ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

ടെക്നോപാർക്ക് ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായ തമിഴ്‌നാട് മധുരസ്വദേശി മുപ്പത്തിയഞ്ചുകാരനായ ബെഞ്ചമിനെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇയാൾ സ്ഥിരം കുറ്റവാളിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്നത് ബെഞ്ചമിന്റെ സ്ഥിരം രീതിയാണെന്ന് പോലീസ് പറയുന്നു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം മാത്രമല്ല, മോഷണവും ഇയാളുടെ പതിവ് രീതിയാണ്. സ്വന്തമായി ലോറിയുള്ള പ്രതി ചരക്കുമായെത്തുന്ന സ്ഥലത്ത് സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും സ്ഥിരമെന്ന് പോലീസ് പറയുന്നു.
പ്രതിക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമ്പതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതി ബെഞ്ചമിനിലേയ്ക്ക് പോലീസ് എത്തിയത്. മധുരയിൽ അന്വേഷണസംഘം എത്തുമ്പോൾ ഇയാൾ ഒഴിഞ്ഞ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.
പോലീസിനെ കണ്ടതും ഓടി രക്ഷപെടാൻ ശ്രമിച്ചു. ഡാൻസാഫ് സംഘം പിന്നാലെയോടി പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ ഞായറാഴ്ച രാത്രി എട്ടുമണിയോടെ ആണ് കഴക്കൂട്ടത്ത് എത്തിച്ചത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞ ശേഷമാണ് മറ്റുനടപടികളിലേയ്ക്ക് പോലീസ് കടന്നത്.
https://www.facebook.com/Malayalivartha