2026ല്‍ സ്വര്‍ണം ഗ്രാമിന് 18000 രൂപയിലെത്തുമെന്ന് !! ബാബ വാംഗയുടെ പ്രവചനം അച്ചട്ടാകുമോ; ഇനിയങ്ങോട്ട് സ്വര്‍ണം പിടിച്ചാല്‍ കിട്ടില്ല വരും വര്‍ഷങ്ങളില്‍ വമ്പന്‍ ട്വിസ്റ്റുകളാണ് നടക്കാന്‍ പോകുന്നതെന്ന്...സ്വര്‍ണത്തില്‍ വമ്പന്‍ ലോട്ടറിയടിച്ച് ഇന്ത്യ

എന്റെ പൊന്നേ എന്തൊരു പോക്കാണിത്. വരുംകാലത്ത് സാധാരണക്കാരന് തൊട്ടാല്‍ പൊള്ളും സ്വര്‍ണം. പക്ഷെ നിക്ഷേപകര്‍ക്ക് ലോട്ടറിയും. 2026ല്‍ സ്വര്‍ണം ഗ്രാമിന് 18000 രൂപയിലെത്തും. ഇത് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ. ആ എന്നാല്‍ അങ്ങനെയൊരു പ്രവചനമാണ് ഞെട്ടിച്ച് കൊണ്ടിരിക്കുന്നത്. അതും ഇതിനോടകം പ്രവചിച്ചത് പലതും നടന്നിട്ടുള്ള ഒരാളുടെ പ്രവചനമാകുമ്പോള്‍ ആരായാലും ഞെട്ടില്ലെ.
ഇനിയങ്ങോട്ട് സ്വര്‍ണം പിടിച്ചാല്‍ കിട്ടില്ലെന്നും വരും വര്‍ഷങ്ങളില്‍ വമ്പന്‍ ട്വിസ്റ്റുകളാണ് നടക്കാന്‍ പോകുന്നതെന്നും പ്രവചനം. സ്വര്‍ണ വിലയില്‍ വലിയ കയറ്റിറക്കങ്ങളാണ് കഴിഞ്ഞദിവസങ്ങളിലൊക്കെ നമ്മള്‍ കണ്ടത്. രാവിലെയും ഉച്ചയ്ക്കും വരെ സ്വര്‍ണവിലയില്‍ കുതിപ്പും കിതപ്പും.
പുതുവര്‍ഷം പിറക്കാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ സ്വര്‍ണത്തിന് എങ്ങനെയായിരിക്കും വിലയില്‍ പരിവര്‍ത്തനമുണ്ടാകുക എന്ന ആകാംക്ഷയിലാണ് എല്ലാവരും. ഒരു വലിയ ആഗോള സാമ്പത്തിക അസ്വസ്ഥതയെയും സ്വര്‍ണ വിലയില്‍ കൂടുതല്‍ വര്‍ധനവുണ്ടാകാനുള്ള സാധ്യതയെയും സൂചിപ്പിക്കുന്ന പ്രവചനങ്ങള്‍ക്കായി ബള്‍ഗേറിയന്‍ മിസ്റ്റിക്ക് ജ്യോതിശാസ്ത്രജ്ഞനായ ബാബ വംഗ എന്താണ് പറഞ്ഞത് എന്ന് നോക്കാം. ലോകം ഒരു 'പണക്ഷാമ' സാഹചര്യത്തിലേക്ക്, പരമ്പരാഗത സാമ്പത്തിക സംവിധാനങ്ങളെ തകര്‍ക്കുന്ന ഒരു ബാങ്കിംഗ് അല്ലെങ്കില്‍ ലിക്വിഡിറ്റി പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കാം എന്നാണ് ബാബ വാംഗയുടെ പ്രവചനങ്ങളുടെ വ്യാഖ്യാനങ്ങള്‍ അനുസരിച്ച് വ്യക്തമാകുന്നത്. ചരിത്രപരമായി അത്തരം മാന്ദ്യങ്ങളില്‍ സ്വര്‍ണം ശക്തമായി പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. 2026 ല്‍ ഒരു പ്രതിസന്ധി ഉണ്ടായാല്‍, സ്വര്‍ണ വിലയില്‍ 25%-40% വരെ വര്‍ദ്ധനവുണ്ടാകുമെന്ന് വിശകലന വിദഗ്ധര്‍ കണക്കാക്കുന്നു. അത് പ്രകാരം 2026 ദീപാവലി ആകുമ്പോഴേക്കും ഇന്ത്യയില്‍ 10 ഗ്രാമിന് വില 1,62,500 രൂപയ്ക്കും 1,82,000 രൂപയ്ക്കും ഇടയില്‍ ആയിരിക്കും. ഇത് ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ്.
അനിശ്ചിത കാലങ്ങളില്‍ സ്വര്‍ണം ഒരു തന്ത്രപരമായ സംരക്ഷണമായി തുടരുന്നു. ദൈനംദിന ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ച് ഇന്ത്യ പോലുള്ള സ്വര്‍ണത്തിന് മൂല്യം കല്‍പ്പിക്കുന്ന ഒരു സംസ്‌കാരത്തില്‍, വരും വര്‍ഷങ്ങളിലെ വിലകള്‍ വാങ്ങല്‍ ശീലങ്ങളെയും സമ്മാന പാരമ്പര്യങ്ങളെയും ദീര്‍ഘകാല സമ്പാദ്യ പദ്ധതികളെയും സ്വാധീനിച്ചേക്കാം. എന്നിരുന്നാലും, ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഈ പ്രവചനങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം സാമ്പത്തിക അടിസ്ഥാനകാര്യങ്ങള്‍, പണപ്പെരുപ്പ ഡാറ്റ, ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ എന്നിവയില്‍ തങ്ങളുടെ തീരുമാനങ്ങള്‍ എടുക്കാന്‍ നിക്ഷേപകര്‍ മറന്ന് പോകരുത്. ആഗോള സാമ്പത്തിക രംഗം കൂടുതല്‍ അനിശ്ചിതത്വത്തിലായതിനാല്‍, സുരക്ഷിതമായ ഒരു ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തിന്റെ പ്രശസ്തി ഇളകാതെ തുടരുന്നു.
ആഗോള പ്രക്ഷുബ്ധമായ സമയങ്ങളിലും മഞ്ഞ ലോഹത്തിന്റെ കാലാതീതമായ ആകര്‍ഷണം തിളങ്ങുന്നു. സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നിലെ പ്രധാന പ്രേരകശക്തികളായി നിരവധി അന്താരാഷ്ട്ര സംഭവവികാസങ്ങളിലേക്ക് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നു. വ്യാപാര സംഘര്‍ഷങ്ങള്‍, പണപ്പെരുപ്പം, ആഗോള സാമ്പത്തിക അസ്ഥിരതയെക്കുറിച്ചുള്ള ഭയം എന്നിവ നിക്ഷേപകരെ സ്വര്‍ണ്ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തള്ളിവിടുന്നു. താരിഫുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍, കറന്‍സി ചാഞ്ചാട്ടം, ആഗോള വളര്‍ച്ച മന്ദഗതിയിലാക്കല്‍ എന്നിവയും അപകടസാധ്യതാ ധാരണകള്‍ വര്‍ധിപ്പിക്കുന്നു, ഇത് വിലയേറിയ ലോഹത്തിനായുള്ള ശക്തമായ ഡിമാന്‍ഡിന് കാരണമാകുന്നു.
സ്വര്‍ണ വില റോക്കറ്റ് പോലെ കുതിക്കുമെന്ന് ഒരുവശത്ത് പ്രവചനം എന്നാല്‍ മറ്റൊരിടത്ത് വന്‍ കൂപ്പുകുത്തലാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദരുടെ പ്രവചനം. ഇനിയും വില കൂപ്പുകുത്താനുള്ള സാധ്യത ഉണ്ടെന്ന് ആവര്‍ത്തിക്കുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ്.....
സ്വര്‍ണ്ണത്തിന്റെ വില താഴേക്ക് തന്നെ പോകാനാണ് സാധ്യത. കാരണം ഒക്ടോബര്‍ 17ന് 97360 രൂപയില്‍ എത്തിയ സ്വര്‍ണമാണ് ഇന്നലെ 91720 രൂപയില്‍ എത്തിയത്. അതായത് സ്വര്‍ണത്തിന്റെ വില 97360 ല്‍ നിന്ന് 91720 ലേക്ക് കൂപ്പുകുത്തുന്നു, കൂപ്പുകുത്തുന്നു എന്ന് പറഞ്ഞാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചിരുന്ന ഒരുപാട് പണം സ്വര്‍ണത്തില്‍ നിന്ന് മാറി എന്നാണ് അതിന്റെ അര്‍ത്ഥം. അത് ഇപ്പോള്‍ ഡോളറിലേക്ക് അല്ല മാറിയിരിക്കുന്നത്, മറിച്ച് അത് മാറിയിരിക്കുന്നത് സ്റ്റോക്ക് മാര്‍ക്കറ്റിലേക്കാണ്. അതിന്റെ തെളിവാണ് ബോംബേ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ 130.06 പോയിന്റ് ആണ് വന്നിരിക്കുന്നത്. അതുപോലെ നിഫ്റ്റിയില്‍ 22.80 പോയിന്റ് ആണ് വളര്‍ച്ച വന്നിരിക്കുന്നത്.
