അവസാന പണി ഇങ്ങനെ.. ജോസ് തെറ്റയിലെ കിടപ്പുമുറിയിലെ ഒളിക്യാമറയില്‍ കുടുക്കിയ യുവതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

ഒളിക്യാമറ വിവാദം ഏറ്റില്ലെങ്കിലും തെറ്റയില്‍ ഇത്തവണ പാടുപെടും. ഉറച്ച തീരുമാനവുമായി നോബി രംഗത്ത്. ജോസ് തെറ്റയില്‍ എംഎല്‍എയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നത് ഒളി ക്യാമറയില്‍ കുടുക്കിയ യുവതി തെറ്റയിലിനെതിരെ മത്സരിക്കാന്‍ ഒരുങ്ങുന്നു. അങ്കമാലി മണ്ഡലത്തില്‍ ജോസ് തെറ്റയില്‍ മത്സരിച്ചാല്‍ താനും മത്സരിക്കുമെന്നാണ് നോബി പറയുന്നത്. തെറ്റയിലിനെപ്പോലെയുള്ളവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കുന്നതില്‍ എന്താണു കുഴപ്പം. തമിഴ്‌നാട്ടിലെ ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയുടെ പേരില്‍ മത്സരരംഗത്തു വരാനും തനിക്ക് താല്‍പര്യമുണ്ടെന്നു നോബി അറിയിച്ചു. അങ്കമാലി സീറ്റിനെ ചൊല്ലിയുളള തര്‍ക്കം മുറുകിയതോടെ ഇവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയകാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
നോബി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാല്‍ അതു തന്നെയാകും ഇത്തവണ അങ്കമാലിയെ കൂടുതല്‍ ശ്രദ്ധേ കേന്ദ്രമാക്കുക. ഇടത് വലതു മുന്നണികളെ കള്ളത്തരം തുറന്നുകാട്ടാനാകും ശ്രമം. തെറ്റയിലിനെ കുടുക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടല്‍ നടന്നുവെന്ന് നോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനും തയ്യാറായി. അതുകൊണ്ട് തന്നെ രണ്ട് മുന്നണികളുടേയും കള്ളത്തരം തുറന്നുകൂട്ടാനാണ് നോബിയുടെ ശ്രമം. എന്നാല്‍ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കുക ജോസ് തെറ്റയിലിനെയാകും. വീണ്ടും ഒളി ക്യാമറാ വിവാദം മണ്ഡല്തതില്‍ നിറയുകയും ചെയ്യും.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ്സ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരാണ് ജോസ് തെറ്റയിലിനെതിരെ മത്സരിച്ചത്. ഇത്തവണ ജേക്കബ് ഗ്രൂപ്പില്‍ നിന്നും സീറ്റ് കോണ്‍ഗ്രസ്സിന് കിട്ടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ മാറ്റം വരുമോയെന്നു സംശയമുണ്ട്. കോണ്‍ഗ്രസ്സില്‍ മത്സരിക്കാന്‍ നിരവധി പേരാണ് സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിയിട്ടുള്ളത്. ഇതില്‍ പ്രധാനി കെ എസ് യു അഖിലേന്ത്യാ പ്രസിഡന്റായി നിയമിക്കപ്പെട്ട റോജി എം ജോണാണ്. ഇതില്‍ റോജി ജോണിന് സീറ്റ് നല്‍കുന്നതിനോട് എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയില്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ജോസ് തെറ്റയിലിന് അങ്കമാലിയില്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കുന്നതു കാണട്ടെയെന്നു നോബിയുടെ നിലപാട്. അങ്കമാലി നിയമസഭാ സീറ്റില്‍ ജോസ് തെറ്റയില്‍ വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നോബിയുടെ പ്രതികരണം. രാഷ്ട്രീയക്കാരില്‍ സ്ത്രീ വിഷയം ഇപ്പോള്‍ ഒരു ഫാഷനാണെന്നു നോബി പറയുന്നു. നിരവധി രാഷ്ട്രീയക്കാരുടെ പേര് നോബി എടുത്തു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha