എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനം

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അഹാന കൃഷ്ണ തന്റെ 30ാം പിറന്നാളില്‍ പുതിയ അതിഥിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ്. പിറന്നാള്‍ സമ്മാനമായി തനിക്ക് വേണ്ടി ബിഎംഡബ്ല്യു എക്‌സ് 5 എസ്‌യുവി ആണ് അഹാന വാങ്ങിയത്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് വാഹനമെടുക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയതെന്ന് താരം പറഞ്ഞു. തന്റെ വ്‌ലോഗിലൂടെയാണ് പുതിയ വാഹനം വാങ്ങിയതിന്റെ വിശേഷങ്ങള്‍ അഹാന പങ്കുവച്ചത്. ഒരു ദിവസം കാര്‍ ഓടിക്കുന്നതിനിടെ യാദൃച്ഛികമായി തോന്നിയ ഒരു ചിന്തയാണ് പുതിയ കാര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് അഹാന പറയുന്നു. താന്‍ നന്നായി കാര്‍ ഓടിക്കുമെന്നും എല്ലാ യാത്രകളും സ്വയം ഡ്രൈവ് ചെയ്താണ് പോകുന്നതെന്നും താരം പറയുന്നു. കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സഹായത്തിനായി അഹാന ആദ്യം സമീപിച്ചത് സുഹൃത്തായ അര്‍ജുനെയായിരുന്നു, ധൈര്യമായി വാങ്ങാനാണ് അര്‍ജുന്‍ പറഞ്ഞത്. പിന്നീട് കൂടുതല്‍ വിവരങ്ങള്‍ക്കായി ദുല്‍ഖര്‍ സല്‍മാനെ സമീപിച്ചെന്നും ദുല്‍ഖറിന്റെ അഭിപ്രായം ആരാഞ്ഞതിനു ശേഷമാണ് ബിഎംഡബ്ല്യു എക്‌സ് 5 തിരഞ്ഞെടുത്തതെന്നും അഹാന പറഞ്ഞു.
ഇത് ഒരിക്കലും ഒരു സ്വപ്ന സാക്ഷാല്‍ക്കാരം ആണെന്ന് പറയാന്‍ പറ്റില്ല കാരണം ഞാന്‍ ഒരിക്കലും ഇതിനെ പറ്റി സ്വപ്നം കണ്ടിട്ടില്ല. ഒരു കാര്യത്തെ പറ്റി സ്വപ്നം കാണണമെങ്കില്‍ നമുക്ക് അതിനെ പറ്റി എന്തെങ്കിലും അറിഞ്ഞിരിക്കണമല്ലോ. നമുക്ക് ഒന്നുമേ അറിയാത്ത ഒരു കാര്യത്തെപറ്റി നമ്മള്‍ സ്വപ്നം കാണില്ലല്ലോ. എന്റെ വീട്ടില്‍ അച്ഛന്‍ നന്നായി ഡ്രൈവ് ചെയ്യും ഞാന്‍ ഡ്രൈവ് ചെയ്യും പക്ഷേ ഞങ്ങളാരും വാഹനഭ്രമം ഉള്ളവരല്ല. കുഞ്ഞിലെ തൊട്ടേ എന്റെ വീട്ടില്‍ ഒരു കാര്‍ ഉണ്ടാവും അല്ലാതെ സ്ഥിരമായി കാറുകള്‍ മാറ്റി വാങ്ങുകയോന്നും ചെയ്യാറില്ല. വിലകൂടിയ കാര്‍ കണ്ടു വളര്‍ന്നിട്ടുള്ള ഒരാളല്ല ഞാന്‍. അതുകൊണ്ടുതന്നെ ഇതിനെ പറ്റി ഒന്നും കാര്യമായിട്ട് അറിയത്തുമില്ല. ഇതൊന്നും ഞാന്‍ എന്റെ മനസ്സില്‍ ആഗ്രഹിച്ചിട്ടുമില്ല. കാര്‍ വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് സുഹൃത്ത് അര്‍ജുന്‍ ആണ്. കാരണം അര്‍ജുന്‍ വാഹന ഭ്രമമുള്ള ആളാണ്. ഞാന്‍ ഇങ്ങനെ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്താണ് നിന്റെ അഭിപ്രായം എന്ന് ചോദിച്ചു. അര്‍ജുന്‍ പറഞ്ഞു ചേച്ചി വളരെ നല്ല കാര്യം, ധൈര്യമായി വാങ്ങൂ എന്ന്. അതുകഴിഞ്ഞ് ഞാന്‍ മെസ്സേജ് അയച്ചത് ദുല്‍ഖറിനാണ് കാരണം എനിക്ക് എന്റെ പരിചയത്തില്‍ ഉള്ളതില്‍ കാറുകളെ പറ്റി ഇത്രയും അറിയാവുന്ന മറ്റൊരാളില്ല. എനിക്ക് ഇതിനെ ഒന്നും പറ്റി അധികം അറിയില്ലാത്തതുകൊണ്ട് മറ്റാരുടെയെങ്കിലും സഹായം തേടിയേ പറ്റൂ. ദുല്‍ഖറിന് മെസ്സേജ് അയച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ഇതാണ് എന്റെ മനസ്സിലുള്ള ബഡ്ജറ്റ് ഇത് വച്ചിട്ട് എനിക്കൊരു നല്ല കാര്‍ നിര്‌ദേശിക്കണം. അപ്പൊ ദുല്‍ഖര്‍ എനിക്ക് കുറേ ഓപ്ഷന്‍സ് തന്നു. ഈ കാര്‍ നല്ലതാണ്, ഇതിന്റെ ഇത് നല്ലതാണ് അത് നല്ലതാണ് എന്നൊക്കെ പറഞ്ഞിട്ട് എനിക്ക് വളരെ നല്ല ഒരു വിവരണം തന്നു.
അങ്ങനെ ദുല്‍ഖര്‍ പറഞ്ഞ കാറുകള്‍ ഞങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കി. അങ്ങനെയാണ് ഞാന്‍ ബിഎംഡബ്ല്യു എക്‌സ്5 വാങ്ങിയത്. ഓഗസ്റ്റില്‍ ഞാന്‍ കാര്‍ ബുക്ക് ചെയ്തു. അന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. ബര്‍ത്ത് ഡേക്ക് എടുക്കുന്ന പോലെ ചെയ്യാം. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഞങ്ങള്‍ എല്ലാവരും ഈ കാറിനു വേണ്ടി കാത്തിരിക്കുകയാണ്. ഞാന്‍ ചിലപ്പോള്‍ എന്റെ സുഹൃത്ത് റിയയോട് പറയും ഇനി ഞാന്‍ നിന്നെ കാണാന്‍ വരുന്നത് പുതിയ കാറില്‍ ആയിരിക്കുമല്ലേ എന്ന്. എനിക്ക് കറുത്ത കാര്‍ ആണ് ഇഷ്ടം അതുകൊണ്ട് ഞാന്‍ കറുത്ത നിറമുള്ള കാര്‍ ആണ് തിരഞ്ഞെടുത്തത്. എനിക്ക് വലിയ വിലയുള്ള സാധനങ്ങള്‍ ഒന്നും വാങ്ങുന്നത് ഇഷ്ടമല്ല അതുകൊണ്ട്തന്നെ ഇത് വേണോ എന്ന് പല തവണ ചിന്തിച്ചിട്ടുണ്ട്. പിന്നെയും ഞാന്‍ വിചാരിച്ചു നാളെ എന്താണെന്ന് നമുക്ക് അറിയില്ല. എല്ലാവരും സന്തോഷമായി ഇരിക്കുമ്പോള്‍ ഏറ്റവും സന്തോഷമുള്ള കാര്യം ചെയ്യണം. അങ്ങനെ എന്റെ മുപ്പതാം പിറന്നാളിന് ഞാന്‍ എനിക്ക് നല്‍കിയ സമ്മാനമാണ് ഈ പുതിയ ബി എം ഡബ്ലിയു എക്‌സ്5.' അഹാന കൃഷ്ണ പറയുന്നു.
https://www.facebook.com/Malayalivartha