യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം....

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം. ബാഴ്‌സ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെ തകര്‍ത്തു.
ബാഴ്‌സക്കായി ഫെര്‍മിന്‍ ലോപ്പസ് ഹാട്രിക് നേടി തിളങ്ങി. ഇരട്ട ഗോളുമായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഒരു ഗോള്‍ നേടി യാമിന്‍ ലമാലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ തരിപ്പണമാക്കി ആഴ്‌സണല്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ അത്‌ലറ്റിക്കോയെ തോല്‍പ്പിച്ചത്. മഗാലെസ്, മാര്‍ട്ടിനെല്ലി, വിക്ടര്‍ എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍.
വിയ്യാറയലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എതിരില്ലാ രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയം. ലെവര്‍ക്യൂസനെതിരായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ പിഎസ്ജിയും വന്‍ ജയം നേടി.
"
https://www.facebook.com/Malayalivartha