കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി... ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയത്ത് കിടപ്പുരോഗിയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. കോട്ടയം കിടങ്ങൂരുരിനു സമീപത്ത് മാന്താടിക്കവലയിലാണ് സംഭവം നടന്നത്. എലക്കോടത്ത് രമണി (70 ) ആണ് മരിച്ചത്. ഭർത്താവ് സോമൻ (74) പൊലീസ് കസ്റ്റഡിയിലായി. ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. രമണിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്.
പുലർച്ചെ ഒന്നരയോടെയാണ് സംഭവം. രമണിയും ഭർത്താവും രണ്ട് ആൺമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. അതിൽ ഒരാൾ ഭിന്നശേഷിക്കാരനാണ്. ശബ്ദം കേട്ട് മൂത്ത മകൻ എത്തിയപ്പോഴാണ് വിവരമറിയുന്നത് . രമണിയേയും ഭിന്നശേഷിക്കാരനായ മകനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് സോമൻ പൊലീസിന് മൊഴി നൽകി.
"
https://www.facebook.com/Malayalivartha

























