മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി... ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്, ഒമ്പതുമണിയോടെയാണ് ഷട്ടറുകൾ തുറന്നത്

മുല്ലപ്പെരിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി 1063 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഡാമിന്റെ ആർ വൺ ടു ആർ ത്രീ എന്നീ ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. എട്ടുമണിക്ക് ഷട്ടറുകൾ തുറക്കുമെന്ന് അറയിച്ചിരുന്നെങ്കിലും ഒമ്പതുമണിയോടെയാണ് ഷട്ടറുകൾ തുറന്നത്.
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച പുലർച്ചേ മൂന്നുമണിയോടെ റൂൾ കർവ് പിന്നിട്ടിട്ടുണ്ടായിരുന്നു. രാവിലെ എട്ടു മണിക്കത്തെ കണക്കുകൾ പ്രകാരം ജലനിരപ്പ് 138.25 അടിയായിട്ടുണ്ട്.
വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കൂടിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി അധികൃതർ.
"
https://www.facebook.com/Malayalivartha