രാഷ്ട്രപതി ശബരിമലയിലേക്ക്.. ഹെലികോപ്ടറിൽ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇറങ്ങി അവിടെ നിന്ന് കാറിൽ പമ്പയിലേക്ക്... പമ്പയിൽ എത്തി കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക്...

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലേക്ക് യാത്ര തിരിച്ചു. 7.25നാണ് സംഘം രാജ് ഭവനിൽ നിന്ന് പുറപ്പെട്ടത്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിലാണ് യാത്ര. കാലാവസ്ഥ മോശമായാൽ നിലയ്‌ക്കൽ ഹെലിപ്പാഡിൽ ഇറങ്ങുന്നതിന് പകരം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇറങ്ങി അവിടെ നിന്ന് കാറിൽ പമ്പയിലേക്ക് തിരിച്ചു.
ദേവസ്വംമന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ രാഷ്‌ട്രപതിയെ സ്വീകരിക്കും. തുടർന്ന് കാറിൽ പമ്പയിലെത്തുകയും അവിടുന്ന് പ്രത്യേക ഗൂർഖാവാഹനത്തിൽ സന്നിധാനത്തുമെത്തും. സന്നിധാനത്ത് മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. പകൽ 12.20നും ഒന്നിനും ഇടയിലാണ് സന്നിധാനത്ത് ദർശനം. രാഷ്‌ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറും ഭാര്യയുമുണ്ടാകും.
തുടർന്ന് ദേവസ്വം ബോർഡിന്റെ കോംപ്ലക്സിൽ വിശ്രമം. ഇവിടെ രാഷ്‌ട്രപതിയുടെ ഭക്ഷണമടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നത് വിനോദസഞ്ചാരവകുപ്പാണ്. വൈകിട്ട് മൂന്നിന് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് തിരിക്കും. 3.30ഓടെ പമ്പയിലെത്തും. 4.10ന് നിലയ്ക്കൽ ഹെലിപ്പാഡിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും. 5.05ന് എത്തും.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി ചൊവ്വാഴ്ച പൊലീസിന്റെ അവസാനഘട്ട സുരക്ഷാ റിഹേഴ്‌സൽ നടന്നു. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് രാഷ്‌ട്രപതിയെയും വഹിച്ചുപോകുന്ന ഗൂർഖ വാഹനത്തിന്റെ ട്രയൽ റണ്ണും നടത്തി. പുതുപുത്തൻ ഗൂർഖാ വാഹനങ്ങളാണ് രാഷ്‌ട്രപതിയുടെ സന്ദർശനത്തിനായി ഒരുക്കിയിരിക്കുന്നത്. സന്നിധാനത്ത് ഇന്ന് തീർഥാടകർക്ക് ദർശനത്തിന് നിയന്ത്രണമുണ്ടാകും. രാഷ്‌ട്രപതി തിരികെ പോയതിന് ശേഷമാകും നിലയ്‌ക്കലിൽ നിന്ന് തീർഥാടകരെ കടത്തിവിടുക.
" fr
https://www.facebook.com/Malayalivartha