അതായത് ഗോള്‍ഡില്‍ നിന്ന് പോയത് ഓഹരിവിപണിയിലേക്ക്. ഇനി ഈ നീക്കം തുടരും എന്നതിന്റെ ഒരുപാട് ചലനങ്ങള്‍ നമുക്കിപ്പോള്‍ വിപണിയില്‍ കാണാം. ഉദാഹരണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയുടെ ട്രേഡ് വിഭാഗവും അമേരിക്കയും തമ്മില്‍ ഇപ് അമേരിക്കയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ഈ നവംബര്‍ തീരുന്നതിനു മുന്‍പ് തന്നെ 50 ശതമാനത്തില്‍ നില്‍ക്കുന്ന തീരുവ 15 16 ശതമാനത്തിലേക്ക് ട്രമ്പ് കുറയ്ക്കും. ഇത് അമേരിക്കയിലേക്കുള്ള കയറ്റുമതി അമേരിക്കയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിക്കും. ഓഗസ്റ്റ് 27 ശേഷം അമേരിക്കയുടെ 50% തീരുവമൂലം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞുപോയിരുന്നു. 31% കുറവ് ആണ് രേഖപ്പെടുത്തിയത്. ആ കുറവ് അതിജീവിക്കാന്‍ നാം യുകെയിലേക്കും യൂറോപ്യന്‍ യൂണിയനിലേക്കും ഒക്കെ കരാറുകള്‍ ഉണ്ടാക്കി അവരുടെയൊക്കെ വിപണി തുറന്നു കിട്ടിയ എങ്കില്‍ പോലും നെറ്റ് ലോസ് ആയിരുന്നു. സാധാരണ ഉണ്ടായിരുന്ന അത്രയും വളര്‍ച്ച എക്‌സ്‌പോര്‍ട്ടില്‍ ഉണ്ടായില്ല. അങ്ങനെ നഷ്ടബോധത്തോടെ ഇരിക്കുമ്പോഴാണ് ട്രമ്പും നമ്മുടെ ട്രേഡ് വിങ്ങും തമ്മില്‍ സംസാരിക്കുന്നത്.
വിറ്റ് ഒഴിവാക്കേണ്ട റഷ്യ ഒറ്റക്കാണ് ഇപ്പോള്‍, മറ്റു രാജ്യങ്ങള്‍ ഒക്കെയായിട്ട് അമേരിക്ക ചങ്ങാത്തത്തിലേക്ക് പോവുകയാണ്. അതുകൊണ്ട് നമുക്ക് പ്രതീക്ഷിക്കാം അമേരിക്കന്‍ ഡോളറും ശക്തി പ്രാപിക്കും ,ഓഹരി വിപണിയും ശക്തി പ്രാപിക്കും, സ്വര്‍ണത്തിന്റെ ശക്തി കുറയും, അങ്ങനെ സ്വര്‍ണം താഴേക്ക് കുറച്ചുകൂടി താഴേക്ക് സാധാരണക്കാര്‍ക്ക് വാങ്ങത്തക്ക രീതിയിലേക്ക് വില എത്താം,അതായത് ഒരു എഴുപതിനായിഅയ എന്ന നിലയിലേക്കൊക്കെ സ്വര്‍ണത്തിന്റെ വില താണ് വരും എന്ന് നമുക്ക് പ്രത്യാശിക്കാം. പണ്ടത്തെ വിലയില്‍ 20നായിരത്തിലേക്കോ
മുപ്പതിനായിരത്തിലേക്കോ ഒന്നും എത്തില്ല ഇനി സ്വര്‍ണത്തിന്റെ വില. പതിനായിരത്തിന് താഴേക്ക് സ്വര്‍ണത്തിന്റെ വില ഇനി പോകാന്‍ സാധ്യതയില്ല. ആഗോള പശ്ചാത്തലത്തില്‍ ഒരുപക്ഷെ അന്‍പതിനായിരത്തിലേക്കൊക്കെ വില എത്തിയേക്കാം', മേരി ജോര്‍ജ് പറഞ്ഞു. അതായത് വില കുറഞ്ഞാല്‍ ഇപ്പോള്‍ സ്വര്‍ണം വലിയ തോതില്‍ വാങ്ങിവെച്ചവരെ സംബന്ധിച്ച് വലിയ നഷ്ടം നേരിടേണ്ടി വരും. അപ്പോള്‍ പവന്‍ വില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ തന്നെ സ്വര്‍ണം വിറ്റാല്‍ വലിയ ലാഭം നേടാനും. അതേസമയം സ്വര്‍ണ വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആഗോള വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ജെപി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ സ്വര്‍ണ വില 8000 ഡോളര്‍ വരെ ഔണ്‍സിന് കുതിക്കുമെന്നാണ് പ്രവചിക്കുന്നത്.
ഇതിനിടെ സ്വര്‍ണത്തില്‍ ഇന്ത്യയ്ക്ക് ലോട്ടറി അടിച്ച ഒരു വിവരവും കൂടി പങ്കുവെക്കാനുണ്ട്. സ്വര്‍ണ ഉപഭോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. 2024ല്‍ രാജ്യത്തെ മൊത്തം സ്വര്‍ണ ആവശ്യം 802.8 ടണ്ണായി ഉയര്‍ന്നു. 2023ല്‍ ഇത് 761 ടണ്‍ ആയിരുന്നു. ആവശ്യത്തിന് അനുസരിച്ച് ആഭ്യന്തര ഉത്പാദനം ഇല്ലെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 202425 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആഭ്യന്തര സ്വര്‍ണ ഉത്പാദനം കേവലം 1.62 ടണ്‍ മാത്രമായിരുന്നു. ഏകദേശം 1,255 കോടി രൂപയുടെ മൂല്യം വരുന്ന ഈ ഉത്പാദനം പ്രധാനമായും കര്‍ണാടകയിലെ ഹട്ടി ഗോള്‍ഡ് മൈന്‍സ്, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഖനികളില്‍ നിന്നാണ്. രാജ്യത്തിന്റെ വാര്‍ഷിക ആവശ്യകതയുടെ 0.3 ശതമാനം പോലും ഇത് വരുന്നില്ല ഇത്. നിലവില്‍ രാജ്യത്തിന് ആവശ്യമായ സ്വര്‍ണത്തിന്റെ മുക്കാല്‍ ഭാഗവും സ്വിറ്റ്‌സര്‍ലന്‍ഡ് , യുഎഇ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. വില ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സ്വര്‍ണ ഉത്പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയരുന്നുണ്ട്. അതിനിടയില്‍ ഇപ്പോഴിതാ രാജ്യത്തിന്റെ സ്വര്‍ണ ആവശ്യത്തിന് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണ് ബിഹാറില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ സ്വര്‍ണ ശേഖരം ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഏകദേശം 222.8 ദശലക്ഷം ടണ്‍ സ്വര്‍ണ്ണ അയിര് ഇവിടെയുണ്ടായേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ജമുയി ജില്ലയിലാണ് ഈ വലിയ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ഇന്ത്യയുടെ മൊത്തം സ്വര്‍ണ ശേഖരത്തിന്റെ പകുതിയിലേറെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലുതാണ് ഈ നിക്ഷേപം. എന്നിരുന്നാലും, ഈ പ്രദേശത്ത് സ്വര്‍ണ ഖനനം ഇതുവരെ ആരംഭിച്ചിട്ടില്ല.
ഇന്ത്യയിലെ മൊത്തം സ്വര്‍ണ്ണത്തിന്റെ 44 ശതമാനം ബിഹാറിലാണുള്ളത്. 25 ശതമാനം രാജസ്ഥാനിലും 21 ശതമാനം കര്‍ണാടകയിലുമാണ്. പശ്ചിമ ബംഗാളില്‍ 3 ശതമാനവും ആന്ധ്രാപ്രദേശില്‍ 3 ശതമാനവും ഝാര്‍ഖണ്ഡില്‍ 2 ശതമാനവും സ്വര്‍ണ ശേഖരം കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന 2 ശതമാനം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.
സര്‍ക്കാരിന്റെ കണക്കനുസരിച്ച് മറഞ്ഞിരിക്കുന്ന സ്വര്‍ണ ശേഖരത്തിന്റെ കാര്യത്തില്‍ ബിഹാര്‍ ഒന്നാം സ്ഥാനത്തും രാജസ്ഥാന്‍ രണ്ടാമതും കര്‍ണാടക മൂന്നാമതുമാണ്. നിലവില്‍ കര്‍ണാടകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉല്‍പ്പാദകര്‍. രാജ്യത്തെ സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും കര്‍ണാടകയിലെ ഹട്ടി, കോലാര്‍ സ്വര്‍ണ്ണ ഖനികളില്‍ നിന്നാണ് (ഇവ രണ്ടും ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നു) ലഭിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























