മ മില്‍ക്ക്, മെയ്മ, ലയാ മില്‍ക്ക് എന്നിവയാണിവ. അതേസമയം തങ്ങള്‍ക്കെതിരെയുളള നിരോധനം അധികൃതര്‍ കഴിഞ്ഞിടെ നീക്കിയെന്ന് കൊല്ലത്തെ ലയാ മില്‍ക്ക് കമ്പനി അറിയിച്ചു നിരോധനം ലംഘിച്ച് ഇവ വിറ്റാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി. അതിനിടെ സംസ്ഥാനത്തെത്തുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും കീടനാശിനി സാന്നിധ്യം കണ്ടെത്താന്‍ നടപടിയെടുത്ത ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ടി വി അനുപമയ്ക്ക് ആരില്‍ നിന്നും ഭീഷണി ഉണ്ടായിട്ടില്ലെന്നും ഓഫീസ് അറിയിച്ചു.കീട നാശിനി കമ്പനികളുടെ വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha