അസഹിഷ്ണുത, അഭിപ്രായ സ്വാതന്ത്ര്യം, ഭരഘടനയെന്നൊക്കെ പാടിനടന്ന കോണ്‍ഗ്രസിന്റെ മലക്കം മറച്ചില്‍

അസഹിഷ്ണുതയെക്കുറിച്ച് പാര്‍ലമെന്റിന് അകത്തും പുറത്തും ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ അത്തരം സഹിഷ്ണുതാ വാദമെല്ലാം അവസരത്തിനൊത്ത് മാറ്റാന്‍ കോണ്‍ഗ്രസ്സിന് ഒട്ടും മടിയില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് മഹാരാഷ്ട്രാ നിയമ സഭയില്‍ നിന്നും പുറത്തുവരുന്നത്. നിയമസഭയിലെ അംഗമായ ഒവൈസിയുടെ പാര്‍ട്ടി എം.എല്‍.എ വരീസ് പത്താന്‍ ഭാരത് മാതാക്കീ ജെയ് വിളിക്കാന്‍ വിമുഖത കാണിച്ചത് ദേശദ്രോഹകരമാണെന്നാണ് കോണ്‍ഗ്രസ്സിന്റെ പക്ഷം.
എം.എല്‍.എയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൊണ്ടുവന്ന പ്രമേയത്തെ പിന്താങ്ങുന്നതിനുവരെ കോണ്‍ഗ്രസ് തയ്യാറായി. കോണ്‍ഗ്രസ് മാത്രമല്ല മഹാരാഷ്ട്രയില്‍ നിര്‍ണായക സ്വാധീനമുള്ള സെക്കുലര്‍ പാര്‍ട്ടിയായ എന്‍.സി.പിയും പ്രമേയത്തെ അനുകൂലിച്ചു. ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്ന കോണ്‍ഗ്രസ്സിനെയും എന്‍.സി.പിയെയും ഇനി സെക്കുലര്‍ പാര്‍ട്ടികളായി കാണാന്‍ കഴിയിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. വിഷയത്തില് പാര്ട്ടി നേതാക്കള് പ്രതികരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha