പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയ, യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടിച്ചു.. ഇയാൾ മദ്യലഹരിയിലാണെന്ന് സംശയിക്കുന്നതായും പോലീസ്..

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച വാർത്ത നമ്മൾ എല്ലാവരും കേട്ടതാണ് . അതിൽ പ്രതിയെ പിടികൂടി 24 മണിക്കൂർ കഴിയും മുൻപേ മറ്റൊരു സംഭവത്തെ കൂടി റിപ്പോർട്ട് ചെയ്യപ്പെടുകയാണ് . സ്പോർട്സ് സ്കൂളിലെ പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെ കണ്ണൂർ താവക്കരയിലുള്ള ഹോസ്റ്റലിലാണ് യുവാവ് അതിക്രമിച്ച് കടന്നത്.കുട്ടികൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഹോസ്റ്റൽ ജീവനക്കാർ എത്തിതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിലെടുത്തു. ഹോസ്റ്റലിന്റെ പരിസരത്ത് ജീപ്പിലായിരുന്നു എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ജീപ്പിൽ നിന്നും ഇറങ്ങി മതിലിന് സമീപത്തുകൂടി അകത്ത് കടന്നതോടെ ഹോസ്റ്റലിലെ പെൺകുട്ടികൾ കണ്ടു. ഇതോടെ മതിലിന് പുറത്തിയറങ്ങിയ യുവാവ് വീണ്ടും ഗേറ്റിന് സമീപത്ത് എത്തുകയായിരുന്നു.കണ്ണൂർ നഗരത്തിലുള്ളയാളാണെന്നും ഇയാൾ മദ്യലഹരിയിലാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കൂടുതൽ പേർ ഉണ്ടായിരുന്നോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധുര സ്വദേശി ബെഞ്ചമിനെ കുടുക്കിയത് സമീപത്തെ എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം. ഇതില്‍ നിന്നും പ്രതി ആരെന്ന് മനസ്സിലാക്കിയിരുന്നു. 200ഓളം ദൃശ്യങ്ങള്‍ പരിശോധിച്ചു.ഇതിനിടെയാണ് ട്രക്കിന്റെ സംശയകരമായ സാന്നിധ്യം പിടി കിട്ടിയത്. ഈ ട്രക്കിന്റെ ഡ്രൈവറെ പിന്തുടര്‍ന്നു. ഇത് നിര്‍ണ്ണായകമായി. റോഡില്‍ സ്ത്രീകളെ കണ്ടാല്‍ വെറുതെ വിടാത്ത മാനസിക വൈകൃതം ഇയാള്‍ക്കുണ്ടായിരുന്നു.
സൈക്കോ പീഡനകനായിരുന്നു ഇയാള്‍.ഈ ട്രക്കില്‍ ആദ്യമായാണ് ഇയാള്‍ കേരളത്തില്‍ എത്തിയത്. മധുരയില്‍നിന്നു തിരുവനന്തപുരത്തേക്കു സ്വന്തം ലോറിയില്‍ ലോഡുമായി എത്തുന്നയാളാണു പ്രതി. തോന്നയ്ക്കലിലുള്ള ഗാരിജിലേക്കു സാധനങ്ങളുമായി വന്ന പ്രതി കഴക്കൂട്ടത്താണു തങ്ങിയത്. റോഡരികില്‍ ലോറി ഒതുക്കിയിട്ട് മദ്യപിച്ച ശേഷം സര്‍വീസ് റോഡിനു സമീപത്തുകൂടി നടക്കുമ്പോഴാണ് ഹോസ്റ്റല്‍ മുറിയില്‍ വെളിച്ചം കണ്ടത്. ഇതിന് മുമ്പ് അടുത്ത വീടുകളില്‍ നിന്നും മോഷണവും നടത്തി. ഇതിന് ശേഷം തന്ത്രപരമായി മുങ്ങി.
ആറ്റിങ്ങല്‍ വഴിയാണ് മുധരയിലേക്ക് തിരിച്ചു പോയത്. പോലീസ് മധുരയില്‍ എത്തുമ്പോഴും തെരുവില്‍ കിടക്കുകയായിരുന്ന സ്ത്രീയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. പോലീസിനെ കണ്ട് ഇയാള്‍ ഓടി. പിന്നീട് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ പൊക്കി. ഇതോടെയാണ് ഇയാളുടെ ക്രമിനല്‍ പശ്ചാത്തലം തെളിഞ്ഞത്.
വെള്ളിയാഴ്ച ജോലി കഴിഞ്ഞ് കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ എത്തി ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ മുറിയില്‍ കയറി പീഡിപ്പിച്ചത്. യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വച്ചപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു.
ട്രക്ക് കണ്ടെത്തിയതോടെ ആ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതോടെ പ്രതിയാരെന്ന് വ്യക്തമാകുകയും ചെയ്തു. പുലര്‍ച്ചെ വരെ പരിസരത്തു തന്നെ കറങ്ങിനടന്നതിനു ശേഷമാണ് പ്രതി ആറ്റിങ്ങലിലേക്കു കടന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുമെന്നാണു വിവരം.
https://www.facebook.com/Malayalivartha